കുട്ടികൾക്ക് പഠനത്തിനും മറ്റ് കാര്യങ്ങൾക്കുമായി കൃത്യമായ സമയം ക്രമീകരിക്കുന്നതിനായി ടൈം ടേബിൾ തയാറാക്കുക പതിവാണ്. അത്തരത്തിൽ ഒരു ആറ് വയസ്സുകാരന്റെ വിശദമായ ടൈടേബിളാണ് വൈറലാകുന്നത്. ‘ടൈം ടാബിൾ ഫോർ മീ’ എന്ന തലക്കെട്ടോടെ കക്ഷി തന്നെ തയാറാക്കിയ ഈടൈം ടേബിളിൽ രാവിലെ ഒൻപത് മണിക്ക് എഴുന്നേൽക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികൾക്ക് പഠനത്തിനും മറ്റ് കാര്യങ്ങൾക്കുമായി  കൃത്യമായ സമയം ക്രമീകരിക്കുന്നതിനായി ടൈം ടേബിൾ തയാറാക്കുക പതിവാണ്. അത്തരത്തിൽ ഒരു ആറ് വയസ്സുകാരന്റെ വിശദമായ ടൈടേബിളാണ് വൈറലാകുന്നത്. ‘ടൈം ടാബിൾ ഫോർ മീ’ എന്ന തലക്കെട്ടോടെ കക്ഷി തന്നെ തയാറാക്കിയ ഈ ടൈം ടേബിളിൽ രാവിലെ ഒൻപത് മണിക്ക് എഴുന്നേൽക്കുന്നത് തൊട്ട് രാത്രി ഒൻപത് മണിക്ക് ഉറങ്ങുന്നത് വരെയുള്ള ഒരോ കാര്യങ്ങളും വ്യക്തമായി കുറിച്ചിട്ടുണ്ട്. സാധാര ടൈം ടേബിളിൽ കാണാത്ത ഫൈറ്റിങ് ടൈമാണ് ഇതിൽ ഏറ്റവും രസകരം. പഠിക്കാൻ പതിനഞ്ച് മിനിറ്റും ഭക്ഷണം കഴിക്കാൻ അരമണിക്കൂറുമൊക്കെ ആണെങ്കിൽ ഫൈറ്റിങ് ടൈം മൂന്ന് മണിക്കൂറാണ്. 

ADVERTISEMENT

ഇത് കൂടാതെ ജ്യൂസ് കുടിക്കാനും ചിസ് കഴിക്കാനും അബ്ബയ്‌ക്കൊപ്പം മാമ്പഴം കഴിക്കാനും 'ചുവന്ന കാറുകൊണ്ട് കളിക്കാനുമൊക്കെയുള്ള സമയങ്ങൾ കൃത്യമായി കുറിച്ചിട്ടുണ്ട്. എന്നാൽ പഠന സമയം മാത്രം പതിനഞ്ച് മിനിട്ടിൽ ഒതുക്കി. രണ്ട് കാറും ഒരു മരവും വരച്ചാണ് ടൈം ടേബിൾ അവസാനിപ്പിച്ചിരിക്കുന്നത്. ട്വിറ്ററിൽ ലൈബ എന്ന അക്കൗണ്ടിലാണ് ഈ രസകരമായ ടൈം ടേബിൾ പങ്കുവച്ചിരിക്കുന്നത്.‘എന്റെ 6 വയസ്സുള്ള കസിൻ ഉണ്ടാക്കിയ ടൈംടേബിൾ, പഠന സമയം വെറും 15 മിനിറ്റ് എന്നാണ് അടിക്കുറിപ്പ് കൊടുത്തിരിക്കുന്നത്. 

ADVERTISEMENT

‘അവൻ ആസ്വദിക്കട്ടെ! 15 മിനിറ്റ് ശ്രദ്ധയോടെയുള്ള പഠനം മതി. മിടുക്കരായ ആളുകൾ കാര്യങ്ങൾ മനസ്സിലാക്കാൻ മണിക്കൂറുകളെടുക്കില്ല’, ‘തയ അബുവിന് അവന്റെ ദൈനംദിന ഷെഡ്യൂളിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ടെന്ന് എനിക്ക് ഇഷ്ടമായി’, എന്നുമൊക്കെയാണ് ചിത്രത്തിന് വരുന്ന കമന്റുകൾ. സ്വന്തം ഇഷ്ടത്തിനും സൗകര്യത്തിനും അനുസരിച്ച്  ടൈം ടേബിൾ ഉണ്ടാക്കിയ ഈ കൊച്ചുമിടുക്കന് ട്വിറ്ററിൽ നിറയെ ആരാധകരുമായി. പോസ്റ്റിന് നിരവധി കമന്റുകളാണ് വരുന്നത്. 

ADVERTISEMENT

Content Summary : Six yeary old’s timetable goes viral