'കുഞ്ഞിന്റെ അടുത്ത പിറന്നാൾ അനാഥാലയത്തിൽ ആഘോഷിക്കാനാണോ പ്ലാൻ'; ദയവു ചെയ്ത് അത് ചെയ്യരുത്
മാതാപിതാക്കൾക്ക് ഏറ്റവും പ്രിയപ്പെട്ടത് സ്വന്തം മക്കൾ തന്നെയായിരിക്കും. അതുകൊണ്ടു തന്നെ അവരുടെ സന്തോഷത്തിന് വേണ്ടി ഏതറ്റം വരെ പോകുകയും ചെയ്യും. മക്കളുടെ എല്ലാ പിറന്നാളുകളും വളരെ മനോഹരമായി ആഘോഷിക്കാൻ ആയിരിക്കും മാതാപിതാക്കൾ ആഗ്രഹിക്കുക. അതുകൊണ്ടുതന്നെ വ്യത്യസ്തമായി പിറന്നാൾ ആഘോഷിക്കാൻ പല ആശയങ്ങളും

മാതാപിതാക്കൾക്ക് ഏറ്റവും പ്രിയപ്പെട്ടത് സ്വന്തം മക്കൾ തന്നെയായിരിക്കും. അതുകൊണ്ടു തന്നെ അവരുടെ സന്തോഷത്തിന് വേണ്ടി ഏതറ്റം വരെ പോകുകയും ചെയ്യും. മക്കളുടെ എല്ലാ പിറന്നാളുകളും വളരെ മനോഹരമായി ആഘോഷിക്കാൻ ആയിരിക്കും മാതാപിതാക്കൾ ആഗ്രഹിക്കുക. അതുകൊണ്ടുതന്നെ വ്യത്യസ്തമായി പിറന്നാൾ ആഘോഷിക്കാൻ പല ആശയങ്ങളും മനസിലുണ്ടാകും. അതിൽ പ്രധാനപ്പെട്ട ഒന്നാണ് അനാഥാലയങ്ങളിലെ കുഞ്ഞുങ്ങൾക്ക് ഒപ്പം പിറന്നാൾ ആഘോഷിക്കുക എന്നത്. വളരെ നല്ല കാര്യമായിട്ടാണ് അത് കേൾക്കുമ്പോൾ എല്ലാവർക്കും തോന്നുക. എന്നാൽ, വിചാരിക്കുന്നത് പോലെ അത്ര എളുപ്പമുള്ള കാര്യമല്ല അത്. കാരണം ഉറ്റവരും ഉടയവരും ഇല്ലാത്ത കുട്ടികളുടെ ഇടയിലേക്കാണ് ഒരു കുഞ്ഞ് അവന്റെ മാതാപിതാക്കളും മുത്തശ്ശിയും മുത്തച്ഛനുമായി പിറന്നാൾ ആഘോഷിക്കാൻ എത്തുന്നത്.
ഉദ്ദേശ്യം ശുദ്ധം, എന്നാൽ...
അനാഥാലയത്തിലെ കുട്ടികൾക്കൊപ്പം പ്രിയപ്പെട്ട കുഞ്ഞിന്റെ പിറന്നാൾ ആഘോഷിക്കാനുള്ള മാതാപിതാക്കളുടെ തീരുമാനം എപ്പോഴും ശുദ്ധമായ ഉദ്ദേശ്യത്തോടു കൂടിയുള്ളതാണ്. ആരുമില്ലാത്ത കുട്ടികൾക്ക് ഭക്ഷണം നൽകാനും അവർക്കൊപ്പം സമയം ചെലവഴിക്കാനുമാണ് അവർ ആഗ്രഹിക്കുന്നത്. എന്നാൽ, അനാഥാലയത്തിലെ കുട്ടികളുടെ ഭാഗത്തു നിന്ന് ഒന്ന് ആലോചിച്ച് നോക്കിയാൽ, ആ സമയത്ത് അവർ അനുഭവിക്കുന്ന വേദന എത്രത്തോളം ഉണ്ടെന്നത് വ്യക്തമാണ്.
പുറത്തു നിന്ന് ഒരു കുഞ്ഞ് മാതാപിതാക്കളും അടുത്ത ബന്ധുക്കളും ഒക്കെയായിട്ട് ആയിരിക്കും ഒരു അനാഥാലയത്തിലേക്ക് പിറന്നാൾ ആഘോഷിക്കാനായി എത്തുക. എന്നാൽ, അമ്മ എന്നതും അച്ഛൻ എന്നതും ഒരു സങ്കൽപം മാത്രമായുള്ളവരായിരിക്കും അനാഥാലയത്തിലെ മിക്ക കുഞ്ഞുങ്ങളും. കേക്കും നല്ല ഭക്ഷണവും കിട്ടുന്ന സമയത്ത് കുഞ്ഞുങ്ങൾ സന്തോഷവാന്മാർ ആയിരിക്കും. എന്നാൽ, ആഘോഷങ്ങൾ എല്ലാം കഴിഞ്ഞ്, പുറത്ത് നിന്ന് വന്നവർ പോയി കഴിയുമ്പോൾ വലിയ ഒരു ശൂന്യതയിലേക്കായിരിക്കും ഈ കുഞ്ഞുങ്ങൾ എത്തുക.
അസമത്വം
പുറത്തുനിന്ന് ഒരു കുഞ്ഞ് പിറന്നാൾ ആഘോഷിക്കാനായി എത്തുമ്പോൾ ആ കുഞ്ഞിന്റെ ഒപ്പം അച്ഛനും അമ്മയും അടുത്ത ബന്ധുക്കളും ഒക്കെയുണ്ടാകും. എന്നാൽ, ഇതെല്ലാം അന്യമായ കുറേ കുട്ടികളുടെ മുമ്പിലേക്കാണ് നമ്മൾ ചെല്ലുന്നതെന്ന ഓർമ വേണം. ജീവിതത്തിൽ ഒരിക്കൽ പോലും ലഭിക്കാൻ സാധ്യതയില്ലാത്ത സന്തോഷങ്ങൾ മുമ്പിൽ മറ്റൊരാളുടേതായി കാണുമ്പോൾ സ്വാഭാവികമായും അത് വലിയ സങ്കടത്തിലേക്കും ഏകാന്തതയിലേക്കും കുട്ടികളെ നയിക്കും. പുറത്തു നിന്ന് തങ്ങളുടെ ലോകത്തിലേക്ക് എല്ലാ സൗഭാഗ്യങ്ങളോടെയും കുറച്ച് സമയത്തേക്ക് മാത്രമായി എത്തിയ കുട്ടിയോട് അസൂയയും തോന്നിയേക്കാം.
വേണ്ടത് സ്ഥിരമായ പിന്തുണ
അനാഥാലയത്തിൽ പോയി പിറന്നാൾ ആഘോഷിച്ച് അവിടുത്തെ കുട്ടികൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് അവിടുത്തെ കുട്ടികൾക്ക് സ്ഥിരമായി ഒരു പിന്തുണ നൽകുന്നതാണ്. എല്ലാ മാസവും നിശ്ചിതമായ ഒരു തുക കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനുമായി നൽകാവുന്ന സംവിധാനം എല്ലാ അനാഥാലയങ്ങളിലുമുണ്ട്. ഇനി പിറന്നാൾ ദിവസം അനാഥാലയത്തിലെ കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകണമെന്നുണ്ടെങ്കിൽ അതിനുള്ള പണം അല്ലെങ്കിൽ ഭക്ഷണം സ്പോൺസർ ചെയ്യുക. താൽകാലികമായ ഒരു നേട്ടം പോലെ തോന്നുന്ന ആഘോഷങ്ങൾ ഒഴിവാക്കുക.
ഒരുപാട് ബന്ധുക്കളൊന്നുമില്ലാതെ അവിടേക്ക് പോകുക. ആഘോഷങ്ങൾ ഒഴിവാക്കുക. നിങ്ങളുടെ കുട്ടിയുമായി അവിടെ കുറച്ച് സമയം ചെലവഴിക്കുക. അവിടുത്തെ കുട്ടികളുമായി സംസാരിക്കുകയും സമയം പങ്കെവെയ്ക്കുകയും ചെയ്യുക. വർഷത്തിൽ ഏതെങ്കിലും ഒരു ദിവസം മാത്രം അവിടേക്ക് പോകുന്നതിനു പകരം ഇടയ്ക്കൊക്കെ ആ കുട്ടികളുടെ ഇടയിലേക്ക് ചെല്ലാനും അവർക്ക് പറയാനുള്ളത് കേൾക്കാനും സമയം കണ്ടെത്തുക.