ടൈൽസ്, ഹാർഡ്‌വെയർ വ്യാപാരം നടത്തുന്ന എനിക്ക് 2018-19 സാമ്പത്തിക വർഷത്തെ അസസ്മെന്റുമായി ബന്ധപ്പെട്ട് സെക്‌ഷൻ 73 പ്രകാരം ജിഎസ്ടി നിയമത്തിൽ 12,65,000 രൂപ ഡിമാൻഡ് ഓർഡർ ലഭിച്ചു. ജിഎസ്ടിയുടെ പുതിയ ആംനെസ്റ്റി സ്‌കീം പ്രകാരം ഇത് തീർപ്പാക്കാനാകുമോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെ. ഉണ്ണിക്കൃഷ്ണൻ, പാലക്കാട്

ജിഎസ്ടി ആംനെസ്റ്റി സ്‌കീം -2024 നവംബർ 1ന് പ്രാബല്യത്തിലായിട്ടുണ്ട്. കൂടാതെ, സർക്കുലർ നമ്പർ 238/32/2024 പ്രകാരമുള്ള സർക്കുലറിൽ മറ്റു നടപടികൾ വിശദീകരിച്ചിട്ടുണ്ട്. ഇതു പ്രകാരം 2017-18, 2018-19, 2019-20 സാമ്പത്തിക വർഷങ്ങളിലെ ജിഎസ്ടിയുമായി ബന്ധപ്പെട്ട ഡിമാൻഡുകൾക്കും ആംനെസ്റ്റി സ്‌കീം ഉപയോഗപ്പെടുത്താം. 

ADVERTISEMENT

ജിഎസ്ടി പോർട്ടലിൽ SPL 01,02 ഫോമുകൾ ഇപ്പോൾ ലഭ്യമാണ്. ഇതു പ്രകാരം ഫയൽ ചെയ്യണം. താങ്കൾക്ക് ലഭിക്കുന്ന ആനുകൂല്യം 100% നികുതിയുടെ കുടിശിക മാത്രം 2025 മാർച്ച് 31നകം അടച്ചാൽ പലിശയും പിഴയും പൂർണമായും ഒഴിവാക്കപ്പെടുന്നതാണ്. 

ആയതിനാൽ താങ്കളുടെ ഡിമാൻഡ് അപ്പീൽ ഫയൽ ചെയ്ത് ആനുകൂല്യം ലഭിക്കാത്ത സാഹചര്യമാണെങ്കിൽ മേൽപറഞ്ഞ ആംനെസ്റ്റി സ്‌കീം ഉപയോഗപ്പെടുത്താവുന്നതാണ്.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

GST Amnesty Scheme 2024 offers relief to taxpayers with outstanding dues. This scheme waives 100% of outstanding tax, interest, and penalties for eligible taxpayers who file by March 31, 2025.