‘അമ്പട കേമാ, ഈ കളിയൊക്കെ എനിക്കും അറിയാം'; കൊച്ചുമിടുക്കന്റെ കുസൃതി അനുകരിച്ച് കടുവ
ചില മനുഷ്യരെക്കുറിച്ച് പറയാറുണ്ട് വളർന്നു വലുതായി എന്ന് പറഞ്ഞിട്ടെന്താ കാര്യം. ഇപ്പോഴും കൊച്ചുപിള്ളേരുടെ മനസാണെന്ന്. എന്നാൽ, മനുഷ്യരിൽ മാത്രമല്ല വളർന്നു വലുതായാലും കുട്ടിത്തം വിളങ്ങിനിൽക്കുന്ന മിടുക്കരുള്ളത്, മൃഗങ്ങളിലുമുണ്ട്. ചൈനയിലെ ഒരു മൃഗശാലയിൽ നിന്നുള്ള കാഴ്ച അതാണ് വ്യക്തമാക്കുന്നത്. കടുവ

ചില മനുഷ്യരെക്കുറിച്ച് പറയാറുണ്ട് വളർന്നു വലുതായി എന്ന് പറഞ്ഞിട്ടെന്താ കാര്യം. ഇപ്പോഴും കൊച്ചുപിള്ളേരുടെ മനസാണെന്ന്. എന്നാൽ, മനുഷ്യരിൽ മാത്രമല്ല വളർന്നു വലുതായാലും കുട്ടിത്തം വിളങ്ങിനിൽക്കുന്ന മിടുക്കരുള്ളത്, മൃഗങ്ങളിലുമുണ്ട്. ചൈനയിലെ ഒരു മൃഗശാലയിൽ നിന്നുള്ള കാഴ്ച അതാണ് വ്യക്തമാക്കുന്നത്. കടുവ എന്നു കേട്ടാൽ തന്നെ പേടിയാകുന്നവരാണ് നമ്മളിൽ പലരും.
എന്നാൽ ഏത് വലിയ കടുവയും ഉള്ളിന്റെയുള്ളിൽ ഒരു പൂച്ചക്കുട്ടി ആയിരിക്കും എന്നാണ് ഈ വിഡിയോ വ്യക്തമാക്കുന്നത്. കടുവയെ കാണാനെത്തിയതായിരുന്നു ഒരു കൊച്ചു കുഞ്ഞ്. ഗ്ലാസ് മതിലിന് ഇപ്പുറത്ത് നിന്ന് കടുവയോട് കളിയായി പലതും കാണിക്കുന്നുണ്ട് കുഞ്ഞ്. രണ്ടാമതൊന്ന് ആലോചിക്കാതെ കുഞ്ഞ് ചെയ്ത കാര്യങ്ങൾ അതേപടി അനുകരിച്ച കടുവയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്.
ഗ്ലാസ് കൂടിനുള്ളിലാണ് കടുവയുള്ളത്. കുഞ്ഞ് ആദ്യം ഈ കൂട്ടിലേക്ക് ചാരി നിൽക്കുകയാണ്. ആ സമയത്ത് മുഖം കൊണ്ട് കുഞ്ഞിനെ കടുവ ഉരുമാൻ ശ്രമിക്കുന്നത് കാണാം. അത് കഴിയുമ്പോൾ രണ്ടു കൈയും ഗ്ലാസ് കൂടിൽ തൊട്ടു വീശുകയാണ് കുഞ്ഞ്. ആദ്യം ഇതൊക്കെ കണ്ടുനിന്ന കടുവയുടെ മനസിലെ പൂച്ചക്കുട്ടി പെട്ടെന്ന് തന്നെ പുറത്തു ചാടി. കുഞ്ഞ് ചെയ്യുന്നത് അതേപടി ഗ്ലാസ് കൂടിൽ നിന്നുകൊണ്ട് അനുകരിക്കുകയായിരുന്നു. ഇതിനകം രണ്ടരക്കോടിക്ക് അടുത്ത് ആളുകളാണ് ഈ വിഡിയോ കണ്ടു കഴിഞ്ഞിരിക്കുന്നത്.
കിഴക്കൻ ചൈനയിലെ ഒരു മൃഗശാലയിൽ നിന്നാണ് ഈ വിഡിയോ പകർത്തിയിരിക്കുന്നത്. അതേസമയം, കുഞ്ഞിനെ കണ്ടപ്പോൾ ആദ്യം കടുവ മുഖം കുഞ്ഞിന്റെ മുഖത്ത് ഉരസിയത് അല്ലെന്നും തനിക്ക് ഭക്ഷണമാക്കാൻ പറ്റുമോ എന്ന് മണത്തു നോക്കിയതാണെന്നുമാണ് ഒരു കമന്റ്. മൃഗങ്ങളെ ബഹുമാനിക്കാൻ കുഞ്ഞുങ്ങളെ പഠിപ്പിക്കണമെന്നും ചിലർ നിർദ്ദേശിക്കുന്നുണ്ട്. ഇതിലെ ഏറ്റവും സങ്കടകരമായ കാര്യം എന്നത് കടുവ അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ അല്ല ജീവിക്കുന്നത് എന്നതാണ്.