അൽഗോ ട്രേഡിങ് ഇനി ചെറുകിട നിക്ഷേപകർക്കും, എങ്ങനെ നേട്ടമുണ്ടാക്കും?

റീറ്റെയ്ൽ നിക്ഷേപകർക്കും ഓഹരി വിപണിയിൽ കമ്പ്യൂട്ടർ പ്രോഗ്രാം സഹായത്തോടെ ട്രെഡിങ് ചെയ്യാൻ ഉള്ള സംവിധാനം ആയ അൽഗോരിതമിക് ട്രെഡിങ് നു ഓഹരി വിപണി റെഗുലേറ്റർ ആയ സെബി അനുമതി നൽകി. അൽഗോരിതമിക് ട്രെഡിങ് സംവിധാനം ഉപയോഗിച്ച് ഓഹരി വിപണിയിലെ മാർക്കറ്റ് ഡാറ്റാ വിശകലനത്തിനും ട്രെഡിങ്ങിനുള്ള സാധ്യതകൾ

റീറ്റെയ്ൽ നിക്ഷേപകർക്കും ഓഹരി വിപണിയിൽ കമ്പ്യൂട്ടർ പ്രോഗ്രാമിന്റെ സഹായത്തോടെ ട്രേഡിങ് ചെയ്യാൻ ഉള്ള സംവിധാനം ആയ അൽഗോരിതമിക് ട്രേഡിങിന് ഓഹരി വിപണി റഗുലേറ്റർ ആയ സെബി അനുമതി നൽകി. അൽഗോരിതമിക് ട്രേഡിങ് സംവിധാനം ഉപയോഗിച്ച് ഓഹരി വിപണിയിലെ മാർക്കറ്റ് ഡാറ്റാ വിശകലനം ചെയ്യാനും ട്രേഡിങ്ങിനുള്ള സാധ്യതകൾ മനസിലാക്കാനും മനുഷ്യ സാധ്യമായ വേഗതയേക്കാൾ കമ്പ്യൂട്ടർ പ്രോഗ്രാമിലൂടെ ട്രേഡിങ് ചെയ്യാൻ സാധിക്കും.
സാധാരണ നിക്ഷേപകർക്ക് പലപ്പോഴും ഓഹരി വിപണിയിൽ നിന്ന് നേട്ടമുണ്ടാക്കാൻ വിലങ്ങു തടിയാകുന്നത് വൈകാരികമായി ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത് കാരണമാണ്. ഈ ജോലി കമ്പ്യൂട്ടർ പ്രോഗ്രാമുകൾക്ക് വിട്ടു നൽകി മുൻകൂട്ടി പ്രോഗ്രാം ചെയ്തു വച്ച കണ്ടീഷൻ അടിസ്ഥാനത്തിൽ സ്റ്റോക്ക് ട്രേഡ് ചെയ്യാം. അൽഗോരിതമിക് ട്രേഡിങ് സിസ്റ്റം മനുഷ്യ ഇടപെടൽ കൂടാതെ അതിവേഗം തീരുമാനം എടുക്കാൻ ശേഷിയുള്ളവയാണ്. ആൽഗോകളെ രണ്ടായി തരംതിരിക്കo. വൈറ്റ് ബോക്സ്, ബ്ലാക്ക് ബോക്സ് എന്നിവയാണവ.
ലോജിക് വെളിപ്പെടുത്തുകയും പകർത്താൻ കഴിയുകയും ചെയ്യുന്ന ആൽഗോ വൈറ്റ് ബോക്സ് ആൽഗോ ആയിരിക്കും, അതേസമയം ലോജിക് ഉപയോക്താവിന് അറിയാത്തതും പകർത്താൻ പറ്റാത്തതുമായ ആൽഗോ ബ്ലാക്ക് ബോക്സ് ആൽഗോ ആയിരിക്കും.ബ്ലാക്ക് ബോക്സ് ആൽഗോയുടെ ദാതാവ് സെബി അംഗീകൃത റിസർച്ച് അനലിസ്റ്റ് ആയി റജിസ്റ്റർ ചെയ്യണം. അത്തരം ഓരോ ആൽഗോയ്ക്കും വിശദമായ ഗവേഷണ റിപ്പോർട്ട് നൽകേണ്ടതുണ്ട്. 2025 ഓഗസ്റ്റ് 1 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും