പി എഫ് തുക പിൻവലിക്കാൻ ഇനി എന്തെളുപ്പം! കാർഡുമായി നേരെ എടിഎമ്മിലേയ്ക്ക് ചെന്നാൽ മതി
എടിഎം വഴി ഇനി പിഎഫ് തുകയും പിന്‍വലിച്ചാലോ...വളരെ ലളിതമായ പ്രക്രിയയിലൂടെ നമ്മുടെ പിഫ് തുക അടുത്തുള്ള എടിഎം വഴി ലഭിക്കും. ഇത്തരം സേവനങ്ങള്‍ നല്‍കുന്നതിനായി തൊഴില്‍ മന്ത്രാലയം ഐ.ടി സംവിധാനങ്ങള്‍ പരിഷ്ക്കരിക്കുകയാണ്. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ഒരുനീക്കം.

എടിഎം വഴി ഇനി പിഎഫ് തുകയും പിന്‍വലിച്ചാലോ...വളരെ ലളിതമായ പ്രക്രിയയിലൂടെ നമ്മുടെ പിഎഫ് തുക അടുത്തുള്ള എടിഎം വഴി ലഭിക്കും. ഇത്തരം സേവനങ്ങള്‍ നല്‍കുന്നതിനായി തൊഴില്‍ മന്ത്രാലയം ഐ.ടി സംവിധാനങ്ങള്‍ പരിഷ്ക്കരിക്കുകയാണ്. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ഒരുനീക്കം.
പുതുവര്‍ഷം മുതല്‍ സംവിധാനം നടപ്പിലാക്കാനാണ് മന്ത്രാലയം ഒരുങ്ങുന്നത്. പിഎഫ് തുക എടിഎം വഴി നേരിട്ട് പിന് വലിക്കാന്‍ പി.എഫ് അക്കൗണ്ട് ഉടമകള്‍ക്ക് എടിഎം കാര്‍ഡുകള്‍ നല്‍കും. ഇതുവഴി മാത്രമേ തുക പിന്‍വലിക്കാനാകൂ. പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ 50ശതമാനം വരെ എടിഎം വഴി പിന്‍വലിക്കാം. അതായത് മുഴുവനും പിന്‍വലിക്കാന്‍ പറ്റില്ല. മാത്രമല്ല പിഎഫില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുകയുടെ പരിധിയും ഉയര്‍ത്തും.
നിലവിലെ പിഎഫ് പിന്‍വലിക്കല്‍ നിയമങ്ങള്‍
∙ആരോഗ്യ ചെലവുകള്‍, വസ്തു വാങ്ങല്‍, വിദ്യാഭ്യാസ ആവശ്യം എന്നിവയ്ക്കായി ഇപിഎഫ് നിക്ഷേപത്തില്‍ നിന്ന് ഭാഗികമായി പിന്‍വലിക്കാം
∙പിഎഫ് വരിക്കാരന് ജോലി നഷ്ടപ്പെട്ടാലും ഇപിഎഫിലെ മുഴുവന്‍ തുകയും പിന്‍വലിക്കാം. ആദ്യ മാസം ജോലി ഇല്ലെങ്കില്‍ 75 ശതമാനം, രണ്ടാം മാസവും ജോലി ഇല്ലെങ്കില്‍ ബാക്കി 25 ശതമാനം എന്നിങ്ങനെയാണ് കണക്ക്
∙ഇപിഎഫ് വിഹിതം അടച്ച വരിക്കാരന് വിദ്യാഭ്യാസ – വിവാഹ ആവശ്യങ്ങള്‍ക്കായി തൊഴിലുടമയുടെ വിഹിതത്തിന്റെ 50 ശതമാനം വരെ പിന്‍വലിക്കാം.
∙ഇപിഎഫ് വരിക്കാനായി 5 വര്‍ഷം പൂര്‍ത്തിയായ വരിക്കാരന് ഒരു പുതിയ വീട് വാങ്ങുന്നതിനോ നിര്‍മിക്കുന്നതിനോ പണം പിന്‍വലിക്കാം.
∙സ്ഥലം വാങ്ങുന്നതിന് പ്രതിമാസ ശമ്പളത്തിന്റെ 24 ഇരട്ടിയും വീട് നിര്‍മിക്കുന്നതിനോ വാങ്ങുന്നതിനോ 36 ഇരട്ടിയുമാണ് പിന്‍വലിക്കല്‍ പരിധി.
∙മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ വരിക്കാരന് ഭവന വായ്പയുടെ തിരിച്ചടവിന് തുക പിന്‍വലിക്കാം. അടച്ച തുകയുടെ 90 ശതമാനം വരെ ലഭിക്കും.
∙ആരോഗ്യ ചെലവുകള്‍ക്ക് ഇപിഎഫ് അക്കൗണ്ടിലെ നിക്ഷേപവും പലിശയും സഹിതം ശമ്പളത്തിന്റെ 6 ഇരട്ടി വരെ പിന്‍വലിക്കാം.
∙ഇപിഎഫില്‍ നിന്ന് 50,000 രൂപയില്‍ കൂടുതല്‍ പിന്‍വലിച്ചാല്‍ സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കും
പണം ലഭിക്കാന്‍ എത്ര ദിവസമെടുക്കും?
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് പ്രകാരം, 20 ദിവസമാണ് ഇപിഎഫ് ക്ലെയിം സെറ്റില്‍ ചെയ്യാന്‍ ആവശ്യമായി വരുന്നത്. ക്ലെയിം സെറ്റില്‍ ചെയ്താല്‍ ഇപിഎഫ് വരിക്കാരന്റെ അക്കൗണ്ടിലേക്ക് പിഎഫ് തുക എത്തും.
* സമയ പരിധിക്കുള്ളില്‍ പണം ലഭിച്ചില്ലെങ്കില്‍ റീജിയണല്‍ പിഎഫ് കമ്മീഷണര്‍ക്ക് ഓണ്‍ലൈന്‍ വഴി പരാതി നല്‍കാം.
ഓണ്‍ലൈനായി പിന്‍വലിക്കാന്‍
മെമ്പര്‍ ഇ-സേവ പോര്‍ട്ടലായ https://unifiedportal-mem.epfindia.gov.in/memberinterface/ വഴിയും ഓഫ് ലൈനായി പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഇപിഎഫ്ഒ ഓഫീസില്‍ നേരിട്ട് പോയും പിന്‍വലിക്കാം. കൂടാതെ കേന്ദ്ര സര്‍ക്കാറിന്റെ ഉമങ് ആപ്പ് വഴിയും ഇപിഎഫ് നിക്ഷേപം പിന്‍വലിക്കാനുള്ള സൗകര്യമുണ്ട്.