ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ ആറാംനാളിലും വ്യാപാരം ചെയ്യുന്നത് കനത്ത നഷ്ടത്തിൽ. ഇന്നലെ ആയിരത്തിലേറെ പോയിന്റ് ഇടിഞ്ഞ സെൻസെക്സ് ഇന്നും ഒരുവേള 900 പോയിന്റിലധികം ഇടിഞ്ഞെങ്കിലും നിലവിൽ (രാവിലെ 11ഓടെ) നഷ്ടം 500 പോയിന്റോളമായി കുറച്ചു.

ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ ആറാംനാളിലും വ്യാപാരം ചെയ്യുന്നത് കനത്ത നഷ്ടത്തിൽ. ഇന്നലെ ആയിരത്തിലേറെ പോയിന്റ് ഇടിഞ്ഞ സെൻസെക്സ് ഇന്നും ഒരുവേള 900 പോയിന്റിലധികം ഇടിഞ്ഞെങ്കിലും നിലവിൽ (രാവിലെ 11ഓടെ) നഷ്ടം 500 പോയിന്റോളമായി കുറച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ ആറാംനാളിലും വ്യാപാരം ചെയ്യുന്നത് കനത്ത നഷ്ടത്തിൽ. ഇന്നലെ ആയിരത്തിലേറെ പോയിന്റ് ഇടിഞ്ഞ സെൻസെക്സ് ഇന്നും ഒരുവേള 900 പോയിന്റിലധികം ഇടിഞ്ഞെങ്കിലും നിലവിൽ (രാവിലെ 11ഓടെ) നഷ്ടം 500 പോയിന്റോളമായി കുറച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ ആറാംനാളിലും വ്യാപാരം ചെയ്യുന്നത് കനത്ത നഷ്ടത്തിൽ. ഇന്നലെ ആയിരത്തിലേറെ പോയിന്റ് ഇടിഞ്ഞ സെൻസെക്സ് ഇന്നും ഒരുവേള 900 പോയിന്റിലധികം ഇടിഞ്ഞെങ്കിലും നിലവിൽ (രാവിലെ 11ഓടെ) നഷ്ടം 500 പോയിന്റോളമായി കുറച്ചു. 0.68% താഴ്ന്ന് 75,800 നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

പ്രതീകാത്മക ചിത്രം

നിഫ്റ്റി ഇന്നലെ 310 പോയിന്റ് ഇടിഞ്ഞിരുന്നു. ഇന്നും നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചശേഷം 22,798 വരെ താഴ്ന്നു. നിലവിൽ വ്യാപാരം നടക്കുന്നത് 130 പോയിന്റ് (0.56%) താഴ്ന്ന് 22,930 നിലവാരത്തിൽ‌. ഒരുവേള ഇന്ന് 200 പോയിന്റിലധികം താഴെപ്പോയിരുന്നു. നിഫ്റ്റി50 സൂചികയിൽ‌ ടാറ്റാ കൺസ്യൂമർ, ടെക് മഹീന്ദ്ര, അപ്പോളോ ഹോസ്പിറ്റൽ, ട്രെന്റ്, എൽ ആൻഡ് ടി എന്നിവയാണ് 0.68 മുതൽ 1.24% വരെ ഉയർന്ന് നേട്ടത്തിൽ മുന്നിൽ. സെൻസെക്സിൽ ബജാജ് ഫിൻസെർവ്, എൽ ആൻഡ് ടി, ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, എച്ച്‍യുഎൽ എന്നിവയും 0.16 മുതൽ 0.94% വരെ ഉയർന്ന് നേട്ടത്തിലുണ്ട്.

ADVERTISEMENT

അതേസമയം, നഷ്ടം വൻതോതിൽ കുറയ്ക്കുന്ന ട്രെൻഡ് വ്യാപാരം പുരോഗമിക്കവേ സെൻസെക്സിലും നിഫ്റ്റിയും ദൃശ്യമാണ്. ഉച്ചയ്ക്കത്തെ സെഷനിൽ ഓഹരികൾ പച്ചപ്പിലേക്ക് തിരിച്ചെത്തുമോ എന്നാണ് ഏവരും ഇപ്പോൾ ഉറ്റുനോക്കുന്നത്.

നഷ്ടത്തിന് നേതൃത്വവുമായി റിലയൻസ്

കഴിഞ്ഞ ഒരാഴ്ചയായി കനത്ത വിൽപന സമ്മർദത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളിലുണ്ടായ വീഴ്ചയാണ് ഇന്നു പ്രധാനമായും സൂചികകളെ തളർത്തുന്നത്. റിലയൻസ് ഓഹരികളിൽ രണ്ടു ശതമാനത്തിലധികം താഴ്ന്നാണ് വ്യാപാരം. സെൻസെക്സിന്റെ ഇന്നത്തെ വീഴ്ചയിൽ 150 പോയിന്റിന്റെ ഇടിവും റിലയൻസിന്റെ വക. ഒരു ശതമാനത്തിനടുത്ത് ഇടിഞ്ഞ എച്ച്ഡിഎഫ്സി ബാങ്കിന്റെ വകയായി 100ലേറെ പോയിന്റും നഷ്ടമായി.

മുകേഷ് അംബാനി (ചിത്രം: REUTERS/Amit Dave)

ഐടിസി, അദാനി പോർട്സ്, ഇൻഡസ്ഇൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയുമാണ് സെൻസെക്സിൽ രണ്ടു ശതമാനം വരെ ഇടിഞ്ഞ് നഷ്ടത്തിൽ മുൻനിരയിൽ. നിഫ്റ്റി50ൽ ബെൽ 2.72% താഴ്ന്ന് നഷ്ടത്തിൽ ഒന്നാമതായി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അദാനി പോർട്സ്, റിലയൻസ് ഇൻഡസ്ട്രീസ്, പവർഗ്രിഡ് എന്നിവ 2-2.6% ഇടിഞ്ഞ് തൊട്ടുപിന്നാലെ നിൽക്കുന്നു.

Customers stand in a queue outside the Vodafone-Idea mobile network service provider store in Mumbai on September 16, 2021. India's ailing mobile carriers will be allowed to delay paying billions of dollars in spectrum and licensing fees, the government said on September 15, with Vodafone's struggling local unit in dire need of the relief. (Photo by Punit PARANJPE / AFP)
ADVERTISEMENT

പുതിയ 5 ആശുപത്രികളുമായി മെട്രോ നഗരങ്ങളിൽ സാന്നിധ്യം ശക്തമാക്കാനുള്ള നീക്കത്തിന്റെ കരുത്തിലാണ് അപ്പോളോ ഹോസ്പിറ്റല്‍ ഓഹരികൾ ഇന്ന് 0.75 ശതമാനത്തിലധികം ഉയർന്നത്. കഴിഞ്ഞപാദത്തിൽ നഷ്ടം 6,896 കോടി രൂപയിൽ നിന്ന് 6,609 കോടി രൂപയിലേക്ക് കുറയുകയും ഉപഭോക്താക്കളിൽ നിന്നുള്ള ശരാശരി വരുമാനം (ARPU) 166 രൂപയിൽ നിന്ന് 173 രൂപയായി മെച്ചപ്പെടുകയും ചെയ്തെങ്കിലും വോഡഫോൺ ഐഡിയ ഓഹരി 8 ശതമാനത്തിലധികം ഇടിഞ്ഞു.

കൊഴിയുന്ന നിക്ഷേപക സമ്പത്ത്

വിശാല വിപണിയിൽ ഇന്ന് രാവിലത്തെ സെഷനിൽ എല്ലാ ഓഹരി വിഭാഗങ്ങളും ചുവന്നു. നിഫ്റ്റി ഓട്ടോ 1.18%, റിയൽറ്റി 1.77%, കൺസ്യൂമർ ഡ്യൂറബിൾസ് 1.52%, ഓയിൽ ആൻഡ് ഗ്യാസ് 1.46% എന്നിങ്ങനെ ഇടിഞ്ഞ് നഷ്ടത്തിൽ മുന്നിലുണ്ട്. നിഫ്റ്റി പൊതുമേഖലാ ബാങ്ക്, സ്വകാര്യബാങ്ക്, ബാങ്ക് നിഫ്റ്റി എന്നിവയും 0.85% വരെ താഴ്ന്നു. ഇന്ത്യ വിക്സ് രണ്ടു ശതമാനത്തിലധികം ഉയർന്നത് നിക്ഷേപകരുടെ മനസ്സിൽ‌ ആശങ്കകൾ ശക്തമെന്ന് സൂചിപ്പിക്കുന്നു.

Representative image

ഓഹരികളുടെ തകർച്ച നിക്ഷേപക സമ്പത്തിനെയും അഥവാ കമ്പനികളുടെ സംയോജിത വിപണിമൂല്യത്തെയും സാരമായി ബാധിക്കുകയാണ്. ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിത വിപണിമൂല്യം ഫെബ്രുവരി 5ന് 427.19 ലക്ഷം കോടി രൂപയായിരുന്നത് ഇന്നൊരു ഘട്ടത്തിൽ 400 ലക്ഷം കോടി രൂപയിലേക്ക് കൂപ്പുകുത്തിയിരുന്നു. നിലവിൽ മൂല്യം 405.09 ലക്ഷം കോടി രൂപ. ഇന്നൊരുവേള 8 ലക്ഷം രൂപയോളം ഇടിഞ്ഞിരുന്നെങ്കിലും പിന്നീട് നഷ്ടം 3 ലക്ഷം കോടി രൂപയോളമായി കുറഞ്ഞു. ഇന്നലെ 9.3 ലക്ഷം കോടി രൂപയായിരുന്നു നഷ്ടം.

ADVERTISEMENT

ഇടിവിനു പിന്നിലെ കാരണങ്ങൾ

1) യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കനത്ത ഇറക്കുമതി തീരുവ നയങ്ങളാണ് ആഗോളതലത്തിൽ ഓഹരി വിപണികളെ ഉലയ്ക്കുന്നത്. പുതുതായി സ്റ്റീൽ, അലുമിനിയം എന്നിവയ്ക്കാണ് അദ്ദേഹം 25% തീരുവ ഏർപ്പെടുത്തിയത്. ഇന്ത്യയും ചൈനയും കാനഡയും യൂറോപ്യൻ യൂണിയനുമടക്കം ഇതിന്റെ ആഘാതം നേരിടുമെന്നാണ് വിലയിരുത്തലുകൾ. ട്രംപിന്റെ നയത്തെ അതേനാണയത്തിൽ തിരിച്ചടിക്കുമെന്ന ചൈന, യൂറോപ്യൻ യൂണിയൻ എന്നിവയുടെ പ്രതികരണം വ്യാപാരയുദ്ധം കലുഷിതമാക്കുമെന്നും ഓഹരികളെ ഉലയ്ക്കുന്നു.

ഡോണൾഡ് ട്രംപ് (Photo by ANDREW CABALLERO-REYNOLDS / AFP)

2) ധൃതിപിടിച്ച് ഇനി അടിസ്ഥാന പലിശനിരക്ക് കുറയ്ക്കില്ലെന്ന യുഎസ് കേന്ദ്രബാങ്ക് ചെയർമാൻ ജെറോം പവലിന്റെ പ്രഖ്യാപനവും തിരിച്ചടിയായി. ഈ വർഷം പലിശഭാരം വലിയതോതിൽ കുറയുമെന്ന പ്രതീക്ഷകൾക്കാണ് മങ്ങലേൽക്കുന്നത്.

3) ഇന്ത്യയുടെ ജനുവരിയിലെ റീട്ടെയൽ പണപ്പെരുപ്പക്കണക്ക് ഇന്നു വൈകിട്ട് പുറത്തുവരും. പണപ്പെരുപ്പം കുറയുമെന്നാണ് പ്രതീക്ഷയെങ്കിലും ആകാംക്ഷ നിറയുന്നത് വിപണിയുടെ പ്രകടനത്തെ ബാധിക്കുന്നു.

4) വിദേശ നിക്ഷേപ നഷ്ടം: 2025ൽ ഇതുവരെ മാത്രം വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചത് 88,140 കോടിയോളം രൂപ. യുഎസിൽ കടപ്പത്ര ആദായം (ബോണ്ട് യീൽഡ്), യുഎസ് ഡോളർ ഇൻഡക്സ് എന്നിവ മെച്ചപ്പെടുന്നതും വിദേശ നിക്ഷേപകരുടെ പിന്മാറ്റം സജീവമാക്കുന്നു.

Image Credits: alfexe/Istockphoto.com

5) മൂന്നാംപാദ പ്രവർത്തനഫലം: ലിസ്റ്റഡ് കമ്പനികളുടെ മൂന്നാംപാദ പ്രവർത്തനഫലം പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതും ഓഹരികളിൽ വിൽപനസമ്മർദം സൃഷ്ടിക്കുന്നു.

കുതിച്ചുയർന്ന് രൂപ

തുടർച്ചയായ രണ്ടാംനാളിലും ഡോളറിനെതിരെ രൂപയുടെ മികച്ച കരകയറ്റം. ഇന്ന് വ്യാപാരം തുടങ്ങിയതു തന്നെ 39 പൈസ മുന്നേറി 86.44 രൂപയിൽ. ഇന്നലെ 0.75 പൈസ കയറിയിരുന്നു. തിങ്കളാഴ്ചത്തെ 87.96 എന്ന സർവകാല താഴ്ചയിൽ നിന്നാണ് അതിവേഗത്തിലുള്ള ഈ കുതിച്ചുകയറ്റം. കഴിഞ്ഞ രണ്ടുവർഷത്തിനിടെ രൂപ കാഴ്ചവച്ച ഏറ്റവും ഉയർന്ന ഏകദിന നേട്ടവുമായിരുന്നു ഇന്നലത്തേത്. 

Photo by REUTERS/Amit Dave

വിദേശനാണയ ശേഖരത്തിൽ നിന്ന് വൻതോതിൽ ഡോളർ വിറ്റഴിച്ച് റിസർവ് ബാങ്ക് നടത്തുന്ന രക്ഷാപ്രവർത്തനമാണ് പ്രധാനമായും രൂപയെ സഹായിക്കുന്നത്. യുഎസിന്റഎ താരിഫ് യുദ്ധം, വിദേശനിക്ഷേപത്തിലെ കൊഴിച്ചിൽ, ആഗോളതലത്തിൽ ഡോളറിന്റെ മുന്നേറ്റം എന്നിങ്ങനെ വെല്ലുവിളികൾ ശക്തമെങ്കിലും രണ്ടുദിവസമായി രൂപ നേട്ടത്തിലാണ്.

നിലയുറക്കാതെ കേരളക്കമ്പനികളും

ഓഹരി വിപണിയുടെ ചാഞ്ചാട്ടത്തിൽ നിന്ന് കരകയറാൻ ഒട്ടുമിക്ക കേരളക്കമ്പനികൾക്കും ഇന്ന് കഴിഞ്ഞിട്ടില്ല. കിറ്റക്സ്, പോപ്പീസ്, ന്യൂമലയാളം സ്റ്റീൽ, ടോളിൻസ് ടയേഴ്സ്, ആഡ്ടെക്, ആസ്പിൻവോൾ, നിറ്റ ജെലാറ്റിൻ, സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, വി-ഗാർഡ്, ഫാക്ട് എന്നിവ 4-6 ശതമാനം വരെയും ആസ്റ്റ‍ർ, മണപ്പുറം ഫിനാൻസ്, കൊച്ചിൻ ഷിപ്പ്‍യാർഡ് എന്നിവ 3-3.5% വരെയും നഷ്ടത്തിലാണുള്ളത്. സഫ സിസ്റ്റംസ്, കെഎസ്ഇ, ഹാരിസൺസ് മലയാളം എന്നിവയാണ് 2-4.4% ഉയർന്ന് നേട്ടത്തിൽ മുന്നിൽ.

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Stock market crash enters 6th day: Why are Sensex, Nifty down today?

Show comments