ബാങ്ക് അക്കൗണ്ടുകളിൽ ബാക്കി നിൽക്കുന്ന നിക്ഷേപം, ബാങ്ക് ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ തുടങ്ങിയവ ഉടമയുടെ മരണശേഷം ആർക്കു നൽകണം എന്നു മുൻകൂട്ടി വ്യക്തമാക്കുന്ന നിയമപരമായ സംവിധാനമാണ് നോമിനേഷൻ. ബാങ്ക് നിക്ഷേപങ്ങളുടെയും ലോക്കറുകളുടെയും നോമിനേഷൻ സംബന്ധിച്ച് ഈ മാസം പാർലമെന്റ്

ബാങ്ക് അക്കൗണ്ടുകളിൽ ബാക്കി നിൽക്കുന്ന നിക്ഷേപം, ബാങ്ക് ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ തുടങ്ങിയവ ഉടമയുടെ മരണശേഷം ആർക്കു നൽകണം എന്നു മുൻകൂട്ടി വ്യക്തമാക്കുന്ന നിയമപരമായ സംവിധാനമാണ് നോമിനേഷൻ. ബാങ്ക് നിക്ഷേപങ്ങളുടെയും ലോക്കറുകളുടെയും നോമിനേഷൻ സംബന്ധിച്ച് ഈ മാസം പാർലമെന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാങ്ക് അക്കൗണ്ടുകളിൽ ബാക്കി നിൽക്കുന്ന നിക്ഷേപം, ബാങ്ക് ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ തുടങ്ങിയവ ഉടമയുടെ മരണശേഷം ആർക്കു നൽകണം എന്നു മുൻകൂട്ടി വ്യക്തമാക്കുന്ന നിയമപരമായ സംവിധാനമാണ് നോമിനേഷൻ. ബാങ്ക് നിക്ഷേപങ്ങളുടെയും ലോക്കറുകളുടെയും നോമിനേഷൻ സംബന്ധിച്ച് ഈ മാസം പാർലമെന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാങ്ക് അക്കൗണ്ടുകളിൽ ബാക്കി നിൽക്കുന്ന നിക്ഷേപം, ബാങ്ക് ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ തുടങ്ങിയവ ഉടമയുടെ മരണശേഷം ആർക്കു നൽകണം എന്നു മുൻകൂട്ടി വ്യക്തമാക്കുന്ന നിയമപരമായ സംവിധാനമാണ് നോമിനേഷൻ.

 ബാങ്ക് നിക്ഷേപങ്ങളുടെയും ലോക്കറുകളുടെയും നോമിനേഷൻ സംബന്ധിച്ച് ഈ മാസം പാർലമെന്റ് അംഗീകരിച്ച ബാങ്കിങ് നിയമ ഭേദഗതി-2024 പ്രധാനമായും ബാങ്ക് നിക്ഷേപകരെയും ലോക്കറുടമകളെയും നേരിട്ട് ബാധിക്കുമെന്നതിനാൽ ഇത് സംബന്ധിച്ച വ്യക്തത ഏവർക്കും ആവശ്യമാണ്.

ADVERTISEMENT

∙നിലവിലെ സംവിധാനം

ഒറ്റയ്ക്കോ കൂട്ടായോ തുറന്നിട്ടുള്ള സ്ഥിരനിക്ഷേപങ്ങൾ ഉൾപ്പെടെയുള്ള ബാങ്ക് അക്കൌണ്ടുകളിൽ ഉടമയുടെ മരണശേഷം പണം സ്വീകരിക്കുന്നതിന് ഒരാളെ നോമിനി എന്ന നിലയിൽ ചുമതലപ്പെടുത്തിയിരിക്കണമെന്ന് റിസർവ് ബാങ്ക് നിർബന്ധമാക്കിയിട്ടുണ്ട്. കൂട്ടായി തുറന്നിട്ടുള്ള അക്കൗണ്ടുകളിൽ എല്ലാ അക്കൗണ്ടുടമകളുടെയും മരണശേഷം മാത്രമേ നോമിനേഷൻ പ്രാബല്യത്തിൽ വരൂ. നോമിനേഷൻ വേണ്ട എന്ന് ഉടമ എഴുതി നൽകിയിട്ടുള്ള അക്കൗണ്ടുകളിൽ മാത്രമേ നോമിനേഷൻ ഒഴിവാക്കാനാകൂ. നിക്ഷേപങ്ങൾ പോലെ തന്നെ ലോക്കറുകളിലും നോമിനേഷൻ നടത്താം. ഒന്നിലധികം വ്യക്തികൾ കൂട്ടായി തുടങ്ങിയ ലോക്കറുകളിൽ രണ്ടു പേരെ വരെ നോമിനികളാക്കാം. ഉടമ മരിച്ച അക്കൗണ്ടുകളിൽ നടപടിക്രമങ്ങൾ പാലിച്ച് നിർദേശിക്കപ്പെട്ടിട്ടുള്ള നോമിനിക്ക് പണമോ മറ്റ് ആസ്തികളോ കൈമാറ്റം ചെയ്തു കഴിഞ്ഞാൽ ബാങ്കുകളുടെ നിയമപരമായ ബാധ്യത കഴിയും. 

Representative Image. Image Credit: wahyu dipta/Shutterstock.com
ADVERTISEMENT

ഒരു ട്രസ്റ്റി എന്ന നിലയിൽ അവ സ്വീകരിക്കുന്നതിനും അനന്തരാവകാശ നിയമമോ വിൽപത്രമോ ഉറപ്പാക്കുന്ന യഥാർഥ അവകാശികൾക്ക് പണം വീതിച്ചു നൽകുന്നതിനുമുള്ള ചുമതല നോമിനിക്കാണ്. നോമിനേഷൻ റജിസ്റ്റർ ചെയ്തിട്ടില്ലാത്ത അക്കൗണ്ടുകളിൽ അനന്തരാവകാശികൾ എല്ലാവരും കൂടി ഒപ്പിട്ട് അപേക്ഷിച്ചാൽ ഒരു ലക്ഷം രൂപ വരെയും അതിനു മുകളിൽ സക്സഷൻ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മാത്രമേ തുക ലഭിക്കുകയുള്ളൂ. ഒറ്റ പ്രൊപ്രൈറ്റർ എന്ന നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലും നോമിനേഷൻ നിർബന്ധമാണ്.

പുതിയ നോമിനേഷൻ നിയമം

ADVERTISEMENT

ബാങ്ക് നിക്ഷേപങ്ങളുടെ കാര്യത്തിൽ ഒരു നോമിനി എന്നതിന് പകരം നാലു നോമിനികളെ വരെ അക്കൌണ്ടുടമകൾക്ക് ഇനി ഏർപ്പെടുത്താം. ഒരാൾക്ക് പിറകെ മറ്റൊരാൾ എന്ന് `സക്സസീവ് ‘ രീതിയിലോ എല്ലാവരും ഒന്നിച്ച് എന്ന ‘സൈമൾട്ടേനിയസ്’ രീതിയിലോ ഒന്നിലധികം നോമിനികളെ സാധ്യമാക്കുന്നതാണ് പുതിയ നിയമം. ഒരാൾക്ക് പിറകെ മറ്റൊരാൾ എന്ന രീതിയിൽ നോമിനികൾക്ക് ക്രമം നിശ്ചയിക്കാവുന്നതാണ്. ഉടമയുടെ മരണശേഷം ഒന്നാമൻ ജീവിച്ചിരുന്നാൽ പണം സ്വീകരിക്കാം. ഒന്നാമൻ ജീവിച്ചിരിക്കാത്ത പക്ഷം തുടർന്ന് മുറ അനുസരിച്ച് മറ്റ് നോമിനികൾക്ക് പണം സ്വീകരിക്കാൻ അവകാശം ലഭിക്കും. ഒന്നിലധികം നോമിനികൾ ഒന്നിച്ച് ചുമതലപ്പെടുത്തുന്ന രണ്ടാമത്തെ രീതിയിൽ ഓരോരുത്തർക്കും മൊത്തം തുകയുടെ എത്ര ശതമാനം വീതം അർഹതയുണ്ടാകുമെന്ന് മുൻകൂട്ടി നിർദേശിക്കാം. ഏതെങ്കിലും ഒരു രീതി മാത്രമേ അക്കൗണ്ടുടമയ്ക്ക് തിരഞ്ഞെടുക്കാനാകൂ. ലോക്കറുകളുടെ കാര്യത്തിൽ ഒരാൾക്ക് പിറകെ മറ്റൊരാൾ എന്ന് അനുക്രമമായിട്ടായിരിക്കും ഒന്നിലധികം പേരെ നോമിനികളാക്കാൻ സാധിക്കുക.

മാറ്റമില്ലാതെ തുടരും

നോമിനികളുടെ എണ്ണത്തിലും ക്രമത്തിലുമാണ് പുതിയ പരിഷ്കാരങ്ങളെങ്കിലും നോമിനേഷൻ സംബന്ധിച്ച മറ്റ് നിബന്ധനകൾ മാറ്റമില്ലാതെ തുടരും. അക്കൗണ്ടുടമകളെല്ലാം കൂടി തീരുമാനിച്ചാൽ മാത്രമേ നോമിനികളെ നിശ്ചയിക്കാനാകൂ. പ്രായപൂർത്തിയാകാത്ത നോമിനികളെ നിർദ്ദേശിക്കുമ്പോൾ പ്രായപൂർത്തിയായ മറ്റൊരാളെ മൈനർക്കു വേണ്ടി അധികമായി ചുമതലപ്പെടുത്തണം. 

.

പ്രായപൂർത്തിയാകാത്തവരുടെ അക്കൗണ്ടുകളിൽ നോമിനിയായി നിശ്ചയിക്കേണ്ടത് നിയമപരമായി മൈനറുടെ താൽപര്യങ്ങൾക്കായി പ്രവർത്തിക്കാൻ അർഹതപ്പെട്ടവർ ആയിരിക്കണം. അക്കൗണ്ടുടമകൾക്ക് എപ്പോൾ വേണമെങ്കിലും നോമിനേഷൻ റദ്ദാക്കുകയോ വ്യത്യാസപ്പെടുത്തുകയോ ചെയ്യാവുന്നതാണ്. നോമിനേഷൻ റജിസ്റ്റർ ചെയ്തിട്ടുള്ള വിവരങ്ങൾ എഴുതി നൽകാൻ ബാങ്കുകൾക്ക് ഉത്തരവാദിത്തമുണ്ട്. അക്കൌണ്ടുടമ ആവശ്യപ്പെടുന്ന പക്ഷം പാസ് ബുക്കിലോ നിക്ഷേപ രസീതിലോ നോമിനിയുടെ വിവരങ്ങൾ കൂടി ബാങ്കുകൾ രേഖപ്പെടുത്തി നൽകേണ്ടതാണ്. ഓരോ തവണ പുതിയ അക്കൗണ്ടുകൾ തുടങ്ങുമ്പോഴും നോമിനേഷൻ നൽകിയിരിക്കണമെങ്കിലും, സ്ഥിര നിക്ഷേപങ്ങൾ പുതുക്കുമ്പോൾ അടിസ്ഥാന നിക്ഷേപത്തിലെ നോമിനേഷൻ അക്കൗണ്ടുടമ വ്യത്യാസപ്പെടുത്താത്ത പക്ഷം അതു തന്നെ തുടരും. 

നടപടിക്രമങ്ങളുടെ നൂലാമാലകളിൽപ്പെടാതെ ഉടമസ്ഥനില്ലാത്തതും അവകാശപ്പെട്ടിട്ടില്ലാത്തതുമായ ബാങ്ക് നിക്ഷേപങ്ങൾ ക്രമാതീതമായി വർധിക്കുന്നതു തടയുന്നതിനു പുതിയ നിയമം സഹായിക്കുമെന്നു പ്രതീക്ഷിക്കാം.

English Summary:

The new Banking Laws Amendment 2024 changes bank account and locker nomination rules. Learn about multiple nominees, successive & simultaneous options, and how this affects your deposits and lockers. Protect your assets and understand the updated regulations.