വിദേശത്തു ജീവിക്കുമ്പോള്‍ സാമ്പത്തിക കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയെന്നത് ഏറെ സങ്കീര്‍ണമായി തോന്നിയോക്കാം. ശരിയായ ബാങ്കിങ് പങ്കാളിയുണ്ടെങ്കില്‍ ഈ കാര്യങ്ങള്‍ ലളിതമാക്കുകയും സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുകയും ചെയ്യാനാവും, ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്‍ആര്‍ഐ വിഭാഗത്തില്‍

വിദേശത്തു ജീവിക്കുമ്പോള്‍ സാമ്പത്തിക കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയെന്നത് ഏറെ സങ്കീര്‍ണമായി തോന്നിയോക്കാം. ശരിയായ ബാങ്കിങ് പങ്കാളിയുണ്ടെങ്കില്‍ ഈ കാര്യങ്ങള്‍ ലളിതമാക്കുകയും സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുകയും ചെയ്യാനാവും, ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്‍ആര്‍ഐ വിഭാഗത്തില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദേശത്തു ജീവിക്കുമ്പോള്‍ സാമ്പത്തിക കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയെന്നത് ഏറെ സങ്കീര്‍ണമായി തോന്നിയോക്കാം. ശരിയായ ബാങ്കിങ് പങ്കാളിയുണ്ടെങ്കില്‍ ഈ കാര്യങ്ങള്‍ ലളിതമാക്കുകയും സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുകയും ചെയ്യാനാവും, ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്‍ആര്‍ഐ വിഭാഗത്തില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദേശത്തു ജീവിക്കുമ്പോള്‍ സാമ്പത്തിക കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയെന്നത് ഏറെ സങ്കീര്‍ണമായി തോന്നിയോക്കാം. ശരിയായ ബാങ്കിങ് പങ്കാളിയുണ്ടെങ്കില്‍ ഈ കാര്യങ്ങള്‍ ലളിതമാക്കുകയും സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുകയും ചെയ്യാനാവും, ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്‍ആര്‍ഐ വിഭാഗത്തില്‍ പെട്ടവര്‍ക്കായി സവിശേഷമായ നിരവധി ബാങ്കിങ് സേവനങ്ങളാണു നല്‍കുന്നത്.

ആകര്‍ഷകമായ പലിശ നിരക്കുകള്‍, സുഗമമായ ഫണ്ട് കൈമാറ്റങ്ങള്‍, ചാര്‍ജ് ഇല്ലാത്ത റെമിറ്റന്‍സ് സൗകര്യങ്ങള്‍, എളുപ്പമായ പിന്‍വലിക്കല്‍ രീതികള്‍ തുടങ്ങി നിരവധി സേവനങ്ങളാണ് ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലഭ്യമാക്കുന്നത്. കൃത്യമായ രേഖകളുള്ള ഏതൊരു നോണ്‍ റസിഡന്റ് ഇന്ത്യക്കാരനും എന്‍ആര്‍ഐ സേവിങ്‌സ് അക്കൗണ്ട് ആരംഭിക്കാം. രണ്ടു വിധത്തിലുള്ള എന്‍ആര്‍ഐ സേവിങ്‌സ് അക്കൗണ്ടുകളാണ് ഉജ്ജീവന്‍ അവതരിപ്പിക്കുന്നത്. നോണ്‍ റസിഡന്റ് എക്‌സ്‌ടേണല്‍ സേവിങ്‌സ് അക്കൗണ്ട്. (എന്‍ആര്‍ഇ), നോണ്‍ റെസിഡന്റ് ഓര്‍ഡിനറി സേവിങ്‌സ് അക്കൗണ്ട് (എന്‍ആര്‍ഒ) എന്നിവയാണവ.

ADVERTISEMENT

എന്‍ആര്‍ഐ സേവിങ്‌സ് അക്കൗണ്ടുകള്‍

ആകര്‍ഷകമായ പലിശ നിരക്കുകളാണ് ഉജ്ജീവന്റെ എന്‍ആര്‍ഐ സേവിങ്‌സ് അക്കൗണ്ടുകളുടെ സവിശേഷത. മിനിമം ബാലന്‍സ് സംബന്ധിച്ച നിബന്ധനകളും ഇല്ല. എളുപ്പത്തിലുള്ള ഫണ്ട് ട്രാന്‍സ്ഫറുകളും സുഗമമായ ഇന്റര്‍നെറ്റ് ബാങ്കിങും ഉള്ള ഈ അക്കൗണ്ടുകള്‍ പ്രവാസികളുടെ സവിശേഷമായ ആവശ്യങ്ങള്‍ നിറവേറ്റാനാവും വിധത്തിലാണു രൂപകല്‍പന ചെയ്തിട്ടുള്ളത്.

savings account.
ADVERTISEMENT

വിദേശ ഇന്ത്യക്കാരുടെ വിദേശത്തു നിന്നുള്ള വരുമാനം ഇന്ത്യയില്‍ പാര്‍ക്ക് ചെയ്ത് അതില്‍ നിന്നു പലിശ നേടാന്‍ വഴിയൊരുക്കുന്നവയാണ് എന്‍ആര്‍ഇ സേവിങ്‌സ് അക്കൗണ്ടുകള്‍. ഇതു പൂര്‍ണമായും നികുതി വിമുക്തവുമാണ്.  താമസിക്കുന്ന രാജ്യത്തേക്കു പൂര്‍ണമായും തിരിച്ചു കൊണ്ടു പോകാന്‍ സാധിക്കുന്നവയുമാണ് ഇതിലെ നിക്ഷേപം. ഇതേ സമയം വിദേശത്തു താമസിക്കുന്ന ഉപഭോക്താവിന് ഇന്ത്യയില്‍ സമ്പാദിക്കുന്ന പണം കൈകാര്യം ചെയ്യാന്‍ അവസരം നല്‍കുന്നവയാണ് എന്‍ആര്‍ഒ സേവിങ്‌സ് അക്കൗണ്ട്. വാടക, ഡിവിഡന്റുകള്‍ തുടങ്ങിയവ ഇത്തരം വരുമാനങ്ങളില്‍ ഉള്‍ക്കൊള്ളിക്കാം. ഇന്ത്യന്‍ ആദായ നികുതി നിയമം അനുസരിച്ചുള്ള നികുതി ബാധ്യതയും ഇവയ്ക്കുണ്ടാകും. എന്‍ആര്‍ഇ അക്കൗണ്ടുകള്‍ പോലെ എന്‍ആര്‍ഒ അക്കൗണ്ടിലെ തുക പൂര്‍ണമായും വിദേശത്തേക്കു കൊണ്ടു പോകാനാവില്ല. എങ്കില്‍ തന്നെയും ഫെമ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി പണം അടക്കാനും വിദേശത്തേക്കു കൊണ്ടു പോകാനും ആകര്‍ഷകമായ വിനിമയ നിരക്കുകള്‍ എന്‍ആര്‍ഒ അക്കൗണ്ട് ഉടമകള്‍ക്കു ലഭിക്കും.

പ്രീമിയം സേവനങ്ങള്‍ തേടുന്നവര്‍ക്കായി എന്‍ആര്‍ മാക്‌സിമ സേവിങ്‌സ് അക്കൗണ്ടുകള്‍ വഴി അധിക ആനുകൂല്യങ്ങള്‍ നേടാനുമാവും.  പരിധിയില്ലാതെ ഏതു ബാങ്കിലും എടിഎം ഇടപാടുകള്‍, സൗജന്യ നെഫ്റ്റ്, ആര്‍ജിടിഎസ്, ഐഎംപിഎസ്, എല്ലാ ചാനലുകളിലുമുള്ള യുപിഐ ഇടപാടുകള്‍, ഡിമാന്‍ഡ് ഡ്രാഫ്റ്റ്, ചെക്ക് ബുക്കുകള്‍ തുടങ്ങിയവ ഇതിലൂടെ ലഭിക്കും.  കോംപ്ലിമെന്ററി എയര്‍പോര്‍ട്ട് ലോഞ്ച് സൗകര്യം, പ്രതിദിന പിന്‍വലിക്കലുകള്‍ക്ക് ഉയര്‍ന്ന പരിധി, ആകര്‍ഷകമായ മര്‍ച്ചന്റ് ആനുകൂല്യങ്ങള്‍ തുടങ്ങിയവയും ഇവയിലൂടെ ലഭിക്കും.  ഇതിനു പുറമെ 18 മുതല്‍ 65 വയസു വരെയുള്ള ഉപഭോക്താക്കള്‍ക്ക് കോംപ്ലിമെന്ററി ഹെല്‍ത്ത് ആനുകൂല്യങ്ങളും ലഭിക്കും.

ADVERTISEMENT

എന്‍ആര്‍ഐ നിക്ഷേപങ്ങള്‍

∙വിദേശ ഇന്ത്യക്കാര്‍ക്കു പ്രത്യേകമായി രൂപകല്‍പന ചെയ്ത സ്ഥിര നിക്ഷേപങ്ങളുടെ ഒരു നിര തന്നെ ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അവതരിപ്പിക്കുന്നുണ്ട്. പ്രത്യേകമായ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് അനുസൃതമായ രീതിയില്‍ നോണ്‍ റസിഡന്റ് എക്‌സ്‌ടേണല്‍ (എന്‍ആര്‍ഇ), നോണ്‍ റെസിഡന്റ് ഓര്‍ഡിനറി (എന്‍ആര്‍ഒ) വിഭാഗങ്ങളിലുള്ള ഫിക്‌സഡ് ഡെപോസിറ്റുകള്‍ അവതരിപ്പിക്കുന്നുണ്ട്.

∙പ്രവാസികൾക്ക് വിദേശത്തെ വരുമാനം നിലവിലുള്ള വിനിമയ നിരക്കനുസരിച്ച് ഇന്ത്യന്‍ രൂപയിലേക്കു മാറ്റാനും നിക്ഷേപിക്കാനുമാണ് എന്‍ആര്‍ഇ ഫിക്‌സഡ് ഡെപോസിറ്റുകള്‍ അവസരം നല്‍കുന്നത്. ഈ നിക്ഷേപങ്ങളിലൂടെ ആര്‍ജ്ജിക്കുന്ന പലിശ ഇന്ത്യയില്‍ നികുതി മുക്തമാണ്. ഇതേ സമയം എന്‍ആര്‍ഒ ഫിക്‌സഡ് ഡെപോസിറ്റുകള്‍ ഇന്ത്യയില്‍ നേടുന്ന വരുമാനം കൈകാര്യം ചെയ്യാന്‍ യോജിച്ചതാണ്. വാടക, ഡിവിഡന്റ് തുടങ്ങിയവ ഇതില്‍ നിക്ഷേപിക്കാം. എന്‍ആര്‍ഒ അക്കൗണ്ടുകളിലെ പലിശ നികുതി ബാധ്യത ഉള്ളതായിരിക്കും.

∙അമേരിക്കന്‍ ഡോളര്‍. ബ്രിട്ടീഷ് പൗണ്ട്, യൂറോ, കനേഡിയന്‍ ഡോളര്‍, ഓസ്‌ട്രേലിയന്‍ ഡോളര്‍ എന്നിവ അടക്കമുള്ള വിദേശ കറന്‍സികള്‍ ഉജ്ജീവന്‍ എന്‍ആര്‍ഐ സ്ഥിര നിക്ഷേപങ്ങളില്‍ സ്വീകരിക്കും. എന്‍ആര്‍ഒ സ്ഥിര നിക്ഷേപങ്ങളില്‍ ഏഴു ദിവസം മുതല്‍ പത്തു വര്‍ഷം വരേയും എന്‍ആര്‍ഇ സ്ഥിര നിക്ഷേപങ്ങളില്‍ ഒരു വര്‍ഷം മുതല്‍ പത്തു വര്‍ഷം വരേയും ആണ് സാധാരണ കാലവധി.

∙കുറഞ്ഞത് അയ്യായിരം രൂപയും തുടര്‍ന്ന് ആയിരം രൂപയുടെ ഗുണിതങ്ങളും നിക്ഷേപിക്കാം. ഇന്ത്യന്‍ ഒറിജിന്‍, ഓവര്‍സീസ് ഇന്ത്യന്‍ സിറ്റിസണ്‍, നോണ്‍ റസിഡന്റ് ഇന്ത്യൻ ഇവർക്ക് എന്‍ആര്‍ഐ ഫിക്‌സഡ് ഡെപോസിറ്റുകള്‍ ആരംഭിക്കാം.

∙പലിശ പ്രതിമാസ, ത്രൈമാസ അടിസ്ഥാനത്തിലോ കാലാവധി തീരുമ്പോഴോ സ്വീകരിക്കാം. കാലാവധിക്കു മുന്നേയും ഭാഗികമായും തുക പിന്‍വലിക്കാം. ഇതു വഴി ഉപഭോക്താക്കള്‍ക്ക് പണം ആവശ്യമുള്ള ഘട്ടങ്ങളിലെല്ലാം അതു ലഭ്യമാകുകയും ചെയ്യും

English Summary:

Ujjivan Small Finance Bank offers comprehensive banking solutions for NRIs, including NRE & NRO accounts, fixed deposits, and attractive interest rates. Manage your finances efficiently with easy fund transfers and convenient services.