അമേരിക്കൻ ‘തീരുവ’ഭയത്തിൽ വിപണി, പുതിയ തീരുവകൾ ഇന്നും നാളെയും, മുന്നേറ്റം നടത്തി ഇന്ത്യൻ രൂപ

സ്റ്റീൽ, അലുമിനിയം എന്നിവയുടെ ഇറക്കുമതിക്ക് മേൽ അമേരിക്ക 25% തീരുവ തീരുമാനിച്ചതും, ഇന്നും നാളെയുമായി ഓരോ രാജ്യങ്ങളുമായി പരസ്പരമുള്ള നികുതി ഏകീകരണം പ്രഖ്യാപിക്കാനിരിക്കുന്നതും ഇന്നും വിപണിയെ വില്പനസമ്മർദ്ദത്തിലാക്കി. ഫെഡ് ചെയർമാന്റെ ‘ടെസ്റ്റിമണി’യും, അമേരിക്കയുടെയും ഇന്ത്യയുടേയും പണപ്പെരുപ്പകണക്കുകൾ
സ്റ്റീൽ, അലുമിനിയം എന്നിവയുടെ ഇറക്കുമതിക്ക് മേൽ അമേരിക്ക 25% തീരുവ തീരുമാനിച്ചതും, ഇന്നും നാളെയുമായി ഓരോ രാജ്യങ്ങളുമായി പരസ്പരമുള്ള നികുതി ഏകീകരണം പ്രഖ്യാപിക്കാനിരിക്കുന്നതും ഇന്നും വിപണിയെ വില്പനസമ്മർദ്ദത്തിലാക്കി. ഫെഡ് ചെയർമാന്റെ ‘ടെസ്റ്റിമണി’യും, അമേരിക്കയുടെയും ഇന്ത്യയുടേയും പണപ്പെരുപ്പകണക്കുകൾ
സ്റ്റീൽ, അലുമിനിയം എന്നിവയുടെ ഇറക്കുമതിക്ക് മേൽ അമേരിക്ക 25% തീരുവ തീരുമാനിച്ചതും, ഇന്നും നാളെയുമായി ഓരോ രാജ്യങ്ങളുമായി പരസ്പരമുള്ള നികുതി ഏകീകരണം പ്രഖ്യാപിക്കാനിരിക്കുന്നതും ഇന്നും വിപണിയെ വില്പനസമ്മർദ്ദത്തിലാക്കി. ഫെഡ് ചെയർമാന്റെ ‘ടെസ്റ്റിമണി’യും, അമേരിക്കയുടെയും ഇന്ത്യയുടേയും പണപ്പെരുപ്പകണക്കുകൾ
സ്റ്റീൽ, അലുമിനിയം എന്നിവയുടെ ഇറക്കുമതിക്ക് മേൽ അമേരിക്ക 25% തീരുവ തീരുമാനിച്ചതും ഇന്നും നാളെയുമായി ഓരോ രാജ്യങ്ങളുമായി പരസ്പരമുള്ള നികുതി ഏകീകരണം പ്രഖ്യാപിക്കാനിരിക്കുന്നതും വിപണിയെ വില്പനസമ്മർദ്ദത്തിലാക്കി. ഫെഡ് ചെയർമാന്റെ ‘ടെസ്റ്റിമണി’യും, അമേരിക്കയുടെയും ഇന്ത്യയുടേയും പണപ്പെരുപ്പകണക്കുകൾ നാളെ വരാനിരിക്കുന്നതും വിപണിയെ സ്വാധീനിച്ചു.
ഇസ്രായേൽ ബന്ദികളുടെ കാര്യത്തിൽ ട്രംപ് അന്ത്യശാസനം പുറപ്പെടുവിച്ചതും വിപണിയുടെ ആത്മവിശ്വാസത്തെ ബാധിച്ചു. വില്പന സമ്മർദ്ദത്തിൽ 23000 പോയിന്റിലും താഴെ പോയ നിഫ്റ്റി 1.32% നഷ്ടത്തിൽ 23071 പോയിന്റിന് മുകളിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 1018 പോയിന്റ് നഷ്ടത്തിൽ 76293 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.
കയറ്റുമതി, മാനുഫാക്ച്ചറിങ് ഓഹരികളാണ് ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത്. ഐടി, ബാങ്കിങ്, ഫിനാൻഷ്യൽ, മെറ്റൽ സെക്ടറുകൾ ഓരോ ശതമാനത്തിൽ കൂടുതൽ വീണപ്പോൾ ഓട്ടോ സെക്ടറിന്റെ 2%ൽ കൂടുതൽ വീഴ്ചയും വിപണിക്ക് ഇന്ന് നിർണായകമായി. നിഫ്റ്റി സ്‌മോൾ & മിഡ് ക്യാപ് സൂചികകൾ 3% നഷ്ടം കുറിച്ചത് റീറ്റെയ്ൽ നിക്ഷേപകരുടെ നഷ്ടവ്യാപ്‌തി വർദ്ധിപ്പിച്ചു.
രൂപ ക്രമപ്പെടുന്നു
ഇന്നലെ അമേരിക്കൻ ഡോളറിനെതിരെ 88രൂപ വരെ വീണ ഇന്ത്യൻ രൂപ ഇന്ന് രണ്ടു വർഷത്തിനിടയിലെ ഏറ്റവും മികച്ച തിരിച്ചുവരവ് നടത്തി 86.64/- എന്ന നില വരെ മെച്ചപ്പെട്ടു. ഡോളർ വില 87 രൂപയിലും താഴെ ക്രമപ്പെടുന്നത് അനുകൂലമാണ്. യൂറോയും, പൗണ്ടും, യെന്നും അടക്കമുള്ള നാണയങ്ങൾക്കെതിരെയും ഇന്ത്യൻ രൂപ നില മെച്ചപ്പെടുത്തി.
രൂപയുടെ മൂല്യം പിടിച്ചു നിർത്താൻ ആർബിഐയുടെ ഇടപെടൽ ഉണ്ടാകുമെന്ന സൂചനക്കിടയിലാണ് രൂപ തിരിച്ചുകയറൽ ആരംഭിച്ചത്. ഇന്ത്യയുടെ ഫോറെക്സ് റിസർവ് ഏറ്റവും ഉയർന്ന നിലയിലാണ് തുടരുന്നത്. കഴിഞ്ഞ ആഴ്ചയിലെ കണക്കനുസരിച്ച് 63,000 കോടി ഡോളറിന്റേതാണ് ഇന്ത്യയുടെ ഫോറെക്സ് നിക്ഷേപം.
അമേരിക്കയുടെ ‘തീരുവ സന്തുലനം’
ഇന്നലെ അമേരിക്കൻ പ്രസിഡന്റ് സ്റ്റീലിന്റെയും അലുമിനിയത്തിന്റെയും ഇറക്കുമതിക്ക് മേൽ 25% അധിക തീരുവ ഏർപ്പെടുത്തുന്ന ബില്ലിൽ ഒപ്പ് വച്ചു. ഇന്നും നാളെയുമായി മറ്റ് രാജ്യങ്ങൾ അമേരിക്കൻ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് മേൽ ഏർപ്പെടുത്തിയിട്ടുള്ള തീരുവകൾക്ക് സമാനനിരക്കിൽ ‘തിരിച്ചും’ തീരുവ ഏർപ്പെടുത്തുന്ന പ്രഖ്യാപനങ്ങൾ വരാനിരിക്കുന്നു.
ഇന്ത്യയുടെ ഇറക്കുമതി തീരുവ വളരെ ഉയർന്നതാണെന്ന അമേരിക്കൻ പ്രസിഡന്റിന്റെ സാമ്പത്തികകാര്യ ഉപേദശകനായ കെവിൻ ഹാസെറ്റ് ഇന്നലെ പ്രഖ്യാപിച്ചതും ഇന്ത്യയുടെ തീരുവഭയം വർദ്ധിപ്പിച്ചു. അമേരിക്കൻ ഉത്പന്നങ്ങൾക്ക് മേൽ ചുമത്തുന്ന ഇറക്കുമതി തീരുവകൾ കുറച്ച്കൊണ്ട് അമേരിക്കൻ വിപണി നഷ്ടപ്പെടുത്താതിരിക്കാനാകും ഇന്ത്യ ശ്രമിക്കുക.
ഫെഡ് ടെസ്റ്റിമണി
ഇന്ന് മുതൽ അമേരിക്കൻ ഫെഡ് ചെയർമാൻ അമേരിക്കൻ കോൺഗ്രസിന്റെ സംയുക്ത സാമ്പത്തികകാര്യ സമിതിക്ക് മുന്നിൽ ഹാജാരാകുന്നത് അമേരിക്കൻ വിപണിക്കൊപ്പം ലോകവിപണിക്കും പ്രധാനമാണ്. ഇന്ന് ഫെഡ് റിസർവിന്റെ നടപടികളെക്കുറിച്ചും, അവയുടെ സ്വാധീനഫലങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന ജെറോം പവൽ നാളെ മുതൽ കോൺഗ്രസ് അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയും നൽകും.
നാളെ വരാനിരിക്കുന്ന അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകളും ഫെഡ് ചെയർമാന്റെ ടെസ്റ്റിമണിയും ഡോളറിനും, ഓഹരി വിപണിക്കും ഒരു പോലെ ചാഞ്ചാട്ടം നൽകും.
സ്വർണം ഉയരത്തിൽ
താരിഫ് പിന്തുണയിൽ ഡോളറിനെക്കാൾ നേട്ടമുണ്ടാക്കിക്കൊണ്ട് ഔൺസിന് 3000 ഡോളർ എന്ന നിരക്കിലേക്ക് മുന്നേറി വന്ന രാജ്യാന്തര സ്വർണ വില 2968 ഡോളറിൽ നിന്നും തിരിച്ചിറങ്ങി 2929 ഡോളർ നിരക്കിലാണ് വ്യാപാരം തുടരുന്നത്. ട്രംപിന്റെ തുടർ താരിഫ് പ്രഖ്യാപനങ്ങൾ സ്വർണത്തിന് വീണ്ടും മുന്നേറ്റം നൽകിയേക്കാം.
ക്രൂഡ് ഓയിൽ
ഇറാനിയൻ എണ്ണയുടെ മേൽ ഉപരോധം വന്നതിനെ തുടർന്ന് തിരിച്ചു കയറിത്തുടങ്ങിയ ബ്രെന്റ് ക്രൂഡ് ഓയിൽ ഇന്ന് ഏഷ്യൻ വിപണി സമയത്ത് 1%ൽ കൂടുതൽ മുന്നേറ്റം നേടി 77 ഡോളറിന് സമീപമാണ് വ്യാപാരം തുടരുന്നത്.
നാളത്തെ റിസൾട്ടുകൾ
ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ്, ആർവിഎൻഎൽ, ആർസിഎഫ്, പിഎഫ്സി, അശോക് ലെയ്‌ലാൻഡ്, ഫിനോലക്സ് കേബിൾസ്, ഭാരത് ഫോർജ്, ക്രോംപ്ടൺ ഗ്രീവ്സ്, ഗോദ്‌റെജ് ഇൻഡസ്ട്രീസ്, ശ്രീറാം പ്രോപ്പർടീസ്, ഗ്രാഫൈറ്റ്, സുവൻ ലൈഫ്, പട്ടേൽ എഞ്ചിനിയറിങ് മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
അമേരിക്കൻ ഡിഫൻസ് ഡീൽ
യുദ്ധവിമാന എഞ്ചിനുകളും യുദ്ധ വാഹനങ്ങളുമടക്കമുള്ള പ്രതിരോധ ഉത്പന്നങ്ങൾ അമേരിക്കയിൽ നിന്നും വാങ്ങുന്നതിനുള്ള ചർച്ചകളും പുരോഗമിക്കുന്നത് ഇന്ത്യക്ക് പ്രതീക്ഷയാണ്. തീരുവ പ്രഖ്യാപനങ്ങൾ നടക്കാനിരിക്കെ ഇന്ത്യൻ പ്രധാനമന്ത്രി അമേരിക്കയിലുണ്ടെന്നതും കൂടുതൽ ഡിഫൻസ് ഡീലുകളും, അമേരിക്കൻ ഉത്പന്നങ്ങളുടെ കൂടുതൽ വാങ്ങലുകളും പ്രഖ്യാപിച്ച് ട്രംപ് തീരുവയുടെ ആഘാതം കുറക്കുമെന്നാണ് വിപണിയുടെ പ്രത്യാശ.
അദാനിക്ക് ആശ്വാസം
1977 മുതൽ നിലവിലുള്ള അമേരിക്കയുടെ ഫോറിൻ കറപ്റ്റ് പ്രാക്ടീസ്സ് ആക്ട് (എഫ്സിപിഎ ലോ) ട്രംപ് ഭരണകൂടം എടുത്തു കളഞ്ഞത് കഴിഞ്ഞ നവംബറിൽ അതേ നിയമപ്രകാരം ചാർജ് ചെയ്യപ്പെട്ട ഗൗതം അദാനിക്കും, കൂട്ടാളികൾക്കും അനുകൂലമാണ്. ഇന്ന് അദാനി ഓഹരികൾ മുന്നേറ്റം നേടിയിരുന്നു.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക