ഇന്ത്യൻ പ്രീമിയർ ലീഗിലെ (IPL) പ്രമുഖ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റൻസിന്റെ (Gujarat Titans) മുഖ്യ ഓഹരി പങ്കാളിത്തം സ്വന്തമാക്കാനുള്ള നീക്കവുമായി അഹമ്മദാബാദ് ആസ്ഥാനമായ ടോറന്റ് ഗ്രൂപ്പ് (Torrent Group). 2021ൽ ഇതേ ഫ്രാഞ്ചൈസി സ്വന്തമാക്കാനുള്ള ലേലത്തിൽ പങ്കെടുത്തിരുന്നെങ്കിലും ടോറന്റ് ഗ്രൂപ്പ് പരാജയപ്പെട്ടിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ പ്രീമിയർ ലീഗിലെ (IPL) പ്രമുഖ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റൻസിന്റെ (Gujarat Titans) മുഖ്യ ഓഹരി പങ്കാളിത്തം സ്വന്തമാക്കാനുള്ള നീക്കവുമായി അഹമ്മദാബാദ് ആസ്ഥാനമായ ടോറന്റ് ഗ്രൂപ്പ് (Torrent Group). 2021ൽ ഇതേ ഫ്രാഞ്ചൈസി സ്വന്തമാക്കാനുള്ള ലേലത്തിൽ പങ്കെടുത്തിരുന്നെങ്കിലും ടോറന്റ് ഗ്രൂപ്പ് പരാജയപ്പെട്ടിരുന്നു. അതേ ലേലത്തിൽ പങ്കെടുത്ത അദാനി ഗ്രൂപ്പും (Adani Group) പരാജയമായിരുന്നു നുണഞ്ഞത്.

അന്ന് 5,625 കോടി രൂപയ്ക്ക് യൂറോപ്യൻ സ്വകാര്യ ഇക്വിറ്റി കമ്പനിയായ സിവിസി ക്യാപിറ്റൽ പാർട്ണേഴ്സാണ് (CVC Capital Partners) ഗുജറാത്ത് ടൈറ്റൻസിനെ (GT) സ്വന്തമാക്കിയത്. ലേലത്തിൽ ടോറന്റിന്റെ വാഗ്ദാനം 4,653 കോടി രൂപയും അദാനി ഗ്രൂപ്പിന്റേത് 5,100 കോടി രൂപയുമായിരുന്നു.

Gujarat Titans' captain Shubman Gill gestures during the Indian Premier League (IPL) Twenty20 cricket match between Delhi Capitals and Gujarat Titans at the Narendra Modi Stadium in Ahmedabad on April 17, 2024. (Photo by Noah SEELAM / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE -- - -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --
ADVERTISEMENT

ലേലച്ചട്ടപ്രകാരം 5,625 കോടി രൂപ 10 വർഷം കൊണ്ടാണ് സിവിസി നിക്ഷേപിക്കേണ്ടത്. ഇതിനകം 1,800 കോടി രൂപ നിക്ഷേപിച്ചു. സിവിസിയുടെ കീഴിലെ ഐറേലിയ സ്പോർട്സ് ഇന്ത്യയാണ് ഗുജറാത്ത് ടൈറ്റൻസിനെ നിയന്ത്രിക്കുന്നത്. 2021ൽ മറ്റൊരു പുത്തൻ ടീമായ ലക്നൗവിനു വേണ്ടിയും ടോറന്റ് ഗ്രൂപ്പ് ശ്രമിച്ചിരുന്നു. 4,356 കോടി രൂപയായിരുന്നു വാഗ്ദാനമെങ്കിലും വിജയിച്ചിരുന്നില്ല.

41,000 കോടി മൂല്യമുള്ള കമ്പനി

ADVERTISEMENT

ഗുജറാത്ത് ടൈറ്റൻസിന് 7,500 കോടി രൂപ മൂല്യം വിലയിരുത്തി 67% ഓഹരികളാകും ടോറന്റ് ഗ്രൂപ്പിന് കീഴിലെ ടോറന്റ് ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തേക്കുക. ഇതു സംബന്ധിച്ച അനുമതിക്കായി സിവിസിയും ടോറന്റും ഇന്ത്യൻ ക്രിക്കറ്റ് ബോർഡായ ബിസിസിഐയെ (BCCI) സമീപിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. 41,000 കോടി രൂപ മൂല്യമുള്ള കമ്പനിയാണ് ടോറന്റ് ഗ്രൂപ്പ്. ടോറന്റ് പവർ (Torrent Power), ടോറന്റ് ഫാർമ (Torrent Pharma) എന്നിവയുടെ മാതൃകമ്പനിയാണിത്.

പിറന്ന് രണ്ടാംകൊല്ലം കപ്പടിച്ച ജിടി

ADVERTISEMENT

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം (Narendra Modi Stadium) ഹോം ഗ്രൗണ്ടായി മത്സരിക്കുന്ന ടീമാണ് ഗുജറാത്ത് ടൈറ്റൻസ്. ഇന്ത്യൻ ദേശീയ ടീം അംഗം ശുഭ്മൻ ഗിൽ (Shubhman Gill) ആണ് ക്യാപ്റ്റൻ. കോച്ച് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റയും.

2022ൽ മറ്റൊരു ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ആ വർഷത്തെ ഐപിഎൽ കിരീടവും ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ജോസ് ബട്‍ലർ, അഫ്ഗാൻ സൂപ്പർതാരം റാഷിദ് ഖാൻ, ഇന്ത്യയുടെ പേസർ മൊഹമ്മദ് സിറാജ് തുടങ്ങിയ പ്രമുഖരും ഉൾപ്പെടുന്ന ടീമാണിത്.

ബിസിസിഐക്കും നേട്ടം 

ടോറന്റ് ഗ്രൂപ്പിന് മുഖ്യ ഓഹരി പങ്കാളിത്തം കൈമാറാനുള്ള നീക്കത്തിന് ബിസിസിഐ പച്ചക്കൊടി വീശിയാൽ, 2008ൽ ഐപിഎൽ ആരംഭിച്ചശേഷം നടക്കുന്ന ഏറ്റവും വലിയ ഓഹരി വിൽപനയായിരിക്കും അത്. വിൽപനമൂല്യത്തിന്റെ 5% തുക ബിസിസിഐക്കും ലഭിക്കുമെന്നാണ് കരുതുന്നത്.

2021ൽ ഫ്രാഞ്ചൈസി ഉടമസ്ഥാവകാശം സ്വന്തമാക്കിയതു പ്രകാരം സിവിസിക്കുമേലുള്ള ഓണർഷിപ്പ് ലോക്ക്-ഇൻ കാാലവധി ഫെബ്രുവരി 10ന് അവസാനിച്ച പശ്ചാത്തലത്തിൽ കൂടിയാണ് ഓഹരി വിൽപനയ്ക്ക് അവസരം തുറന്നത്. സ്പെയിനിലെ പ്രമുഖ ഫുട്ബോൾ ലീഗായ ലാലീഗയിൽ ഉൾപ്പെടെ, ലോകത്തെ ഒട്ടേറെ കായിക മേഖലകളിൽ നിക്ഷേപമുള്ള സ്ഥാപനമാണ് സിവിസി. ഗുജറാത്ത് ടൈറ്റൻസ് 2023-24 സാമ്പത്തിക വർഷം 776 കോടി രൂപ വരുമാനവും 57 കോടി രൂപയുടെ നഷ്ടവും രേഖപ്പെടുത്തിയിരുന്നു.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Torrent Group set to acquire Gujarat Titans IPL franchise for a record-breaking deal