ജന്മസിദ്ധമായ കഴിവുകൾക്ക് മുന്നിൽ ഭാഷയോ പ്രായമോ ഒന്നും തടസ്സമല്ല എന്ന് തെളിയിക്കുകയാണ് ഒൻപതാം ക്ലാസുകാരി ദേവിക. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിനിയായ ദേവിക പാടിയ ഹിമാചാൽ പ്രദേശിലെ പ്രാദേശിക ശൈലിയിലുള്ള നാടൻ പാട്ട് ഇപ്പോൾ സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കുകയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജന്മസിദ്ധമായ കഴിവുകൾക്ക് മുന്നിൽ  ഭാഷയോ പ്രായമോ ഒന്നും തടസ്സമല്ല എന്ന് തെളിയിക്കുകയാണ് ഒൻപതാം ക്ലാസുകാരി ദേവിക. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിനിയായ ദേവിക പാടിയ ഹിമാചാൽ പ്രദേശിലെ  പ്രാദേശിക ശൈലിയിലുള്ള നാടൻ പാട്ട് ഇപ്പോൾ സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കുകയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെയും  സംസ്കാരങ്ങളുടെയും ഏകോപിപ്പിക്കുന്നതിന് വേണ്ടി വിഭാവനം ചെയ്ത ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ടാണ്  ദേവിക ഹിമാചലി ഗാനം ആലപിച്ചിരിക്കുന്നത്.

പാട്ട് സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ ദേവികയുടെ സ്വരമാധുരിയിൽ മതി മറക്കുകയാണ് ആസ്വാദകർ. ഹിമാചൽപ്രദേശിലെ ചമ്പ എന്ന സ്ഥലത്തെ കുറിച്ചുള്ള നാടൻ പാട്ടാണ് ദേവിക പാടിയിരിക്കുന്നത്. മലയാളി ആയിട്ടുകൂടി ദേവികയുടെ പാട്ടിൽ ഉച്ചാരണ പിശക് പോലും കണ്ടെത്താനാവുന്നില്ല എന്ന് ഹിമാചൽപ്രദേശ് സ്വദേശികൾ തന്നെ കമൻറ് ബോക്സിൽ പ്രതികരണങ്ങൾ അറിയിക്കുന്നുണ്ട്. 

ADVERTISEMENT

ഇതേ ഭാഷയിൽ കൂടുതൽ പാട്ടുകൾ പാടാമോ എന്ന് ദേവികയോട് ആവശ്യപ്പെടുന്നവരും നിരവധിയാണ്. സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ച് രണ്ടുദിവസത്തിനുള്ളിൽ അൻപതിനായിരത്തിൽപരം ആളുകളാണ് ഈ കൊച്ചു മിടുക്കിയുടെ പാട്ട് കേട്ടത്.

English Summary : Devika ninth standard student KV Pattom singing video viral

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT