ബ്ലോക്ക് ചെയിൻ രംഗത്ത് സർക്കിളുമായി കൈകോർത്ത് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ്
കൊച്ചി: രാജ്യാന്തര തലത്തിൽ കറൻസി വിനിമയത്തിന് പേര് കേട്ട ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ബ്ലോക്ക്ചെയിൻ ടെക്നോളജി രംഗത്തെ ആഗോളതലത്തിലെ പ്രമുഖരായ സർക്കിൾ ഇന്റർനെറ്റ് ഗ്രൂപ്പുമായി കരാറിൽ ഒപ്പുവെച്ചു. അബുദാബി ഏറ്റവും വലിയ ഫിനാൻഷ്യൽ ഇവന്റായ ഫിനാൻസ് വീക്കിൽ (ADFW) വെച്ച നടന്ന ചടങ്ങിൽ ലുലു ഫിനാൻഷ്യൽ

രാജ്യാന്തര തലത്തിൽ കറൻസി വിനിമയ രംഗത്ത് പ്രമുഖരായ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് ബ്ലോക്ക്ചെയിൻ ടെക്നോളജി രംഗത്തെ ആഗോളതലത്തിലെ പ്രമുഖരായ സർക്കിൾ ഇന്റർനെറ്റ് ഗ്രൂപ്പുമായി കരാറിൽ ഒപ്പുവച്ചു. അബുദാബിയിൽ ഫിനാൻഷ്യൽ ഇവന്റായ ഫിനാൻസ് വീക്കിൽ (ADFW) നടന്ന ചടങ്ങിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എം.ഡി അദീബ് അഹമ്മദും, സർക്കിൾ ഇന്റർനെറ്റ് ഗ്രൂപ്പ് സഹസ്ഥാപകനും സിഇഒയുമായ ജെറമി അലയറുമാണ് കരാറിൽ ഒപ്പുവച്ചത്. സർക്കിൾ പൂർണ്ണമായി റിസർവ് ചെയ്‌തിരിക്കുന്ന ഡിജിറ്റൽ ഡോളറായ USDC ഉൾപ്പെടെയുള്ള ഡിജിറ്റൽ മണി ഇനി മുതൽ അതിർത്തി കടന്നുള്ള ഇടപാടിന് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഉപയോഗപ്പെടുത്തും .
തുടക്കത്തിൽ മിഡിൽ ഈസ്റ്റിലും ഏഷ്യൻ രാജ്യങ്ങളിലേക്കുമുള്ള ഇടപാടുകളാണ് ലക്ഷ്യമിടുന്നത്. കൂടാതെ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ പണമിടപാട് പ്ലാറ്റ്ഫോമായ Digit9 വഴിയുള്ള അതിർത്തി കടന്നുള്ള പണമിടപാടുകളെ ലളിതമാക്കുകയും ചെയ്യുന്നു. യുഎസ്‌ഡിസി പ്രയോജനപ്പെടുത്തുന്നതിലൂടെ, ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയുടെ വേഗത പ്രയോജനപ്പെടുത്താനാകും. ഇടപാടുകളിലെ ചിലവ് കുറയ്ക്കുക, തൽസമയം തന്നെ തുക ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള നടപടികളും ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നുവെന്ന് അദീബ് അഹമ്മദ് വ്യക്തമാക്കി. ലോകമാകമാനം വളരെ വേഗത്തിൽ ശക്തി പ്രാപിക്കുന്ന ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് അതിർത്തി കടന്നുള്ള പണമിടപാടുകളെ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്നും അദീബ് അഭിപ്രായപ്പെട്ടു.