ഒറ്റപ്പാലത്ത് മനോരമ സമ്പാദ്യം–ജിയോജിത് സൗജന്യ ഓഹരി- മ്യൂച്വൽ ഫണ്ട് സെമിനാർ 21ന്
പാലക്കാട്: മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കുമായി സഹകരിച്ച് സൗജന്യ ഓഹരി - മ്യൂച്വൽ ഫണ്ട് സെമിനാർ നടത്തുന്നു. ഡിസംബർ 21ന് ശനിയാഴ്ച രാവിലെ 9.30 മുതൽ 12.30 വരെയാണ് പരിപാടി. ഒറ്റപ്പാലം ബസ് സ്റ്റാൻഡിന് സമീപത്തുള്ള ബാങ്കിന്‍റെ

പാലക്കാട്: മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കുമായി സഹകരിച്ച് സൗജന്യ ഓഹരി - മ്യൂച്വൽ ഫണ്ട് സെമിനാർ നടത്തുന്നു. ഡിസംബർ 21ന് ശനിയാഴ്ച രാവിലെ 9.30 മുതൽ 12.30 വരെയാണ് പരിപാടി. ഒറ്റപ്പാലം ബസ് സ്റ്റാൻഡിന് സമീപത്തുള്ള ബാങ്കിന്‍റെ ഈവനിങ് ബ്രാഞ്ച് ഹാളിലാണ് സെമിനാർ.
ബാങ്ക് ചെയർമാൻ യു.രാജഗോപാൽ അധ്യക്ഷത വഹിക്കും. ജിയോജിത് ഫിനാൻഷ്യൽ സർവീസ് ചീഫ് ഇൻവെസ്റ്റ്മെന്‍റ് സ്ട്രാറ്റജിസ്റ്റ് ഡോ:വി.കെ.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തും. ജിയോജിത് പാലക്കാട് റീജണൽ ഹെഡ് സി.ജോസഫ് സെബാസ്റ്റ്യൻ സംശയങ്ങൾക്ക് മറുപടി നൽകും. ഓഹരി, മ്യൂച്വൽ ഫണ്ട് നിഷേപത്തിലൂടെ എങ്ങനെ മികച്ച വരുമാനം ഉറപ്പാക്കാം, നിഷേപങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ എന്നീ വിഷയത്തിൽ ആയിരിക്കും ക്ലാസ്.
സെമിനാറിന്‍റെ ഭാഗമായി നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും ഉണ്ടായിരിക്കും. വിജയികൾക്ക് ജിയോജിത്ത്, മനോരമ ഇയർ ബുക്ക് എന്നിവയുടെ സമ്മാനങ്ങളും ലഭിക്കും.
മലയാള മനോരമ, ജിയോജിത്, ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് എന്നിവയുടെ സ്റ്റോളുകളും ഉണ്ടായിരിക്കും. സെമിനാറിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ രജിസ്റ്റർ ചെയ്തു പങ്കെടുക്കുന്ന ആദ്യത്തെ 100 പേർക്ക് 360 രൂപ വില വരുന്ന മനോരമ സമ്പാദ്യം മാസിക ഒരു വർഷത്തേക്ക് സൗജന്യമായി ലഭിക്കും. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 99958 00115 (ഷിജു കെ. എം, ചാനൽ സെയിൽസ് മാനേജർ, ജിയോജിത്, പാലക്കാട്)