മലയാള മനോരമ സമ്പാദ്യം, കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ്, ഇൻവെസ്റ്റേഴ്സ് ക്ലബ് ഓഫ് കാലിക്കറ്റ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഓഹരി-മ്യൂച്വൽഫണ്ട് നിക്ഷേപ ബോധവൽകരണ സെമിനാർ നടത്തുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ മലയാള മനോരമ സമ്പാദ്യം, കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ്, ഇൻവെസ്റ്റേഴ്സ് ക്ലബ് ഓഫ് കാലിക്കറ്റ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഓഹരി-മ്യൂച്വൽഫണ്ട് നിക്ഷേപ ബോധവൽകരണ സെമിനാർ നടത്തുന്നു.

മാർച്ച് 29ന് വൈകിട്ട് 5ന് കോഴിക്കോട് അശോകപുരത്തെ കാലിക്കറ്റ്‌ ചേംബർ ഓഫ് കോമേഴ്‌സ് ഹാളിലാണ് സെമിനാർ. ഉദ്ഘാടനം ഇൻവെസ്റ്റേഴ്സ് ക്ലബ് ഓഫ് കാലിക്കറ്റ് പ്രസിഡന്റ് അഡ്വ.പി.എൻ. റഷീദലി നിർവഹിക്കും. കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് വിനീഷ് വിദ്യാധരൻ അധ്യക്ഷനാകും. ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ.വി.കെ. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തും.

ADVERTISEMENT

ഓഹരി, മ്യൂച്വൽഫണ്ട്‌ നിഷേപത്തിലൂടെ എങ്ങനെ മികച്ച വരുമാനവും ലാഭവിഹിതവും നേടാം, നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, നഷ്ടപ്പെട്ട ഓഹരി വീണ്ടെടുക്കൽ, നോമിനി അപ്ഡേറ്റിങ്, കെവൈസി പുതുക്കൽ, മരണാനന്തര ഓഹരി കൈമാറ്റം തുടങ്ങിയ വിഷയങ്ങളിൽ നിക്ഷേപകരുടെ സംശയങ്ങൾക്ക് മറുപടി സെമിനാറിൽ ലഭിക്കും. 

നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും ഉണ്ടായിരിക്കും. വിജയികൾക്ക് ജിയോജിത്, മനോരമ ഇയർ ബുക്ക് എന്നിവയുടെ സമ്മാനങ്ങളും ലഭിക്കും. മലയാള മനോരമ, ജിയോജിത്, ഇൻവെസ്റ്റേഴ്സ് ക്ലബ് എന്നിവയുടെ സ്റ്റാളുകളും ഉണ്ടായിരിക്കും. സെമിനാറിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. രജിസ്‌ട്രേഷനും വിവരങ്ങൾക്കും: 8078994093

ADVERTISEMENT

ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Learn Smart Investing: Free Seminar by Geojit & Malayala Manorama Sampadyam in Kozhikode