കെട്ടിട നിർമാണത്തിന് നികുതി ആനുകൂല്യമുണ്ടോ?
∙പ്ലാസ്റ്റിക് ഉൽപന്നങ്ങളാണ് എന്റെ ഫാക്ടറിയിൽ നിർമിക്കുന്നത്. ഞങ്ങളുടെ ഉൽപന്നങ്ങൾ സൂക്ഷിക്കുന്നതും ഈ ഗോഡൗണിലാണ്. ഈ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട സാധനങ്ങൾ വാങ്ങുന്നതിന്റെ ഇൻപുട്ട് എടുക്കാൻ സാധിക്കുമോ? മിനി, പറവൂർ ∙ താങ്കൾ ഫാക്ടറി ഉൽപന്ന നിർമാണവുമായി ബന്ധപ്പെട്ട് കെട്ടിടം പണിയുന്നു എന്നാണു

∙പ്ലാസ്റ്റിക് ഉൽപന്നങ്ങളാണ് എന്റെ ഫാക്ടറിയിൽ നിർമിക്കുന്നത്. ഞങ്ങളുടെ ഉൽപന്നങ്ങൾ സൂക്ഷിക്കുന്നതും ഈ ഗോഡൗണിലാണ്. ഈ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട സാധനങ്ങൾ വാങ്ങുന്നതിന്റെ ഇൻപുട്ട് എടുക്കാൻ സാധിക്കുമോ?
മിനി, പറവൂർ
∙ താങ്കൾ ഫാക്ടറി ഉൽപന്ന നിർമാണവുമായി ബന്ധപ്പെട്ട് കെട്ടിടം പണിയുന്നു എന്നാണു മനസ്സിലാക്കുന്നത്. ജിഎസ്ടി നിയമത്തിലെ സെക്‌ഷൻ 17(5) പ്രകാരം കെട്ടിടം, സിവിൽ സ്ട്രക്ചർ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിർമാണത്തിന് ഇൻപുട്ട് ടാക്സ് നികുതി (ITC) എടുക്കാനുള്ള യോഗ്യതയില്ല.
പ്ലാന്റ് ആൻഡ് മെഷിനറി വിഭാഗത്തിൽ വരുന്ന സാധനങ്ങൾക്ക് മാത്രമേ ഈ ഉപവകുപ്പു പ്രകാരം ഇൻപുട്ടിനു യോഗ്യതയുള്ളൂ. എന്നിരുന്നാലും സുപ്രീം കോടതിയുടെ 3.10.2024ലെ വിധി പ്രകാരം, പ്രത്യേക വിഭാഗത്തിൽപെടുന്നവർക്ക് കെട്ടിടങ്ങൾ നിർമിച്ച് പിന്നീട് വാടക അല്ലെങ്കിൽ പാട്ടത്തിനു കൊടുക്കുന്ന സന്ദർഭത്തിൽ മാത്രം ഇൻപുട്ട് എടുക്കാമെന്ന ഒരു നിരീക്ഷണം കോടതി നടത്തിയിട്ടുണ്ട്. ഇതു പ്രകാരം ഫാക്ടറി നിർമാണവുമായി ബന്ധപ്പെട്ടു വാങ്ങുന്ന സാമഗ്രികളുടെ ജിഎസ്ടി വിഹിതമായി ഐടിസി എടുക്കാമെന്ന് ഈ വിധിയിലും പറയുന്നില്ല.
ഇത്തരം കാര്യങ്ങളിൽ ഓരോ സന്ദർഭങ്ങളിലും ഒരു ഫങ്ഷനാലിറ്റി ടെസ്റ്റ് നിർദിഷ്ട ഹൈക്കോടതികളോട് പരിഗണിക്കാനാണ് സുപ്രീം കോടതിയും നിർദേശം കൊടുത്തിരിക്കുന്നത്.
എങ്കിലും അടുത്തയിടെ വന്ന 55-ാം ജിഎസ്ടി കൗൺസിൽ നിർദേശപ്രകാരം ജിഎസ്ടി നിയമത്തിൽ തന്നെ ഈ ആനുകൂല്യം എടുത്തുകളയാൻ നിർദേശിക്കുന്നു.
അതുകൊണ്ട് നിലവിലെ ജിഎസ്ടി നിയമ പ്രകാരം ഗോഡൗൺ പണിയുന്നതുമായി ബന്ധപ്പെട്ട് വാങ്ങുന്ന സാധനങ്ങൾക്ക് ഇൻപുട്ട് ടാക്സ് നികുതി ലഭ്യമല്ല.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business