പണല്യതയും വികസനവും കേന്ദ്ര സർക്കാരിന്റെ മുൻഗണന വിഷയങ്ങളാണ്. ഈ രംഗങ്ങളിൽ ഇച്ഛക്കനുസരിച്ച നയങ്ങളും നിലപാടുകളും സാമ്പത്തിക രംഗത്ത് ഉണ്ടാകേണ്ടത് ആവശ്യമെന്നു കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നു. അതിനാൽ ബാങ്കുകൾ വായ്പയുടെ പലിശനിരക്കുകൾ കുറച്ച് സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തണമെന്ന് സർക്കാർ

പണല്യതയും വികസനവും കേന്ദ്ര സർക്കാരിന്റെ മുൻഗണന വിഷയങ്ങളാണ്. ഈ രംഗങ്ങളിൽ ഇച്ഛക്കനുസരിച്ച നയങ്ങളും നിലപാടുകളും സാമ്പത്തിക രംഗത്ത് ഉണ്ടാകേണ്ടത് ആവശ്യമെന്നു കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നു. അതിനാൽ ബാങ്കുകൾ വായ്പയുടെ പലിശനിരക്കുകൾ കുറച്ച് സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തണമെന്ന് സർക്കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പണല്യതയും വികസനവും കേന്ദ്ര സർക്കാരിന്റെ മുൻഗണന വിഷയങ്ങളാണ്. ഈ രംഗങ്ങളിൽ ഇച്ഛക്കനുസരിച്ച നയങ്ങളും നിലപാടുകളും സാമ്പത്തിക രംഗത്ത് ഉണ്ടാകേണ്ടത് ആവശ്യമെന്നു കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നു. അതിനാൽ ബാങ്കുകൾ വായ്പയുടെ പലിശനിരക്കുകൾ കുറച്ച് സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തണമെന്ന് സർക്കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പണല്യതയും വികസനവും കേന്ദ്ര സർക്കാരിന്റെ മുൻഗണന വിഷയങ്ങളാണ്.  ഈ രംഗങ്ങളിൽ ഇച്ഛക്കനുസരിച്ച നയങ്ങളും നിലപാടുകളും സാമ്പത്തിക രംഗത്ത് ഉണ്ടാകേണ്ടത് ആവശ്യമെന്നു കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നു. അതിനാൽ ബാങ്കുകൾ വായ്പയുടെ പലിശനിരക്കുകൾ കുറച്ച് സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തണമെന്ന് സർക്കാർ ആവശ്യപ്പെടുന്നതിൽ തെറ്റില്ല. നടപ്പു സാമ്പത്തിക വർഷം 7 - 7.2 ശതമാനം മൊത്ത ആഭ്യന്തര വളർച്ചയാണ് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും ഐ എം എഫും എല്ലാം വിലയിരുത്തിയിരുന്നത്.  ഇന്ത്യൻ റേറ്റിങ് ഏജൻസിയായ ICRA പറയുന്നത് സെപ്റ്റംബര്‍ മാസത്തിൽ ഇത് 6.5 ശതമാനമായി കുറയാമെങ്കിലും വർഷാവസാനം വളർച്ച നിരക്ക് 7 ശതമാനത്തിൽ എത്തും എന്നാണ്.  എന്നാൽ  ഗോൾഡ്മാൻ സാക്‌സ് അടക്കമുള്ള ഏജൻസികൾ ഇപ്പോൾ പറയുന്നത് ഈ വർഷം ഇന്ത്യയുടെ വളർച്ച 6.3 ശതമാനത്തിനടുത്തേ എത്തൂ എന്നാണ്. വായ്പയുടെ അളവിൽ വന്നിരിക്കുന്ന കുറവാണ് ഇതിന് ഒരു കാരണമായി പറയുന്നത്. അതിനാലാണ് ധനമന്ത്രി കഴിഞ്ഞ ദിവസം ബാങ്കുകളോട് പലിശ നിരക്കുകൾ കുറക്കണം എന്ന് ആവശ്യപ്പെട്ടത്. 

ബാങ്കുകൾ പലിശ കുറയ്ക്കുമോ?

ADVERTISEMENT

എങ്ങനെയാണ് ബാങ്കുകൾക്ക് പെട്ടെന്നങ്ങനെ പലിശ നിരക്കുകൾ കുറയ്ക്കുവാൻ കഴിയുക? ബാങ്കുകൾ പലിശ നിരക്കുകൾ കുറയ്ക്കണമെങ്കിൽ ബാങ്കുകൾ നിക്ഷേപങ്ങൾക്ക് കൊടുക്കുന്ന പലിശ നിരക്ക് കുറയണം. അത് പോലെ ബാങ്കുകൾ കേന്ദ്ര ബാങ്കിൽ നിന്ന് എടുക്കുന്ന വായ്പയുടെ പലിശ നിരക്ക് കുറയണം. ഇതും രണ്ടും സംഭവിക്കണമെങ്കിൽ റിസർവ് ബാങ്ക് റീപോ നിരക്ക് കുറയ്ക്കണം. അപ്പോൾ ധനമന്ത്രി പരോക്ഷമായി പറഞ്ഞത് കേന്ദ്ര ബാങ്കിനോട് റീപോ നിരക്ക് കുറക്കണം എന്ന് തന്നെയാണ്.  കേന്ദ്രത്തിന്റെ ഈ ആഗ്രഹത്തോട് കേന്ദ്ര ബാങ്ക് എങ്ങനെയാണ് പ്രതികരിക്കുക എന്നത് ഇത്തവണത്തെ മോനിറ്ററി പോളിസി അവലോകനത്തിലും തീരുമാനത്തിലും കാണാം.  

കേന്ദ്ര ബാങ്കിന്റെ നിലപാട് 

കഴിഞ്ഞ മൂന്ന് നാല് വർഷങ്ങളായി റിസർവ് ബാങ്ക് പിന്തുടർന്ന് വരുന്ന ഒരു നിലപാടുണ്ട്. അത് സമ്പദ് വ്യവസ്ഥയിലെ പണമൊഴുക്കും വിലക്കയറ്റവും തന്നെയാണ് തങ്ങളുടെ പ്രാഥമിക പരിഗണനയെങ്കിലും രാജ്യത്തിന്റെ വികസന പ്രക്രിയയിൽ ചേർന്ന് നിൽക്കുന്നതിൽ റിസർവ് ബാങ്ക് വിമുഖത കാണിക്കില്ല എന്നതാണ്. മാത്രമല്ല, മോണിറ്ററി പോളിസി തീരുമാനങ്ങളിൽ രാജ്യാന്തര തലത്തിലെ സ്ഥിതിഗതികൾ അല്ല കൂടുതൽ കണക്കിലെടുക്കുക, ഇന്ത്യയിലെ തന്നെ സവിശേഷമായ സാഹചര്യങ്ങൾ ആണ്. അങ്ങനെ നോക്കുമ്പോൾ അമേരിക്കയിലെ ഭരണമാറ്റവും, ഫെഡറൽ റിസർവിന്റെ നിരക്ക് തീരുമാനങ്ങളുമൊന്നും നമ്മുടെ തീരുമാനങ്ങളെ വലിയ തോതിൽ സ്വാധീനിക്കില്ല. അമേരിക്ക മാത്രമല്ല നിരക്കുകൾ കുറച്ചതോ കുറക്കാനിരിക്കുന്നതോ ആയ ജപ്പാൻ, യൂറോപ്യൻ യൂണിയൻ, കാനഡ, സ്വിറ്റ്സർലൻഡ്, ഓസ്ട്രേലിയ, സ്വീഡൻ ന്യൂസീലൻഡ്, ബ്രിട്ടൺ എന്നിങ്ങനെയുള്ള രാജ്യങ്ങളും  നിരക്കുകൾ കുറയ്ക്കുന്ന പാതയിലാണ്. രാജ്യാന്തര തലത്തിലെ സ്ഥിതിഗതികൾ നമ്മുടെ തീരുമാനത്തെ കാര്യമായി ബാധിക്കില്ല എന്ന് പറയുമ്പോഴും ലോകത്തെ പൊതു സാമ്പത്തിക മാറ്റങ്ങളും നിലപാടുകളും നമ്മുടെ സമ്പദ് വ്യവസ്ഥയെ ഒട്ടും ബാധിക്കില്ല എന്ന് കരുതുന്നത് ശരിയല്ല.

വിലക്കയറ്റം എവിടെ നിൽക്കുന്നു?

ADVERTISEMENT

കേന്ദ്ര ബാങ്കിന്റെ പ്രധാന വെല്ലുവിളി ഇതൊന്നുമല്ല. പ്രതീക്ഷക്ക് വിപരീതമായി ഉയർന്നു നിൽക്കുന്ന വിലക്കയറ്റം തന്നെയാണ്. റീറ്റെയ്ൽ വിലക്കയറ്റം താഴേക്ക് പോകുകയാണ്,  ഭക്ഷ്യ വിലക്കയറ്റത്തിന്റെ കാര്യത്തിൽ മാത്രമാണ് ആശങ്ക നിലനിൽക്കുന്നത്, അത് നല്ല മഴയും വിളവെടുപ്പും കിട്ടുമ്പോൾ മെച്ചപ്പെടും. ശൈത്യകാലത്തിന് മുമ്പ് ഭക്ഷ്യരംഗത്തും വിലക്കയറ്റം നിയന്ത്രണിത്തിലാക്കാൻ കഴിയും എന്ന പ്രതീക്ഷയും ഉറപ്പുമാണ് കേന്ദ്ര ബാങ്ക് കഴിഞ്ഞ ഒന്ന് രണ്ടു പോളിസി അവലോകന സമയത്ത് പങ്കുവെച്ചത്.  അത് കൊണ്ടുതന്നെ ഡിസംബർ മാസത്തിൽ നിരക്കുകൾ കുറയ്ക്കാൻ കഴിയുമെന്ന് ഒരു വിശ്വാസം ഉണ്ടായിരുന്നു. അതിന്റെ സൂചനയാണ് പോളിസി നിലപാട് 'അക്കൊമഡേഷൻ' എന്ന നിലയിൽ നിന്ന് 'ന്യൂട്രൽ' നിലയിലേക്ക് കഴിഞ്ഞ തവണ മാറ്റിയത്. കമ്മിറ്റിയിലെ ആറ് അംഗങ്ങളിൽ രണ്ട് പേർ നിരക്കുകൾ കുറയ്ക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. അതിന് മുമ്പത്തെ പോളിസി അവലോകനത്തിൽ ഒരു അംഗം മാത്രമായിരുന്നു നിരക്കുകൾ കുറയ്ക്കണമെന്ന അഭിപ്രായം പറഞ്ഞത്. ഈ 

അംഗസംഖ്യ രണ്ടായതും പോളിസി നിലപാട് ന്യൂട്രൽ ആയതും റീറ്റെയ്ൽ വിലക്കയറ്റം മൊത്തത്തിൽ താഴേക്കു വന്നതും എല്ലാം  ഡിസംബറിൽ  നിരക്ക് കുറയ്ക്കുവാൻ അനുകൂല ഘടകങ്ങളായി കേന്ദ്ര ബാങ്ക് മാത്രമല്ല, ബിസിനസ് രംഗവും ബാങ്കുകളും പൊതുജനങ്ങളും കരുതി.  

പ്രതീക്ഷകൾ തകിടം മറിഞ്ഞു

അപ്പോഴാണ് ഒക്ടോബർ മാസമായപ്പോൾ വിലക്കയറ്റ നിരക്ക് മുകളിലേക്ക് എന്ന് കണക്കുകൾ വന്നത്.  റിസർവ് ബാങ്കിന്റെ കണക്കുകൂട്ടലുകൾക്ക് മുകളിൽ ഇത് 6.2 ശതമാനമായി ഉയർന്നു. നാല് ശതമാനം വിലക്കയറ്റനിരക്ക് സ്വീകാര്യമാണ് എന്നും ഇത് രണ്ടു ശതമാനം മേലേക്കും താഴേക്കും എത്തിയാലും പിടിച്ചു നിൽക്കാം എന്നാണ് കേന്ദ്ര ബാങ്കിന്റെ നിലപാട്. എന്നാൽ ഈ രണ്ട് ശതമാനവും കടന്നാണ് വിലക്കയറ്റ നിരക്ക് എത്തിനിൽക്കുന്നത്.  കേന്ദ്ര ബാങ്കിന്റെ തന്നെ റിപ്പോർട്ടിൽ 'സ്റ്റിക്കർ ഷോക്ക്' എന്ന് വിശേഷിപ്പിക്കുന്ന ഈ അവസ്ഥ കഴിഞ്ഞ പാദത്തിൽ വിലക്കയറ്റ നിരക്ക് കുറഞ്ഞിരുന്നതിന്റെ പുറകെ വന്ന അലംഭാവം എന്നാണു വിലയിരുത്തുന്നത്. ചുരുക്കി പറഞ്ഞാൽ ഭക്ഷ്യ വിലക്കയറ്റ നിരക്ക് മാത്രമല്ല റീറ്റെയ്ൽ വിലക്കയറ്റ നിരക്ക് തന്നെ കൈവിട്ട് പോയിരിക്കുന്ന നിലയിലാണ് കാര്യങ്ങൾ. എന്നിട്ടും ഇക്കണോമിക്സ് അഫയേഴ്സ് സെക്രട്ടറിയുടെ അഭിപ്രായത്തിൽ  ഭക്ഷ്യ വിലക്കയറ്റമൊഴിച്ചുനിർത്തിയാൽ പൊതുവെ വിലക്കയറ്റം വെല്ലുവിളി അല്ലെന്നാണ്.  

ശക്തികാന്ത ദാസ്
ADVERTISEMENT

ഗവർണറുടെ കാലാവധി

ഇതിനിടയിൽ ചർച്ചചെയ്യപ്പെടുന്ന ഒരു കാര്യം റിസർവ് ബാങ്ക് ഗവർണറുടെ കാലാവധി പുതുക്കി നൽകുന്നതിനെ കുറിച്ചാണ്.  സത്യത്തിൽ രാജ്യത്തിന്റെ സാമ്പത്തിക സാഹചര്യങ്ങളെ വിലയിരുത്തിയുള്ള തീരുമാനങ്ങളിൽ തീരെ അപ്രസക്തമായ കാര്യമാണിത്.  ശക്തി കാന്ത ദാസ് രാജ്യത്തെ മഹാമാരിയിൽ നിന്ന് ശ്രമകരമായി കൈപിടിച്ചുയർത്തിയ മിടുക്കനായ ഗവർണർ ആണ്. നമ്മുടെ സമ്പദ് വ്യവസ്ഥയെ ലോകത്തിന് മുമ്പിൽ തല ഉയർത്തി നിൽക്കുവാൻ കരുത്തു പകർന്നയാൾ.  ലോകത്തെ തന്നെ കേന്ദ്ര ബാങ്ക് ഗവർണർമാരിൽ ഒന്നാമൻ എന്ന് വിലയിരുത്തപ്പെട്ടവൻ. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ കാലാവധി കഴിയുമ്പോൾ നിലവിലുള്ള നിയമ രീതികൾ അനുസരിച്ച് കാലാവധി നീട്ടികൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യട്ടെ. അത് ഗൗരവമായ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിൽ റിസർവ് ബാങ്കിനെയോ മോണിറ്ററി പോളിസി കമ്മിറ്റിയെയോ സ്വാധീനിക്കുന്ന ഘടകമായി കാണേണ്ടതില്ല. 

എങ്കിലും ഡിസംബർ മാസത്തിൽ നിരക്കുകൾ കുറയ്ക്കുവാൻ വേണ്ട സാമ്പത്തിക സാഹചര്യങ്ങൾ, ആഭ്യന്തര വളർച്ചയെ കുറിച്ചുള്ള ആശങ്കകൾ ഒഴിച്ചുനിർത്തിയാൽ നിലവിലില്ല.

ബാങ്കിങ് ധനകാര്യ വിദഗ്ദ്ധനാണ് ലേഖകൻ

English Summary:

Can the Finance Minister's wish for lower interest rates come true? This article delves into the Reserve Bank's likely response, considering inflation concerns and the Governor's tenure