ഐടിസി ഹോട്ടൽസിന്റെ ഓഹരികൾ വേണോ? എങ്കിൽ‌, ഇന്നാണ് അവസാന തീയതി! കൊൽക്കത്ത ആസ്ഥാനമായ പ്രമുഖ എഫ്എംസിജി (അതിവേഗം വിറ്റഴിയുന്ന നിത്യോപയോഗ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനം) കമ്പനിയായ ഐടിസിയുടെ (ITC Limited) ഹോസ്പിറ്റാലിറ്റി ഉപകമ്പനിയായ ഐടിസി ഹോട്ടൽസിന്റെ (ITC Hotels) ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും തിങ്കളാഴ്ച (ജനുവരി 6) ലിസ്റ്റ് ചെയ്യും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐടിസി ഹോട്ടൽസിന്റെ ഓഹരികൾ വേണോ? എങ്കിൽ‌, ഇന്നാണ് അവസാന തീയതി! കൊൽക്കത്ത ആസ്ഥാനമായ പ്രമുഖ എഫ്എംസിജി (അതിവേഗം വിറ്റഴിയുന്ന നിത്യോപയോഗ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനം) കമ്പനിയായ ഐടിസിയുടെ (ITC Limited) ഹോസ്പിറ്റാലിറ്റി ഉപകമ്പനിയായ ഐടിസി ഹോട്ടൽസിന്റെ (ITC Hotels) ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും തിങ്കളാഴ്ച (ജനുവരി 6) ലിസ്റ്റ് ചെയ്യും. എന്നാൽ, ഇതു  ‘ഡമ്മി ലിസ്റ്റിങ്’ (dummy listing) മാത്രമായിരിക്കും. നിക്ഷേപകർക്ക് ഓഹരി വാങ്ങാനോ വിൽക്കാനോ കഴിയില്ല. യഥാർഥ ലിസ്റ്റിങ്ങിന് ശേഷമേ ഓഹരിയിൽ വ്യാപാരം സാധ്യമാകൂ.

ഐടിസി ഹോട്ടൽസിനെ സ്വതന്ത്ര ബ്രാൻഡാക്കാനുള്ള ഐടിസിയുടെ തീരുമാനത്തിന് കഴിഞ്ഞ ജൂലൈയിൽ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ അനുമതി ലഭിച്ചിരുന്നു. ജനുവരി ഒന്നിന് വിഭജനം പ്രാബല്യത്തിൽ വന്നു. 36 ലക്ഷത്തോളം വരുന്ന ഓഹരി ഉടമകളുടെ കൈവശമുള്ള ഓഹരികൾക്ക് മെച്ചപ്പെട്ട മൂല്യം ഉറപ്പാക്കാൻ കൂടിയാണ് ഈ ‘വേർപെടുത്തൽ’ (demerger). ഐടിസി ഹോട്ടൽസിന്റെ ഓഹരികളുടെ തനത് വില (ഫെയർ വാല്യു) നിർണയിക്കുന്നതിന്റെ ഭാഗമായാണ് തിങ്കളാഴ്ച ഡമ്മി ട്രേഡിങ്. അടുത്തിടെ റിലയൻസ് ഇൻഡസ്ട്രീസിൽ‌ നിന്ന് വേർപെടുത്തിയ ജിയോ ഫിനാൻഷ്യലിനും ഫെയർ വാല്യു കണ്ടെത്താൻ ഇത്തരത്തിൽ ട്രേഡിങ് നടത്തിയിരുന്നു.

Image: itchotels.com
ADVERTISEMENT

ഐടിസിയുടെ ഇന്നത്തെ വ്യാപാരാന്ത്യ വിലയും (ക്ലോസിങ് വില) ജനുവരി ആറിലെ ആരംഭവിലയും (ഓപ്പണിങ് വില) വിലയിരുത്തിയാകും ഫെയർ വാല്യു നിര്‍ണയം. യഥാർഥ ലിസ്റ്റിങ് ഒരുമാസത്തിനകം പ്രതീക്ഷിക്കാം. ഓഹരിക്ക് 200-300 രൂപ വിലയിൽ ഐടിസി ഹോട്ടൽസ് ലിസ്റ്റ് ചെയ്തേക്കുമെന്നാണ് ജാപ്പനീസ് ബ്രോക്കറേജ് സ്ഥാപനമായ നോമുറയുടെ വിലയിരുത്തൽ. 42,500 കോടി മുതൽ 62,000 കോടി രൂപവരെ വിപണിമൂല്യവും പ്രതീക്ഷിക്കുന്നു. 

തിങ്കളാഴ്ച സ്പെഷൽ-ട്രേഡിങ് സെഷനിലായിരിക്കും ഫെയർവാല്യു നിർണയം. തുടർന്ന്, ലിസ്റ്റിങ് ദിനംവരെ എൻഎസ്ഇയിലും ബിഎസ്ഇയിലും ഓഹരികൾക്ക് ഒറ്റവില നിലനിർത്തും. നിഫ്റ്റി50ൽ 51–ാമത്തെയും സെൻസെക്സിൽ 31-ാമത്തെയും ഓഹരിയായാകും ഐടിസി ഹോട്ടൽസിന്റെ തിങ്കളാഴ്ചത്തെ ഡമ്മി ലിസ്റ്റിങ്.

ADVERTISEMENT

സ്വതന്ത്ര ബ്രാൻഡായി നിന്നുവളരാനുള്ള മികവ് ഐടിസി ഹോട്ടൽസിനുണ്ടെന്ന് വിലയിരുത്തിയാണ് കമ്പനിയെ മാതൃകമ്പനിയിൽ നിന്ന് വേർപെടുത്തുന്നത്. ഐടിസിയുടെ മൊത്ത വരുമാനത്തിൽ 4-5% മാത്രമാണ് നിലവിൽ ഐടിസി ഹോട്ടൽസിന്റെ വിഹിതം. 120ഓളം ഹോട്ടലുകളും 11,500ഓളം മുറികളും കമ്പനിക്കുണ്ട്. 

നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ADVERTISEMENT

ഡിമെർജറിന് ശേഷം ഐടിസി ഹോട്ടൽസിന്റെ 40% ഓഹരികൾ മാതൃകമ്പനിയായ ഐടിസി കൈവശം വയ്ക്കും. ബാക്കി 60% ഐടിസിയുടെ നിലവിലെ ഓഹരി ഉടമകൾക്ക് കൈമാറും. ഡമ്മി ട്രേഡിങ് നടക്കുന്ന ജനുവരി 6 ആണ് ഡിമെർജറിന്റെ റെക്കോർഡ് (record date) തീയതിയായി നിശ്ചയിച്ചിരിക്കുന്നത്.

ബോംബെ സ്റ്റോക് എക്സ്ചേഞ്ച് (File Photo: IANS)

ഐടിസിയുടെ ഓരോ 10 ഓഹരിക്കും ഒരു ഐടിസി ഹോട്ടൽസ് ഓഹരി വീതം നിലവിലെ ഓഹരി ഉടമകൾക്ക് ലഭിക്കും. നാളെ ശനിയും മറ്റന്നാൾ ഞായറും ആയതിനാൽ ഐടിസി ഹോട്ടൽസിന്റെ ഓഹരികൾ ഇത്തരത്തിൽ നേടണമെങ്കിൽ, ഓഹരി ഉടമകൾ ഇന്നേയ്ക്കകം ഐടിസി ഓഹരികൾ സ്വന്തമാക്കണം. അതായത്, ഇന്ന് വ്യാപാരം അവസാനിക്കുംമുമ്പ് ഐടിസി ഓഹരികൾ കൈവശമുള്ളർക്കേ തിങ്കളാഴ്ച ഐടിസി ഹോട്ടൽസിന്റെ ഓഹരി കിട്ടൂ.  ഇന്ന് ഐടിസി ഓഹരികളിൽ വ്യാപാരം പുരോഗമിക്കുന്നത് 1.44% താഴ്ന്ന് 482 രൂപയിലാണ്.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

ITC Hotels Demerger: Your Last Chance To Buy ITC Shares Before ITC Hotels Listing; Details