ഓഹരി വിപണിയുടെ തിരിച്ചുകയറ്റം: നിക്ഷേപകർ വീണ്ടെടുത്തു 14.20 ലക്ഷം കോടി രൂപ
മുംബൈ∙ ആഴ്ചകൾ നീണ്ട ഇടിവിനു ശേഷം കഴിഞ്ഞ 2 വ്യാപാര ദിവസങ്ങളായി ഓഹരി വിപണിയിൽ നടക്കുന്ന മുന്നേറ്റത്തിൽ നിക്ഷേപകരുടെ ആസ്തിയിലുണ്ടായ വർധന 14.20 ലക്ഷം കോടി രൂപ. വിപണി സൂചികകൾ 4 ശതമാനത്തോളം നേട്ടമുണ്ടാക്കി. ഇന്നലത്തെ മുന്നേറ്റത്തോടെ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് 80,000 നിലവാരം

മുംബൈ∙ ആഴ്ചകൾ നീണ്ട ഇടിവിനു ശേഷം കഴിഞ്ഞ 2 വ്യാപാര ദിവസങ്ങളായി ഓഹരി വിപണിയിൽ നടക്കുന്ന മുന്നേറ്റത്തിൽ നിക്ഷേപകരുടെ ആസ്തിയിലുണ്ടായ വർധന 14.20 ലക്ഷം കോടി രൂപ. വിപണി സൂചികകൾ 4 ശതമാനത്തോളം നേട്ടമുണ്ടാക്കി. ഇന്നലത്തെ മുന്നേറ്റത്തോടെ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് 80,000 നിലവാരം തിരിച്ചുപിടിച്ചു. 80,109 പോയിന്റിലാണ് ഇന്നലത്തെ ക്ലോസിങ്. 24,000 പോയിന്റിനു മുകളിൽ ക്ലോസ് ചെയ്യാൻ നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റിക്കും കഴിഞ്ഞു.
മഹാരാഷ്ട്രയിലെ ബിജെപി വിജയത്തെത്തുടർന്ന് ബ്ലൂചിപ് ഓഹരികൾ നടത്തിയ മുന്നേറ്റമാണ് വിപണിയിൽ പ്രതിഫലിച്ചത്.സെൻസെക്സ് ഇന്നലെ 992 പോയിന്റും നിഫ്റ്റി 314 പോയിന്റും ഉയർന്നു. വ്യാപാരത്തിനിടെ സെൻസെക്സ് 1,355 പോയിന്റും നിഫ്റ്റി 444 പോയിന്റും ഉയർന്നിരുന്നു. രണ്ടു വ്യാപാരദിവസങ്ങളിലായി 2,954 പോയിന്റാണു സെൻസെക്സിനു നേട്ടം.
ബാങ്കിങ്, എനർജി മേഖലകളിലാണ് ഇന്നലെ കൂടുതൽ ഉണർവു പ്രകടമായത്. പൊതുമേഖലാ കമ്പനികളുടെ ഓഹരികളിലേക്കും നിക്ഷേപമെത്തി. ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയുടെ ഓഹരി ജെഎസ്ഡബ്ല്യു സ്റ്റീലിനു പകരം ബിഎസ്ഇ സെൻസെക്സ് ഇൻഡക്സിൽ ഡിസംബർ 23 മുതൽ ഇടം പിടിക്കുമെന്ന വാർത്ത ഓഹരിയിൽ 4 ശതമാനത്തിനു മുകളിൽ കുതിപ്പുണ്ടാക്കി. തുടർച്ചയായ 38 വ്യാപാര ദിനങ്ങളിലെ വിൽപനയ്ക്കു ശേഷം വിദേശ സ്ഥാപന നിക്ഷേപകർ ഇന്നലെ ഓഹരി വാങ്ങാനെത്തിയെന്നതും പ്രത്യേകതയാണ്. 9,948 കോടി രൂപയുടെ ഓഹരികളാണ് ഇന്നലെ വാങ്ങിയത്. അതേസമയം, 13 വ്യാപാരദിനങ്ങളിലെ വാങ്ങലിനു ശേഷം 6,908 കോടി രൂപയുടെ ഓഹരികൾ ആഭ്യന്തര സ്ഥാപന നിക്ഷേപകർ ഇന്നലെ വിൽപന നടത്തി.
അദാനി ഓഹരികളിൽ സമ്മിശ്ര പ്രതികരണം
5 അദാനി ഓഹരികൾ ഇന്നലെ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. അദാനി ഗ്രീൻ എനർജി ഓഹരിക്കാണു കനത്ത നഷ്ടം. അമേരിക്കയിലെ പുതിയ കേസിന്റെ പശ്ചാത്തലത്തിൽ പ്രമുഖ ഫ്രഞ്ച് എനർജി കമ്പനിയായ ടോട്ടൽ എനർജീസ് അദാനി ഗ്രൂപ്പിലേക്കു പുതിയ നിക്ഷേപമുണ്ടാകില്ലെന്നു പ്രഖ്യാപിച്ചതോടെ അദാനി ഗ്രീൻ ഓഹരിയിലുണ്ടായത് 8% നഷ്ടം.
അദാനി എനർജി സൊല്യൂഷൻസ് ഓഹരി 3.78 ശതമാനവും അദാനി പവർ ഓഹരി 3 ശതമാനവും എൻഡിടിവി ഓഹരി 2 ശതമാനവും അദാനി ടോട്ടൽ ഗ്യാസ് 1.3 ശതമാനവും ഇടിഞ്ഞു.അതേസമയം, അദാനി പോർട്സ്, അദാനി എന്റർപ്രൈസസ്, അദാനി വിൽമർ, അംബുജ സിമന്റ്സ് എന്നീ ഓഹരികൾ നേട്ടമുണ്ടാക്കി.
രൂപയ്ക്ക് 12 പൈസയുടെ നേട്ടം
മുംബൈ∙ ഓഹരി വിപണിയിലെ മുന്നേറ്റത്തെത്തുടർന്ന് നില മെച്ചപ്പെടുത്തി രൂപ. ഡോളറിനെതിരെ ഇന്നലത്തെ വ്യാപാരത്തിൽ 12 പൈസയുടെ നേട്ടമുണ്ടാക്കി. ഇതോടെ മൂല്യം 84.29ലേക്ക് ഉയർന്നു. വ്യാപാരത്തിനിടെ 84.25 വരെ ഉയർന്നിരുന്നു.
വിദേശ നിക്ഷേപകരുടെ പിൻമാറ്റത്തെത്തുടർന്ന് ഓഹരി വിപണികളിലുണ്ടായ വൻ ഇടിവും അമേരിക്കൻ തിരഞ്ഞെടുപ്പു ഫലം വന്നതിനുശേഷം ഡോളർ നേടിയ കരുത്തും രൂപയുടെ മൂല്യം 84.50ലേക്ക് കുറയാൻ ഇടയാക്കിയിരുന്നു. വെള്ളിയാഴ്ച 9 പൈസയുടെ നേട്ടം രൂപയ്ക്കുണ്ടായി. ഡോളർ ഇൻഡക്സ് 0.5% ഇടിഞ്ഞ് 107ൽ എത്തിയതും അസംസ്കൃത എണ്ണവില 74.65 ഡോളറിലേക്ക് ഇടിഞ്ഞതും ഇന്നലെ രൂപയുടെ നേട്ടത്തിനു കാരണമായി.