തോൽപ്പിക്കാനാകാത്ത വിപണി വീര്യം, എന്നാലും ചാഞ്ചാട്ടങ്ങൾക്ക് വേഗം, തുടർ ഗതി കൂടുതൽ സങ്കീർണമാകുമോ
നവംബറിലെ അമേരിക്കൻ പണപ്പെരുപ്പം അപ്രതീക്ഷിതമായി കുതിച്ചത് അമേരിക്കൻ വിപണിക്ക് പിന്നാലെ ഏഷ്യൻ വിപണികൾക്കും തിരുത്തൽ നൽകി. ഇത് വെള്ളിയാഴ്ച ആദ്യ മണിക്കൂറുകളിൽ ഇന്ത്യൻ വിപണിയുടെ വൻ വീഴ്ചക്ക് വഴി വെച്ചു. എന്നാൽ പിന്നീട് വിദേശ ഫണ്ടുകളുടെ പിന്തുണയിൽ മികച്ച തിരിച്ചു വരവ് നടത്തിയ ഇന്ത്യൻ വിപണി കഴിഞ്ഞ ഒരു
നവംബറിലെ അമേരിക്കൻ പണപ്പെരുപ്പം അപ്രതീക്ഷിതമായി കുതിച്ചത് അമേരിക്കൻ വിപണിക്ക് പിന്നാലെ ഏഷ്യൻ വിപണികൾക്കും തിരുത്തൽ നൽകി. ഇത് വെള്ളിയാഴ്ച ആദ്യ മണിക്കൂറുകളിൽ ഇന്ത്യൻ വിപണിയുടെ വൻ വീഴ്ചക്ക് വഴി വെച്ചു. എന്നാൽ പിന്നീട് വിദേശ ഫണ്ടുകളുടെ പിന്തുണയിൽ മികച്ച തിരിച്ചു വരവ് നടത്തിയ ഇന്ത്യൻ വിപണി കഴിഞ്ഞ ഒരു
നവംബറിലെ അമേരിക്കൻ പണപ്പെരുപ്പം അപ്രതീക്ഷിതമായി കുതിച്ചത് അമേരിക്കൻ വിപണിക്ക് പിന്നാലെ ഏഷ്യൻ വിപണികൾക്കും തിരുത്തൽ നൽകി. ഇത് വെള്ളിയാഴ്ച ആദ്യ മണിക്കൂറുകളിൽ ഇന്ത്യൻ വിപണിയുടെ വൻ വീഴ്ചക്ക് വഴി വെച്ചു. എന്നാൽ പിന്നീട് വിദേശ ഫണ്ടുകളുടെ പിന്തുണയിൽ മികച്ച തിരിച്ചു വരവ് നടത്തിയ ഇന്ത്യൻ വിപണി കഴിഞ്ഞ ഒരു
നവംബറിലെ അമേരിക്കൻ പണപ്പെരുപ്പം അപ്രതീക്ഷിതമായി കുതിച്ചത് അമേരിക്കൻ വിപണിക്ക് പിന്നാലെ ഏഷ്യൻ വിപണികൾക്കും തിരുത്തൽ നൽകി. ഇത് വെള്ളിയാഴ്ച ആദ്യ മണിക്കൂറുകളിൽ ഇന്ത്യൻ വിപണിയുടെ വൻ വീഴ്ചക്ക് വഴി വെച്ചു. എന്നാൽ പിന്നീട് വിദേശ ഫണ്ടുകളുടെ പിന്തുണയിൽ മികച്ച തിരിച്ചു വരവ് നടത്തിയ ഇന്ത്യൻ വിപണി കഴിഞ്ഞ ഒരു മാസക്കാലത്തെ രണ്ടാമത്തെ ഉയർന്ന നിരക്കിലേക്ക് എത്തി.
വിൽപന സമ്മർദ്ദത്തിൽ 24180 പോയിന്റിലേക്ക് വീണ നിഫ്റ്റി 24800 പോയിന്റ് മറികടക്കാനാകാതെ വെള്ളിയാഴ്ച 24768 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 80080 പോയിന്റിൽ പിന്തുണ നേടിയ ശേഷം 82200 പോയിന്റും മറികടന്നു.
സിപിഐ ഡേറ്റ അനുമാനത്തിനൊപ്പം നിന്നതിനെ തുടർന്ന് ഫെഡ് വീണ്ടും നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിൽ റെക്കോർഡ് ഉയരങ്ങൾ കുറിച്ച അമേരിക്കൻ സൂചികകൾ വീണ്ടും ക്രമപ്പെടുകയാണ്. ഫെഡ് യോഗതീരുമാനങ്ങൾ വരുന്നത് വരെ ലോക വിപണി കൺസോളിഡേഷനിൽ തന്നെ തുടർന്നേക്കാം.
2020 മുതൽ 2024 വരെ
കോവിഡിനാന്തര ബുൾ റാലി തുടർന്ന് വന്ന ഇന്ത്യൻ വിപണി 2024ന്റെ രണ്ടാം പാദത്തിൽ ഇതുവരെ വലിയ ചാഞ്ചാട്ടങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. പൊതു തെരഞ്ഞെടുപ്പ് അനിശ്ചിതത്വങ്ങള്‍ മറികടന്ന് റെക്കോർഡ് നിലയിൽ മുന്നേറിയ ഇന്ത്യൻ വിപണിക്ക് ചൈനയുടെ സാമ്പത്തിക ഉത്തേജന പ്രഖ്യാപനങ്ങളും, ട്രംപിന്റെ വരവ് അമേരിക്കൻ വിപണിയെ കൂടുതൽ ആകർഷമാക്കിയതുമാണ് കെണിയായത്.
ഇന്ത്യൻ വിപണിയിലെ റീറ്റെയ്ൽ നിക്ഷേപകരിൽ നാലിൽ മൂന്ന് പേരും 2020 ഏപ്രിൽ മാസത്തിന് ശേഷം മാത്രം വിപണിയിലെത്തിയവരാണെന്നതും ഇന്ത്യൻ വിപണിയുടെ ചാഞ്ചാട്ടങ്ങൾക്ക് വേഗം വർദ്ധിപ്പിക്കുന്നു. പുതിയ നിക്ഷേപകരിൽ ഏറിയ പങ്കും ട്രേഡർമാരാണെന്നതും ‘സ്‌ക്വയർ-ഓഫ്’ ബട്ടന്റെ അമിത ഉപയോഗവും വിപണിയെ സങ്കീർണമാക്കുന്നു.
അമേരിക്കൻ ഡോളർ ശക്തമാകുന്നതും, ഇന്ത്യൻ വിപണിയിലെ ഓരോ മുന്നേറ്റവും വിൽപനയ്ക്കുള്ള അവസരമായി അമേരിക്കൻ ഫണ്ടുകൾ കണക്കിലെടുക്കുന്നതും ഇന്ത്യൻ വിപണിയുടെ തുടർഗതി കൂടുതൽ സങ്കീർണമാക്കിയേക്കാം.
യൂണിയൻ ബജറ്റ് ഫെബ്രുവരി ഒന്നിന്
ഫെബ്രുവരി ഒന്നിലെ യൂണിയൻ ബജറ്റ് തന്നെയാണ് ഇന്ത്യൻ വിപണിയിലിനി നടക്കാനിരിക്കുന്ന ഏറ്റവും വലിയ സംഭവമെന്നത് നിക്ഷേപകർ കണക്കിലെടുക്കണം. പൊതു തെരെഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പാഠവും ശേഷം ഹരിയാനയിലെയും, മഹാരാഷ്ട്രയിലെയും തെരഞ്ഞെടുപ്പ് വിജയങ്ങൾ ആത്മവിശ്വാസം തിരിച്ചു നൽകിയതും കഴിഞ്ഞ ബജറ്റിലെ തെറ്റുകൾ ആവർത്തിക്കാതിരിക്കാനും കൂടുതൽ സ്വാതന്ത്ര്യത്തോടെ തീരുമാനങ്ങളെടുക്കാനും ‘മോഡി’ സർക്കാരിനെ പ്രാപ്തമാക്കും.
ഡിഫൻസ്, റെയിൽ, ഇൻഫ്രാ മേഖലകൾ പ്രാമുഖ്യം നേടുമെന്നുറപ്പാണെന്നത് അതാത് മേഖലകളിലെ ഓഹരികളെയും ആകർഷകമാക്കുന്നു. വളം, കാർഷിക മേഖലകളും ബജറ്റിൽ ശക്തമായ പിന്തുണ നേടിയേക്കാം.
ഫെഡ് യോഗം അടുത്ത ആഴ്ച
യൂറോപ്യൻ കേന്ദ്ര ബാങ്കായ ഇസിബി വ്യാഴാഴ്ച വീണ്ടും പലിശ നിരക്ക് കുറച്ചത് അടുത്ത ആഴ്ചയിലെ ഫെഡ് നിരക്ക് കുറക്കലിന്റെ മുന്നോടിയാണെന്ന് സൂചിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ വ്യാഴാഴ്ച വന്ന അമേരിക്കയുടെ നവംബറിലെ മൊത്തവിലക്കയറ്റകണക്കുകളിൽ (പിപിഐ) വന്ന അപ്രതീക്ഷിത മുന്നേറ്റം ഫെഡ് നിരക്ക് കുറയ്ക്കുന്നത് തുടരുമെന്ന പ്രതീക്ഷക്ക് വീണ്ടും മങ്ങലേൽപ്പിച്ചു. വ്യാഴാഴ്ച നാസ്ഡാക് വീണതിന് പിന്നാലെ ടെക്ക് സെക്ടറുകളിലെല്ലാം വില്പന സമ്മർദ്ധവും നേരിട്ടിരുന്നു. നാസ്ഡാകിന് പിന്നാലെ വീണ ജപ്പാന്റെ നിക്കി സൂചികയും വെള്ളിയാഴ്ച 1% വീണ് ആഴ്ചയിലെ നേട്ടങ്ങൾ കൈവിട്ടു.
ഡിസംബർ 17,18 തീയതികളിലാണ് 2024ലെ അവസാന ഫെഡ് റിസർവ് യോഗം നടക്കുക. നിലവിൽ അമേരിക്കൻ ഫെഡ് നിരക്ക് 4.75% ആണ്.
ചൈന തായ്‌വാനെ ആക്രമിച്ചാൽ ?
ചൈന തായ്‌വാന് ചുറ്റുമുള്ള സന്നാഹത്തിൽ വലിയ വർദ്ധന നടത്തുന്നത് ജനുവരി 20ന് ട്രംപ് അമേരിക്കൻ പ്രസിഡന്റായി ചുമതലയേൽക്കുന്നതിന് മുൻപ് തന്നെ തായ്‌വാൻ അധിനിവേശം പൂർത്തിയാക്കാനാണെന്ന് ഭയക്കുന്നു. തായ്‌വാൻ അധിനിവേശം സ്വർണവിലയ്ക്കൊപ്പം ബേസ്മെറ്റൽ വിലകളും ഉയരത്തിലെത്തിക്കുകയും, മേഖലയിലെ മറ്റ് വിപണികളിലും വലിയ വീഴ്ചക്ക് കളമൊരുക്കുകയും ചെയ്യും.
ചൈന തായ്‌വാൻ അധിനിവേശം നടത്തിയാലത് ഇന്ത്യൻ വിപണിക്കും, ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചക്ക് തന്നെയും ആക്കം കൂട്ടുന്ന ഘടകമായി മാറിയേക്കും. തായ്‌വാൻ അധിനിവേശത്തോടെ സ്വാഭാവികമായും ചൈനയ്ക്ക് മേൽ അമേരിക്കയും സഖ്യകക്ഷികളും ഏർപ്പെടുത്തിയേക്കാവുന്ന സാമ്പത്തിക ഉപരോധവും, ചുമത്തിയേക്കാവുന്ന അധിക നികുതികളും ചൈനയെ കൂടുതൽ പ്രശ്‍നത്തിലാക്കുകയും മാറുന്ന ലോകക്രമം ഇന്ത്യക്ക് കൂടുതൽ അവസരങ്ങൾ നൽകുകയും ചെയ്യും.
അടുത്ത ആഴ്ച ലോക വിപണിയിൽ
∙അമേരിക്കൻ ഫെഡ് റിസർവ് യോഗതീരുമാനങ്ങളും ഫെഡ് ചെയർമാന്റെയും തുടർന്ന് മറ്റ് ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളും തന്നെയാകും അടുത്ത ആഴ്ചയിൽ അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണിയുടെയും ഗതി നിർണയിക്കുക.
∙ജാപ്പനീസ് കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ജപ്പാനും, ബ്രിട്ടീഷ് കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ടും വ്യാഴാഴ്ച പലിശ നിരക്കുകളും, നയം മാറ്റവും പ്രഖ്യാപിക്കും.
∙പീപ്പിൾസ് ബാങ്ക് ഓഫ് ചൈന വെള്ളിയാഴ്ച പ്രൈം ലെൻഡിങ് നിരക്കുകളും പ്രഖ്യാപിക്കും.
∙അമേരിക്കയുടെ റീറ്റെയ്ൽ വില്പനക്കണക്കുകളും, വ്യവസായികോല്പാദന കണക്കുകളും ചൊവ്വാഴ്ചയും, ഹൗസിങ് ഡേറ്റ ബുധനാഴ്ചയും പുറത്ത് വരുന്നു. വ്യാഴാഴ്ച അമേരിക്കൻ ജിഡിപി കണക്കുകളും, ജോബ്‌ലെസ് ക്ലെയിം കണക്കുകളും, വെള്ളിയാഴ്ച നവംബറിലെ പിസിഇ ഡേറ്റയും പുറത്ത് വരുന്നു.
∙യൂറോ സോൺ, ബ്രിട്ടീഷ് സിപിഐ ഡേറ്റകളും, യൂറോപ്യൻ യൂണിയൻ ലീഡർ സമ്മിറ്റും അടുത്ത ആഴ്ചയിൽ യൂറോപ്യൻ വിപണികളെയും സ്വാധീനിക്കും.
∙തിങ്കളാഴ്ച ചൈനീസ് വ്യവസായികോല്പാദനക്കണക്കുകളും, റീറ്റെയ്ൽ വില്പനക്കണക്കുകളും ഏഷ്യൻ വിപണികളെ സ്വാധീനിക്കും.
∙ഇന്ത്യയുടെ മൊത്തവിലക്കണക്കുകളും, ഭക്ഷ്യവിലക്കയറ്റവും തിങ്കളാഴ്ചയാണ് വരുന്നത്. ഡിസംബറിലെ എച്ച്എസ്ബിസി ഇന്ത്യ പിഎംഐ ഡേറ്റകളും തിങ്കളാഴ്ച തന്നെ പുറത്ത് വരുന്നു.
ഓഹരികളും സെക്ടറുകളും
∙അമേരിക്കൻ പണപ്പെരുപ്പം വീണ്ടും വിപണി അനുമാനത്തിനൊപ്പം നിന്നെങ്കിലും ‘ഫാക്ടറി ഗേറ്റ്’ വിലക്കയറ്റം വീണ്ടും വർദ്ധിച്ചത് ഡോളറിന് അനുകൂലമാണെന്നതും, അമേരിക്കൻ ടെക്ക് മേഖലയിൽ ‘സാന്താ റാലി’’ പ്രതീക്ഷിക്കുന്നതും ഇന്ത്യൻ ഐടി സെക്ടറിനു പ്രതീക്ഷയാണ്.
∙കാർ കമ്പനികളെല്ലാം കാറുകൾക്ക് 3% വീതം വിലവർദ്ധിപ്പിക്കുന്നത് കാർ നിർമാണ ഓഹരികൾക്ക് അനുകൂലമാണ്. ഭാരവാഹനങ്ങൾക്ക് ടാറ്റ മോട്ടോഴ്‌സ് 2% വീതവും വില വർദ്ധന ഉറപ്പിച്ചു കഴിഞ്ഞു.
∙ഫെർട്ടിലൈസർ മേഖലക്ക് കൂടുതൽ സബ്സിഡി നൽകുന്നതിനായി കാബിനറ്റ് അനുമതി തേടുന്നത് വളത്തിന് ബജറ്റിൽ കൂടുതൽ തുക നീക്കി വയ്ക്കുമെന്നതിനുള്ള സൂചനയാണ്. പൊതു മേഖല വളം ഓഹരികൾ നിർബന്ധമായും പരിഗണിക്കുക.
∙മൂന്ന് പുതിയ ഹോട്ടലുകൾ കൂടി ഐപിഓയ്ക്ക് തയ്യാറെടുക്കുന്നതും, ഐടിസിയുടെ ഹോട്ടൽ ശൃംഖല വിഭജിച്ച് ഐടിസി ഹോട്ടൽ വരാനിരിക്കുന്നതും ഹോട്ടൽ മേഖലക്ക് പ്രത്യേക ശ്രദ്ധ ലഭിക്കാനിടയാകും.
∙യൂണിയൻ ബജറ്റ് ഡിഫൻസ് മേഖലയിലേക്ക് കൂടുതൽ നീക്കിവയ്ക്കുമെന്ന പ്രതീക്ഷ ശക്തമാണെന്നത് പ്രതിരോധ ഓഹരികളെ ബജറ്റ് വരെ സുരക്ഷിത നിക്ഷേപ സാധ്യതയായി മാറ്റുന്നു.
∙പന്ത്രണ്ട് പുതിയ യുദ്ധവിമാനങ്ങൾക്കടക്കമുള്ള തുക കാബിനറ്റ് പാസാക്കിയത് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന് മുന്നേറ്റം നൽകി. ഓഹരി ബജറ്റ് വരെയും ശേഷവും നിക്ഷേപത്തിന് പരിഗണിക്കാം.
∙പുതിയ അന്തർവാഹിനികൾക്കായുള്ള കരാറുകൾ വൈകുന്നത് മാസഗോൺ ഡോകിനും, ഗാർഡൻ റീച് ഷിപ് ബിൽഡേഴ്സിനും വെള്ളിയാഴ്ച തിരുത്തൽ നൽകിയിരുന്നു. മാസഗോൺ ഓഹരികളുടെ മുഖവില 10 രൂപയിൽ നിന്നും അഞ്ച് രൂപയാക്കുന്നത് ഓഹരിയുടെ വിലയും കുറയാനിടയാക്കും.
∙കൂടുതൽ പീരങ്കികൾ വാങ്ങുന്നതിനു പണമനുവദിച്ചത് എൽ&ടിക്കൊപ്പം ഭാരത് ഫോർജിനും അനുകൂലമാണ്.
∙ട്രക്കുകളുടെ വില 2% വർദ്ധിപ്പിക്കുന്നതും, തമിഴ്‌നാട്ടിൽ നിന്നും പുതിയ ഓർഡർ ലഭിച്ചതും അശോക് ലൈലാൻഡ് ഓഹരിക്ക് അനുകൂലമാണ്.
∙സൊമാറ്റോ ഡിസംബർ 23 മുതൽ സെൻസെക്സ്-30യിൽ ഇടംപിടിക്കുന്നത് ഓഹരിക്ക് അനുകൂലമാണ്. സൊമാറ്റോയുടെ ക്വിക് സർവീസ് കമ്പനിയായ ബ്ലിങ്കിറ്റ് 100%ൽ കൂടുതൽ വേഗത്തിൽ വളരുന്നതും ഓഹരിക്ക് അനുകൂലമാണ്. ഓഹരി അതിദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം.
∙803 കോടി രൂപയുടെ അധിക ജിഎസ്ടി അടക്കാനുള്ള നോട്ടീസ് സൊമാറ്റോയിൽ വാങ്ങൽ അവസരം സൃഷ്ടിച്ചേക്കാം.
∙ഇലക്ട്രിക് വാഹനങ്ങളുടെയും, ഘടകങ്ങളുടെയും ഉത്പാദനത്തിനും വ്യാപാരത്തിനുമായി റിലയൻസ് വെലോസിറ്റി എന്ന പുതിയ ഉപകമ്പനി രൂപീകരിച്ചത് റിലയൻസ് ഇൻഫ്രയ്ക്ക് അനുകൂലമാണ്.
∙2020 ഏപ്രിൽ മാസത്തിൽ 4 കോടി ഡീമാറ്റ് അക്കൗണ്ടുകൾ മാത്രമുണ്ടായിരുന്നിടത്ത് നിന്നും 2024 നവംബറിൽ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 18 കോടി കടന്നത് സിഡിഎസ്എൽ ഓഹരികളെ ആകർഷകമാക്കുന്നു. എൻഎസ്ഡിഎലിന്റെ ഐപിഓ അടുത്ത് തന്നെ പ്രതീക്ഷിക്കുന്നു.
∙മിഷ്ടാൻ ഫുഡ്സിനെ ഏഴു വർഷക്കാലത്തേക്ക് വിപണിയിൽ നിന്നും ധനസമാഹരണം നടത്തുന്നതിൽ നിന്നും സെബി വിലക്കിയത് ഓഹരിക്ക് തിരുത്തൽ നൽകിയിരുന്നു.
∙യുദ്ധവ്യാപനവും ഉപരോധങ്ങളും ഇന്ത്യൻ ധാന്യകയറ്റുമതി ഓഹരികളെ കൂടുതൽ ആകർഷകമാക്കുന്നു.
ഐപിഓ
ഇന്റർനാഷണൽ ജെമ്മോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ട്രാൻസ് റെയിൽ ലൈറ്റിങ്, മമത മെഷീനറി മുതലായ ഐപിഒകൾ അടുത്ത ആഴ്ചയുണ്ട്.
സ്വർണം
ഫെഡ് നിരക്ക് കുറയ്ക്കൽ പ്രതീക്ഷയും യുദ്ധവ്യാപന ഭീതിയും വീണ്ടും കുതിപ്പ് നൽകിയ സ്വർണം അമേരിക്കൻ പിപിഐ ഡേറ്റ വന്നതിന് ശേഷം വലിയ വില്പന സമ്മർദ്ദമാണ് നേരിട്ടത്. സ്വർണം വില ആഴ്ച നേട്ടങ്ങൾ നഷ്ടപ്പെടുത്തി 2675 ഡോളറിലാണ് ക്ളോസ് ചെയ്തത്. സ്വർണം തുടർന്നും സമ്മർദ്ദം പ്രതീക്ഷിക്കുന്നു.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക