ഇന്ത്യൻ ഓഹരി സൂചികകൾ 2024ലെ അവസാന പ്രവൃത്തിദിനം നഷ്ടത്തോടെ അവസാനിപ്പിച്ചു. സെൻസെക്സ് 102.12 പോയിന്റ് (-0.14%) താഴ്ന്ന് 78,139.01ലും നിഫ്റ്റി 0.10 പോയിന്റ് (0%) കുറഞ്ഞ് 23,644.80ലുമാണുള്ളത്. ഒരുവേള ഇന്ന് സെൻസെക്സ് 77,560 വരെ ഇടിഞ്ഞിരുന്നു. പിന്നീട് 600ലേറെ പോയിന്റ് തിരിച്ചുകയറി നഷ്ടം കുറയ്ക്കുകയായിരുന്നു.

ഇന്ത്യൻ ഓഹരി സൂചികകൾ 2024ലെ അവസാന പ്രവൃത്തിദിനം നഷ്ടത്തോടെ അവസാനിപ്പിച്ചു. സെൻസെക്സ് 102.12 പോയിന്റ് (-0.14%) താഴ്ന്ന് 78,139.01ലും നിഫ്റ്റി 0.10 പോയിന്റ് (0%) കുറഞ്ഞ് 23,644.80ലുമാണുള്ളത്. ഒരുവേള ഇന്ന് സെൻസെക്സ് 77,560 വരെ ഇടിഞ്ഞിരുന്നു. പിന്നീട് 600ലേറെ പോയിന്റ് തിരിച്ചുകയറി നഷ്ടം കുറയ്ക്കുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ ഓഹരി സൂചികകൾ 2024ലെ അവസാന പ്രവൃത്തിദിനം നഷ്ടത്തോടെ അവസാനിപ്പിച്ചു. സെൻസെക്സ് 102.12 പോയിന്റ് (-0.14%) താഴ്ന്ന് 78,139.01ലും നിഫ്റ്റി 0.10 പോയിന്റ് (0%) കുറഞ്ഞ് 23,644.80ലുമാണുള്ളത്. ഒരുവേള ഇന്ന് സെൻസെക്സ് 77,560 വരെ ഇടിഞ്ഞിരുന്നു. പിന്നീട് 600ലേറെ പോയിന്റ് തിരിച്ചുകയറി നഷ്ടം കുറയ്ക്കുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ ഓഹരി സൂചികകൾ 2024ലെ അവസാന പ്രവൃത്തിദിനം നഷ്ടത്തോടെ അവസാനിപ്പിച്ചു. സെൻസെക്സ് 102.12 പോയിന്റ് (-0.14%) താഴ്ന്ന് 78,139.01ലും നിഫ്റ്റി 0.10 പോയിന്റ് (0%) കുറഞ്ഞ് 23,644.80ലുമാണുള്ളത്. ഒരുവേള ഇന്ന് സെൻസെക്സ് 77,560 വരെ ഇടിഞ്ഞിരുന്നു. പിന്നീട് 600ലേറെ പോയിന്റ് തിരിച്ചുകയറി നഷ്ടം കുറയ്ക്കുകയായിരുന്നു.

23,460.45 വരെ കൂപ്പുകുത്തിയശേഷമാണ് നിഫ്റ്റിയും തിരിച്ചുകയറിയത്. ഐടി ഓഹരികൾ നേരിട്ട വിൽപനസമ്മർദം ഇന്ന് ഇന്ത്യൻ സൂചികകളെ പ്രധാനമായും തളർത്തി. വിശാല വിപണിയിൽ നിഫ്റ്റി ഐടി സൂചിക 1.44% താഴേക്കുപോയി. മറ്റ് സൂചികകൾ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഫിനാൻഷ്യൽ സർവീസസ് 0.26%, റിയൽറ്റി 0.24% എന്നിങ്ങനെ താഴ്ന്നു. ബാങ്ക് നിഫ്റ്റിയും 0.18% നഷ്ടത്തിലായിരുന്നു.

ADVERTISEMENT

കിതച്ചവരും കുതിച്ചവരും
 

നിഫ്റ്റി50ൽ ഇന്ന് 28 ഓഹരികൾ നേട്ടത്തിലും 22 എണ്ണം നഷ്ടത്തിലുമായിരുന്നു. 2.84% ഉയർന്ന ഭാരത് ഇലക്ട്രോണിക്സാണ് (ബെൽ) നേട്ടത്തിൽ മുന്നിൽ. ഒഎൻജിസി 2.73%, കൊട്ടക് ബാങ്ക് 2.54%, ട്രെന്റ് 2.22%, കോൾ ഇന്ത്യ 1.72% എന്നിങ്ങനെയും ഉയർന്ന് നേട്ടത്തിലെ ടോപ്5ൽ ഇടംപിടിച്ചു.

അദാനി വിൽമറിലെ ഓഹരി പങ്കാളിത്തം വിറ്റൊഴിയുമെന്ന പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലും ബ്രോക്കറേജുകളിൽ നിന്ന് മികച്ച റേറ്റിങ് കിട്ടിയ കരുത്തിലും ഇന്നലെ മികച്ച നേട്ടംകൊയ്ത അദാനി എന്റർപ്രൈസസ് പക്ഷേ ഇന്ന് 2.41% താഴ്ന്ന് നിഫ്റ്റി50ൽ നഷ്ടത്തിൽ ഒന്നാമതായി. ടെക് മഹീന്ദ്ര 2.06%, ടിസിഎസ് 1.27%, ഇൻഫോസിസ് 1.07%, എസ്ബിഐ ലൈഫ് 0.92% എന്നിങ്ങനെയും ഇടിഞ്ഞ് തൊട്ടുപിന്നാലെയുണ്ട്.

ഇന്ത്യൻ ഐടി കമ്പനികൾ അവയുടെ വരുമാനത്തിന്റെ മുഖ്യപങ്കും നേടുന്നത് യുഎസിൽ നിന്നാണ്. യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് 2025ൽ അടിസ്ഥാന പലിശനിരക്ക് കാര്യമായി കുറയ്ക്കില്ലെന്ന വിലയിരുത്തൽ ഐടി കമ്പനികളുടെ ഓഹരികളെ താഴേക്ക് നയിച്ചു. മാത്രമല്ല, എച്ച്1 ബി വീസ നടപടിക്രമങ്ങളിൽ പുനഃക്രമീകരണം വേണമെന്ന ട്രംപിന്റെ അനുയായിയും ടെസ്‍ല മേധാവിയുമായ ഇലോൺ മസ്കിന്റെ പ്രസ്താവനയും ഉലച്ചു. വിദേശികളായ വിദഗ്ധ തൊഴിലാളികൾക്ക് യുഎസിൽ ജോലി ചെയ്യാൻ ലഭിക്കുന്ന വീസയാണിത്. നേരത്തേ എച്ച്1 ബി വീസയെ അനുകൂലിച്ച മസ്കിന്റെ അപ്രതീക്ഷിത മലക്കംമറിച്ചിൽ ഐടി കമ്പനികളിലെ ഇന്ത്യക്കാരെ ബാധിക്കുമെന്നതാണ് തിരിച്ചടിയായത്.

ADVERTISEMENT

സെൻസെക്സിന്റെ വീഴ്ച
 

ബിഎസ്ഇയിൽ ഇന്ന് 4,079 ഓഹരികൾ വ്യാപാരം ചെയ്തതിൽ 2,321 എണ്ണം നേട്ടത്തിലും 1,647 എണ്ണം നഷ്ടത്തിലുമായിരുന്നു. 111 ഓഹരികളുടെ വില മാറിയില്ല. 127 ഓഹരികൾ 52-ആഴ്ചത്തെ ഉയരവും 102 എണ്ണം താഴ്ചയും കണ്ടു. 10 ഓഹരികൾ അപ്പർ-സർക്യൂട്ടിലും 4 എണ്ണം ലോവർ-സർക്യൂട്ടിലുമായിരുന്നു. 

ബോംബെ സ്റ്റോക് എക്സ്ചേഞ്ച് (File Photo: IANS)

കൊട്ടക് ബാങ്ക് ആണ് 2.49% ഉയർന്ന് സെൻസെക്സിൽ നേട്ടത്തിൽ മുന്നിൽ. ഐടിസി 1.37%, അൾട്രാടെക് സിമന്റ് 1.10%, ടാറ്റാ മോട്ടോഴ്സ് 0.95% എന്നിങ്ങനെ ഉയർന്ന് തൊട്ടടുത്തുണ്ട്. ടെക് മഹീന്ദ്ര 2.35% താഴ്ന്ന് നഷ്ടത്തിൽ മുന്നിലെത്തി. സൊമാറ്റോ 1.73% താഴ്ന്ന് രണ്ടാമതുണ്ട്. ടിസിഎസ്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ് എന്നിവ 0.8-1.48% താഴേക്കിറങ്ങി.

നേട്ടത്തിലും നിറംമങ്ങിയ 2024
 

ADVERTISEMENT

നഷ്ടത്തോടെയാണ് അവസാനദിനത്തോട് വിടപറഞ്ഞതെങ്കിലും തുടർച്ചയായ 9-ാം വർഷവും നേട്ടത്തോടെ പൂർത്തിയാക്കാൻ ഇന്ത്യൻ ഓഹരി സൂചികകൾക്ക് കഴിഞ്ഞു. എന്നാൽ, 2023നെ അപേക്ഷിച്ച് 2024ലെ നേട്ടം കുത്തനെ കുറഞ്ഞു. 2023ൽ സെൻസെക്സ് 11,399 പോയിന്റും (+18.73%) നിഫ്റ്റി 3,626 പോയിന്റും (+20%) നേട്ടമുണ്ടാക്കിയിരുന്നു. 2024ലെ നേട്ടം സെൻസെക്സിന് 5,899 പോയിന്റ് (+8.16%) മാത്രം. നിഫ്റ്റിയുടേത് 1,913 പോയിന്റ് (8.80%).

ഈ വർഷം സെപ്റ്റംബർ 27ന് സെൻസെക്സ് സർവകാല റെക്കോർഡായ 85,978.25ൽ എത്തിയിരുന്നു. അന്നുതന്നെ നിഫ്റ്റി 26,277.35 എന്ന റെക്കോർഡും തൊട്ടു. 

A man walks past a digital display inside the Bombay Stock Exchange (BSE) (Photo by Indranil MUKHERJEE / AFP)

വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) പിന്മാറ്റം, കോർപ്പറേറ്റ് കമ്പനികളുടെ തണുപ്പൻ പ്രവർത്തനഫലം, ഭൗമരാഷ്ട്രീയ പ്രതിസന്ധികൾ തുടങ്ങിയ തിരിച്ചടികൾ പിന്നീട് സൂചികകളെ ഉലച്ചു. റെക്കോർഡ് നേട്ടം മുതലെടുത്തുള്ള ലാഭമെടുപ്പ്, ആഭ്യന്തര-രാജ്യാന്തര വെല്ലുവിളികളെ തുടർന്നുള്ള വിൽപന സമ്മർദം എന്നിവയും കനത്ത വീഴ്ചയ്ക്ക് വഴിയൊരുക്കി. 

യുഎസിലെ നാസ്ഡാക്, ഡൗ ജോൺസ്, എസ് ആൻഡ് പി 500, ജപ്പാന്റെ നിക്കേയ്, ചൈനയുടെ ഷാങ്ഹായ് എന്നിവ 2024ൽ 12 മുതൽ 33 ശതമാനം വരെ നേട്ടമുണ്ടാക്കിയിരുന്നു. അതേസമയം, 2024ൽ ഇന്ത്യൻ ഓഹരികളിലെ നിക്ഷേപകസമ്പത്തിൽ 77.66 ലക്ഷം കോടി രൂപ വർധിച്ചിട്ടുണ്ട്. ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിത വിപണിമൂല്യം 364.28 ലക്ഷം കോടി രൂപയിൽ നിന്ന് 441.95 ലക്ഷം കോടി രൂപയായാണ് വർധിച്ചത്.

മിന്നിച്ചവരും നിരാശപ്പെടുത്തിയവരും
 

2024ൽ നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ മുൻനിര ഓഹരി ടാറ്റാ ഗ്രൂപ്പ് കമ്പനിയായ ട്രെന്റ് ആണ് (132%). മഹീന്ദ്ര ആൻഡ് മഹീന്ദ്ര (+76%), ബെൽ (+58%), ഭാരതി എയർടെൽ (+54%), സൺ ഫാർമ (+47%) എന്നിവയും നേട്ടത്തിൽ മുൻനിരയിലെത്തി. ഇൻഡസ്ഇൻഡ് ബാങ്ക് 40% താഴ്ന്ന് നഷ്ടത്തിൽ മുന്നിലായി. ഏഷ്യൻ പെയിന്റ്സ് 33% താഴ്ന്നു. നെസ്‍ലെ ഇന്ത്യ (-18%), ടാറ്റ കൺസ്യൂമർ (-15.5%), അദാനി എന്റർപ്രൈസസ് (-15.44%) എന്നിവയും കൂടുതൽ നിരാശപ്പെടുത്തി.  

കേരള ഓഹരികളുടെ പ്രകടനം
 

കൊച്ചിൻ ഷിപ്പ്‍യാർഡ്, കിറ്റെക്സ്, കല്യാൺ ജ്വല്ലേഴ്സ്, ഫാക്ട് തുടങ്ങിയവയായിരുന്നു 2024ൽ നിക്ഷേപകശ്രദ്ധ നേടിയ പ്രധാന കേരള ഓഹരികൾ. കേരളത്തിൽ നിന്ന് 40ലേറെ കമ്പനികൾ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവിൽ ലിസ്റ്റ് ചെയ്തത് കഴിഞ്ഞവാരം ഓഹരി വിപണിയിൽ കന്നിച്ചുവടുവച്ച മാള ആസ്ഥാനമായ ന്യൂമലയാളം സ്റ്റീൽ.

Kitex Managing Director Sabu Jacob

കഴിഞ്ഞ ഒരുവർഷത്തിനിടെ 196.27% ഉയർന്ന് കിറ്റെക്സ് കേരളക്കമ്പനികൾക്കിടയിൽ 2024ലെ താരമായി. 150.09% ഉയർന്ന് പോപ്പീസ് കെയേഴ്സ് രണ്ടാമതെത്തി. കൊച്ചിൻ ഷിപ്പ്‍യാർഡ് 127.30%, കല്യാൺ ജ്വല്ലേഴ്സ് 116.39% എന്നിങ്ങനെ ഉയർന്നു. ഹാരിസൺസ് മലയാളം, യൂണിറോയൽ മറീൻ, കേരള ആയുർവേദ, സ്കൂബിഡേ, സെല്ല സ്പേസ്, ഡബ്ല്യുഐപിഎൽ എന്നിവ 50-85% നേട്ടമുണ്ടാക്കി. ആഡ്ടെക് സിസ്റ്റംസ്, ജിയോജിത്, മുത്തൂറ്റ് ഫിനാൻസ്, വി-ഗാർഡ്, കെഎസ്ഇ, വെർട്ടെക്സ്, പ്രൈമ ഇൻഡസ്ട്രീസ്, ഫെഡറൽ ബാങ്ക്, സ്റ്റെൽ ഹോൾഡിങ്സ്, ആസ്റ്റർ എന്നിവ 25-50% നേട്ടമെഴുതി.

ഇന്ന് ഒരു ശതമാനം നേട്ടത്തിലേറിയെങ്കിലും 2024ൽ ഏറ്റവുമധികം നഷ്ടം നേരിട്ടത് ഇൻഡിട്രേഡ് ക്യാപിറ്റലാണ് (63.58%). പോപ്പുലർ വെഹിക്കിൾസ് 44.05%, ഇസാഫ് ബാങ്ക് 38.84%, മുത്തൂറ്റ് മൈക്രോഫിൻ 30.41% എന്നിങ്ങനെയും നഷ്ടം കുറിച്ചു. ഇസാഫ് ഓഹരികൾ ഇന്ന് 5 ശതമാനത്തിലധികം കയറിയിട്ടുണ്ട്. സിഎസ്ബി ബാങ്ക്, ഈസ്റ്റേൺ, വണ്ടർല, നിറ്റ ജെലാറ്റിൻ, മുത്തൂറ്റ് ക്യാപിറ്റൽ, കിങ്സ് ഇൻഫ്ര, റബ്ഫില, ടോളിൻസ് ടയേഴ്സ്, സൗത്ത് ഇന്ത്യൻ ബാങ്ക്, പുതുമുഖമായ ന്യൂമലയാളം സ്റ്റീൽ എന്നിവയും 2024നോട് നഷ്ടത്തോടെയാണ് വിട പറയുന്നത്.

2025ൽ ഉറ്റുനോട്ടം ബജറ്റിലേക്കും ട്രംപിലേക്കും
 

പുതുവർഷത്തിലും ഓഹരി വിപണികളെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളികളാണ്. അതിൽ പ്രധാനം, യുഎസ് പ്രസിഡന്റ് പദത്തിലേക്കുള്ള ഡോണൾഡ് ട്രംപിന്റെ തിരിച്ചുവരവും. ജനുവരിയിൽ ട്രംപ് സ്ഥാനമേൽക്കും. അദ്ദേഹത്തിന്റെ വ്യാപാരനയങ്ങൾ ഇന്ത്യയ്ക്കും ഭീഷണിയാകുമെന്ന വിലയിരുത്തലുകളുണ്ട്. ഇത് ഓഹരി വിപണിയെയും അലോസരപ്പെടുത്തും. ഡോളർ ശക്തമാകുന്നത് രൂപയ്ക്കും തിരിച്ചടിയാകും.

India's Finance Minister Nirmala Sitharaman (5L) poses for photos before presenting the union budget in the Parliament in New Delhi on July 23, 2024. (Photo by Sajjad HUSSAIN / AFP)

ഫെബ്രുവരി 1ന് നിർമല സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലാണ് ഇനി നിക്ഷേപകരുടെ പ്രതീക്ഷ. നികുതിനിരക്കുകളിലും ചട്ടങ്ങളിലും ഇളവുകൾ കമ്പനികളും നിക്ഷേപകലോകവും പ്രതീക്ഷിക്കുന്നു. അടിസ്ഥാനസൗകര്യം, പ്രതിരോധം, റെയിൽവേ മേഖലകൾക്ക് കൂടുതൽ പണം അനുവദിക്കുന്നതും ഓഹരി വിപണിക്ക് ഗുണം ചെയ്യും. സർക്കാർ മൂലധനച്ചെലവ് വർധിപ്പിക്കാൻ തയാറാവുകയും ചെയ്താൽ വിപണി നേട്ടത്തിന്റെ ട്രാക്ക് പിടിക്കും.

പണപ്പെരുപ്പം ഉയർന്നുനിൽക്കുന്നത് കണക്കിലെടുത്ത് റിസർവ് ബാങ്ക് കഴിഞ്ഞ യോഗങ്ങളിലൊന്നും പലിശഭാരം കുറച്ചിരുന്നില്ല. ബജറ്റിന് തൊട്ടുപിന്നാലെ റിസർവ് ബാങ്കിന്റെ ധനനയ നിർണയ സമിതിയും (എംപിസി) യോഗം ചേരുന്നുണ്ട്. റീപ്പോനിരക്ക് 0.25% കുറയ്ക്കുമെന്നാണ് പ്രതീക്ഷകൾ. ഇത് വിപണിക്ക് കരുത്താകും. വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ് അനിവാര്യമാണ്.

സഞ്ജയ് മൽഹോത്ര. റിസർവ് ബാങ്ക് ഗവർണർ, File Photo: PTI

മാത്രമല്ല, കോർപ്പറേറ്റ് കമ്പനികളുടെ പ്രവത്തനഫലവും മെച്ചപ്പെടണമെന്ന് നിക്ഷേപകർ ആഗ്രഹിക്കുന്നു. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്ക് 2025ൽ ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷകൾ. ക്രൂഡ് ഓയിൽ വില കുറഞ്ഞുനിൽക്കുകയും ചെയ്താൽ കുതിപ്പിന്റെ പാതയിലേക്ക് പുതുവർഷത്തിൽ തിരിച്ചെത്താൻ ഓഹരികൾക്ക് കഴിയും.

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Sensex, Nifty End 2024 with Marginal Gains, Kitex Leads Kerala Stocks.