'ചെലോര്‍ക്ക് ശരിയാവും, ചെലോര്‍ക്ക് ശരിയാവൂല്ല'; കുട്ടികളുടെ പരാജയങ്ങള്‍ അത്ര സീരിയസാക്കണോ?
കുട്ടികളുടെ പരാജയങ്ങള്‍ അത്ര സീരിയസായി കാണേണ്ടതുണ്ടോ? പഠനത്തിലോ പഠ്യേതര പ്രവര്‍ത്തങ്ങളിലോ പരാജയപ്പെടുമ്പോള്‍, മാതാപിതാക്കളുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം കുട്ടികളുടെ മനസികവളര്‍ച്ചയെയും ആത്മവിശ്വാസത്തെയും സാരമായി സ്വാധീനിക്കുന്നുണ്ട്. കുട്ടികളുടെ പരാജയങ്ങളെ ഗൗരവത്തോടെ കൈകാര്യം ചെയ്യാനുള്ള
കുട്ടികളുടെ പരാജയങ്ങള്‍ അത്ര സീരിയസായി കാണേണ്ടതുണ്ടോ? പഠനത്തിലോ പഠ്യേതര പ്രവര്‍ത്തങ്ങളിലോ പരാജയപ്പെടുമ്പോള്‍, മാതാപിതാക്കളുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം കുട്ടികളുടെ മനസികവളര്‍ച്ചയെയും ആത്മവിശ്വാസത്തെയും സാരമായി സ്വാധീനിക്കുന്നുണ്ട്. കുട്ടികളുടെ പരാജയങ്ങളെ ഗൗരവത്തോടെ കൈകാര്യം ചെയ്യാനുള്ള
കുട്ടികളുടെ പരാജയങ്ങള്‍ അത്ര സീരിയസായി കാണേണ്ടതുണ്ടോ? പഠനത്തിലോ പഠ്യേതര പ്രവര്‍ത്തങ്ങളിലോ പരാജയപ്പെടുമ്പോള്‍, മാതാപിതാക്കളുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം കുട്ടികളുടെ മനസികവളര്‍ച്ചയെയും ആത്മവിശ്വാസത്തെയും സാരമായി സ്വാധീനിക്കുന്നുണ്ട്. കുട്ടികളുടെ പരാജയങ്ങളെ ഗൗരവത്തോടെ കൈകാര്യം ചെയ്യാനുള്ള
കുട്ടികളുടെ പരാജയങ്ങള്‍ അത്ര സീരിയസായി കാണേണ്ടതുണ്ടോ? പഠനത്തിലോ പഠ്യേതര പ്രവര്‍ത്തങ്ങളിലോ പരാജയപ്പെടുമ്പോള്‍, മാതാപിതാക്കളുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം കുട്ടികളുടെ മനസികവളര്‍ച്ചയെയും ആത്മവിശ്വാസത്തെയും സാരമായി സ്വാധീനിക്കുന്നുണ്ട്. കുട്ടികളുടെ പരാജയങ്ങളെ ഗൗരവത്തോടെ കൈകാര്യം ചെയ്യാനുള്ള മാര്‍ഗങ്ങളെ മനഃശാസ്ത്രപരവും ശാസ്ത്രീയവുമായ രീതിയില്‍ പരിശോധിച്ചു നോക്കാം.
1. കുട്ടികള്‍ തോറ്റു പോകുന്നത് സ്വാഭാവികം മാത്രം
ചില രക്ഷിതാക്കള്‍ക്കെങ്കിലും കുട്ടികളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന തോല്‍വികള്‍ ഉള്‍ക്കൊള്ളാന്‍ വലിയ പ്രയാസമാണ്. കുട്ടികളുടെ പരാജയങ്ങള്‍ ഒരു സ്വാഭാവിക സംഭവം മാത്രമാണെന്ന് രക്ഷിതാക്കള്‍ തിരിച്ചറിയണം. ജീവിതത്തിലുണ്ടാകുന്ന പരാജയങ്ങളിലൂടെയാണ് കുട്ടികള്‍ വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടി കയറുന്നത്. പ്രശസ്ത മനഃശാസ്ത്രജ്ഞന്‍ ഡോ. കറോള്‍ ഡ്വെക്കിന്റെ മൈന്റ്സെറ്റ് തിയറി (Mindset Theory) പ്രകാരം, പരാജയം കുട്ടികളില്‍ 'Growth Mindset' വികസിപ്പിക്കാന്‍ സഹായിക്കുന്നു. അങ്ങനെ പരാജയങ്ങളെ പോസിറ്റിവ് ആയി സമീപിക്കുന്ന കുട്ടികള്‍ക്ക് യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടാനും തോല്‍വിയെ തികഞ്ഞ നിശ്ചയദാര്‍ഢ്യത്തോടെ വിശകലനം ചെയ്യാനും വളര്‍ച്ചയുടെ ഉപകാരണമാക്കാനും കഴിയും.
2. അമിത സമ്മര്‍ദ്ദത്തിന്റെ ചുമട് അവരുടെ തലയില്‍ വെക്കാതിരിക്കാം
രക്ഷിതാക്കളുടെ അമിത സമ്മര്‍ദ്ദങ്ങളുടെ കുടക്കീഴിലാണ് പല കുട്ടികളും ജീവിക്കുന്നത്. പരീക്ഷകളില്‍ ഒന്നാമനാകാനും മത്സരങ്ങളില്‍ വിജയം വെട്ടിപ്പിടിക്കാനുമൊക്കെ ആവശ്യത്തിലധികം സമ്മര്‍ദ്ദം രക്ഷിതാക്കളില്‍ നിന്നും നേരിടേണ്ടി വരുന്ന കുട്ടികളുണ്ട്. 'നിനക്കിവിടെ എന്തിന്റെ കുറവാണ്, എന്നിട്ടും പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങാന്‍ പറ്റുന്നില്ലേ' തുടങ്ങിയ ചോദ്യങ്ങളുടേയും പരാതികളുടേയും കെട്ടുകള്‍ കുട്ടികള്‍ക്കു സമ്മാനിക്കുന്നത് താങ്ങാനാകാത്ത സമ്മര്‍ദ്ദമാണ്. എന്നാല്‍ ഈ രീതി തുടരുമ്പോള്‍ കൂടുതല്‍ മോശമായ പ്രകടനമായിരിക്കും അടുത്ത തവണ കുട്ടികള്‍ക്ക് പുറത്തെടുക്കാനാവുക എന്നു തിരിച്ചറിയാന്‍ രക്ഷിതാക്കള്‍ ഇനിയും വൈകി പോകരുത്.
ജോണ്‍ മര്‍ഷല്‍ റീവ് എഴുതിയ Understanding Motivation and Emotion എന്ന പ്രബന്ധത്തില്‍ പറയുന്നതുപോലെ, എല്ലാ കാര്യങ്ങളിലും വിജയിക്കണം എന്ന് കുട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് അനാവശ്യമായ ഭീതി, ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ദം എന്നിവയ്ക്ക് കാരണമാകാം. മാതാപിതാക്കള്‍ക്ക് കുട്ടികളെപ്പറ്റി സ്വപ്നങ്ങള്‍ ആകാം. എന്നാല്‍ രക്ഷിതാക്കളുടെ സ്വപ്നങ്ങളുടെ സാക്ഷാത്ക്കരമല്ല കുട്ടികളുടെ ജീവിത ലക്ഷ്യം. ഖലീല്‍ ജിബ്രാന്‍ പറയുന്നത് പോലെ കുട്ടികള്‍ക്ക് അവരുടെ സ്വന്തം സ്വപ്നങ്ങളുടെ ആകാശമുണ്ട്. അവിടേക്ക് രക്ഷിതാക്കളുടെ സ്വപ്നങ്ങള്‍ പകര്‍ന്ന് കൊടുക്കരുത്. അവരെ സമ്മര്‍ദ്ദങ്ങളുടെ കാണാക്കയത്തിലേക്ക് തള്ളിയിടരുത്.
3. തോറ്റു പോകുമ്പോള്‍ കുറ്റപ്പെടുത്തണ്ട, പുതുവഴികള്‍ പറഞ്ഞു കൊടുക്കാം
കുട്ടികള്‍ പരാജയപ്പെടുമ്പോള്‍ അവരെ കുറ്റപ്പെടുത്തുന്നതിന് പകരം അടുത്ത തവണ കൂടുതല്‍ മെച്ചപ്പെടാന്‍ എന്ത് ചെയ്യാന്‍ സാധിക്കും എന്ന് മാതാപിതാക്കള്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കണം. അങ്ങനെ പരിശീലനം ലഭിക്കുന്ന ഒരു കുട്ടിയെ ഭാവിയിലെ ഒരു വീഴ്ചയ്ക്കും തോല്‍പ്പിക്കാനാവില്ല. കാരണം അവന്റെയുള്ളില്‍ വീണു കഴിഞ്ഞാല്‍ എഴുന്നേല്ക്കണമെന്നും വിജയിക്കാന്‍ വേറെ വഴിയുണ്ടെന്നും അത് തേടി കണ്ടു പിടിക്കണം എന്നുമുള്ള വെട്ടത്തിന്റെ വിത്ത് രക്ഷിതാക്കള്‍ പാകി കഴിഞ്ഞു.
4. തോറ്റു പോയവനോടും നല്ലത് പറയാം
പരീക്ഷയില്‍ പരാജയപ്പെട്ടു പോയ നിങ്ങളുടെ കുട്ടിയോട് 'നീ തോറ്റു' എന്ന് പറയുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് 'നീ നന്നായി പരിശ്രമിച്ചല്ലോ, അടുത്ത തവണ അല്പം കൂടെ ശ്രദ്ധിക്കാം' എന്ന് പറയുന്നത്. ഇത് കൂടുതല്‍ നന്നായി പരിശ്രമിക്കാനുള്ള ആത്മവിശ്വാസം കുട്ടികള്‍ക്ക് നല്‍കും. നേരത്തെ സോഷ്യല്‍മീഡിയയില്‍ വൈറലായ ഒരു കുട്ടിയുടെ വീഡിയോയിലെ ഡയലോഗ് പോലെ 'ചെലോര്‍ക്ക് ശരിയാവും, ചെലോര്‍ക്ക് ശരിയാവൂല്ല, ശരിയായില്ലേലും നമുക്കൊരു കൊയപ്പൂല' എന്ന് പറയത്തക്ക ലാളിത്യത്തിലേക്ക് കുട്ടികളെ കൈ പിടിച്ചു നടത്തുന്നത് തന്നെയാണ് ആത്മവിശ്വാസമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ സഹായിക്കു