ചേച്ചിയുടെ ശ്രദ്ധ കിട്ടാൻ കമല കാട്ടിക്കൂട്ടിയ പരാക്രമങ്ങൾ; ഒടുവിൽ അമ്മയുടെ സൈക്കോളജിക്കൽ നീക്കം
കുഞ്ഞുങ്ങളുടെ വഴക്കുകൾ പുറത്തു നിന്ന് കാണുന്നവർക്ക് ഒരു രസം ആയിരിക്കും. എന്നാൽ വീട്ടിലുള്ളവർക്ക് സമാധാനം പോകാൻ വേറെ ഒന്നും വേണ്ടി വരില്ല. ഇളയ കുഞ്ഞുങ്ങൾ വഴക്കുണ്ടാക്കുമ്പോൾ വിട്ടു കൊടുക്കാൻ വിധിക്കപ്പെട്ടവരായിരിക്കും മൂത്ത കുഞ്ഞുങ്ങൾ. എന്നാൽ അത് കുഞ്ഞുങ്ങൾക്ക് മാനസികമായി ഒരു ഗുണവും ചെയ്യില്ലെന്ന്
കുഞ്ഞുങ്ങളുടെ വഴക്കുകൾ പുറത്തു നിന്ന് കാണുന്നവർക്ക് ഒരു രസം ആയിരിക്കും. എന്നാൽ വീട്ടിലുള്ളവർക്ക് സമാധാനം പോകാൻ വേറെ ഒന്നും വേണ്ടി വരില്ല. ഇളയ കുഞ്ഞുങ്ങൾ വഴക്കുണ്ടാക്കുമ്പോൾ വിട്ടു കൊടുക്കാൻ വിധിക്കപ്പെട്ടവരായിരിക്കും മൂത്ത കുഞ്ഞുങ്ങൾ. എന്നാൽ അത് കുഞ്ഞുങ്ങൾക്ക് മാനസികമായി ഒരു ഗുണവും ചെയ്യില്ലെന്ന്
കുഞ്ഞുങ്ങളുടെ വഴക്കുകൾ പുറത്തു നിന്ന് കാണുന്നവർക്ക് ഒരു രസം ആയിരിക്കും. എന്നാൽ വീട്ടിലുള്ളവർക്ക് സമാധാനം പോകാൻ വേറെ ഒന്നും വേണ്ടി വരില്ല. ഇളയ കുഞ്ഞുങ്ങൾ വഴക്കുണ്ടാക്കുമ്പോൾ വിട്ടു കൊടുക്കാൻ വിധിക്കപ്പെട്ടവരായിരിക്കും മൂത്ത കുഞ്ഞുങ്ങൾ. എന്നാൽ അത് കുഞ്ഞുങ്ങൾക്ക് മാനസികമായി ഒരു ഗുണവും ചെയ്യില്ലെന്ന്
കുഞ്ഞുങ്ങളുടെ വഴക്കുകൾ പുറത്തു നിന്ന് കാണുന്നവർക്ക് ഒരു രസം ആയിരിക്കും. എന്നാൽ വീട്ടിലുള്ളവർക്ക് സമാധാനം പോകാൻ വേറെ ഒന്നും വേണ്ടി വരില്ല. ഇളയ കുഞ്ഞുങ്ങൾ വഴക്കുണ്ടാക്കുമ്പോൾ വിട്ടു കൊടുക്കാൻ വിധിക്കപ്പെട്ടവരായിരിക്കും മൂത്ത കുഞ്ഞുങ്ങൾ. എന്നാൽ അത് കുഞ്ഞുങ്ങൾക്ക് മാനസികമായി ഒരു ഗുണവും ചെയ്യില്ലെന്ന് മാത്രമല്ല മൂത്ത കുഞ്ഞിന് ഇളയകുഞ്ഞിനോട് ദേഷ്യവും വെറുപ്പും കൂടുകയും ചെയ്യും. അതുകൊണ്ടു തന്നെ അത്തരം നടപടികളിലേക്ക് പോകുന്നതിന് പകരം ശരിക്കും കുഞ്ഞുങ്ങളുടെ പ്രശ്നം എന്താണെന്ന് മനസിലാക്കി അത് പരിഹരിക്കുകയാണ് ചെയ്യേണ്ടത്. നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് മക്കളായ പത്മയും കമലയും തമ്മിലുണ്ടായിരുന്ന സിബ്ലിംഗ്സ് ഫൈറ്റ് രസകരമായി തീർപ്പാക്കിയതിന്റെ സമാധാനത്തിലാണ്. അശ്വതി തന്നെയാണ് ആ കഥ സോഷ്യൽ മീഡിയയിലൂടെ വിവരിച്ചത്.
അശ്വതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ. 'പെൺകുട്ടികൾ അല്ലേ, നല്ല പ്രായ വ്യത്യാസം ഇല്ലേ, അതുകൊണ്ട് തല്ലും വഴക്കും കാണില്ല എന്നാണ് നാട്ടുകാരുടെ വിചാരം. വെറും തോന്നലാണ് ! എങ്ങനെ ചേച്ചിയെ ഉപദ്രവിക്കാമെന്നും പ്രൊവോക് ചെയ്യാമെന്നുമാണ് മിസ് കമല ഈയിടെയായി ഗവേഷണം ചെയുന്നത്. പത്മയുടെ അലമാര ഒന്ന് തുറന്നു കിട്ടിയാൽ ചെറിയോൾക്ക് ഡിസ്നി ലാൻഡിൽ ചെന്ന സന്തോഷമാണ്. അവൾക്ക് നിഷിദ്ധമായ അനേകായിരം വസ്തുക്കൾ അതിലിങ്ങനെ നിറഞ്ഞിരിപ്പുണ്ടാവും. കളർ പേനകൾ, മുത്തുകൾ, വർണ കടലാസുകൾ,സ്ലൈം, ക്ലേ, ഗ്ലിറ്റേഴ്സ്, ഗം, നെയിൽ പോളിഷ്, ഹെയർ ക്ലിപ്സ് തുടങ്ങി സ്മാർട്ട് വാച്ചും ഐപാഡും വരെ അതിലുണ്ട്. കണ്ണ് തെറ്റിയാൽ അലമാര തുറന്ന് ആന കരിമ്പിൻ കാട്ടിലെന്ന വണ്ണം ആക്രമിക്കലാണ് കമലയുടെ സ്ട്രാറ്റജി. പത്മ എവിടെ നിന്നെങ്കിലും നിലവിളിച്ച് പാഞ്ഞു വരും. പിടിക്കപ്പെട്ടു എന്നുറപ്പായാൽ കൈയിലിരിക്കണ സാധനം എടുത്തെറിഞ്ഞ് പൊട്ടിച്ച് ചേച്ചിയെ ഇമോഷണലി തകർത്തിട്ട് കമലയുടെ ഒരു നിൽപ്പുണ്ട്. 'സീ, ഹൌ പവർഫുൾ അയാം' എന്നൊരു പറയാതെ പറച്ചിലുണ്ട് അതിൽ. ഇനി ചേച്ചി സാധനം തിരിച്ച് മേടിക്കുന്നതിൽ വിജയിച്ചാൽ ‘ഞാൻ തൊട്ടത് കൊണ്ട് ഇത് എന്റെയാകുന്നു’ എന്ന toddler’s rule വച്ച് കമല വിങ്ങിപ്പൊട്ടി കരയും. നമ്മളാണ് സത്യത്തിൽ ഇവിടെ പെട്ടുപോവുക. അവള്‍ കുഞ്ഞായത് കൊണ്ട് നീ അങ്ങ് ക്ഷമിക്കൂ എന്ന് പത്മയോട് പറയുന്നത് നീതിയാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. പണ്ട് അനിയന്റെ വാശിയ്ക്കു മുന്നിൽ ‘ചേച്ചിമാര് വേണ്ടേ വിട്ടു കൊടുക്കാൻ’ എന്ന് അമ്മയോ അച്ഛനോ പറഞ്ഞപ്പോഴൊക്കെ എനിക്ക് കടുത്ത നീതികേടായാണ് അത് അനുഭവപ്പെട്ടിട്ടുള്ളത്. ഇഷ്ടം കൊണ്ടുള്ള വിട്ടു കൊടുക്കൽ പോലെ അല്ല മറ്റൊരാൾ അത് നിർബന്ധപൂർവം ചെയ്യിക്കുന്നത്.
ഇത്തരം വഴക്കുകൾക്ക് ഒടുവിൽ പത്മയുടെ ഒരു meltdown ഉണ്ട്. “എന്റെ എല്ലാം ഈ കൊച്ച് നശിപ്പിക്കും, she hates me, അവളിത് മനഃപൂർവം ചെയ്യുന്നതാ, ലോകത്ത് ആർക്കും കാണില്ല ഇങ്ങനൊരു സിസ്റ്റർ" എന്നൊക്കെ എണ്ണിപ്പെറുക്കി കരയും. എന്തിനാ പപ്പൻ കരയണേ എന്നൊരു ഇന്നസെന്റ് ചോദ്യവുമായി അനിയത്തി ചുറ്റി പറ്റി നിൽക്കും. ഈ കരച്ചിൽ തീർന്നിട്ട് വേണോല്ലോ അടുത്തതിന് തിരി കൊടുക്കാൻ. അങ്ങനെയാണ് കമലയുടെ ഈ ആക്രമണത്തിന്റെ മൂലകാരണം കണ്ടു പിടിക്കാൻ ഞാൻ കളത്തിൽ ഇറങ്ങിയത് - അഥവാ പിള്ളേര് തള്ളിയിട്ടത് ! പത്മയ്ക് ഫ്ലാറ്റിൽ നിറയെ കൂട്ടുകാരുണ്ട്. അവരൊക്ക സമപ്രായക്കാർ ആയതുകൊണ്ട് അവരുടെ കളികളിൽ കമലയ്ക്ക് എൻട്രി ഇല്ല. ലവളുമാര് ചെറുതിനെ പുറത്താക്കി മുറി അടയ്ക്കും. അല്ലെങ്കിൽ അവളെ കൂട്ടാതെ പുറത്തു കളിക്കാൻ പോകും. പത്മയെ കമലയ്ക്ക് തീരെ കിട്ടുന്നില്ല. അറ്റെൻഷൻ!! ചേച്ചിയുടെ അറ്റെൻഷൻ തന്നെ ആവണം അനിയത്തിയുടെ ലക്ഷ്യം. പോസിറ്റീവ് അറ്റെൻഷൻ സീക്കിങ് മെത്തേഡ് ഒന്നും അറിയാത്തതു കൊണ്ട് പാവം വേറെ റൂട്ട് പിടിച്ചതാണ്. അമ്മത്തലയിൽ ബൾബ് കത്തി. പത്മയോട് സംസാരിച്ചു നോക്കി. Kamala hates me Amma, thats why…എന്ന സ്റ്റേറ്റ്മെന്റിൽ ആദ്യമൊക്കെ ഉറച്ച് നിന്നവളെ പതുക്കെ ട്രാക്കിൽ കൊണ്ട് വന്നു. അവസാനം ഞങ്ങൾ ഒരു ധാരണയിൽ എത്തി. പത്മ, ഡെയിലി കമലയുടെ കൂടെ അര മണിക്കൂർ എങ്കിലും കളിക്കണം. അതിനിടയിൽ വല്യേച്ചി ആവരുത്, അനുസരണ പഠിപ്പിക്കാൻ നോക്കരുത്, ഒച്ചയിടരുത്. അവൾ എന്ത് മണ്ടൻ കളി പറഞ്ഞാലും അതിന് കൂടെ കൂടണം, ആ സമയത്ത് ടി വിയോ ഐപാഡോ ഒന്നും എടുക്കരുത്. Exclusive time for sisters !
സംഗതി വർക്ക് ആയിത്തുടങ്ങിയെന്ന സന്തോഷം പറയാനാണ് ഈ പോസ്റ്റ്. കമല കഴിഞ്ഞ മൂന്നാലു ദിവസങ്ങളായി പത്മയെ ഞോണ്ടാൻ പോകുന്നില്ല. രണ്ടു പേരും ഒരുമിച്ചുള്ള പ്ലേ ടൈം രസമായി തുടങ്ങിയിട്ടുണ്ട്. അക്രമം കുറഞ്ഞപ്പോൾ കമലയെ ഒരുക്കാനും കളിപ്പിക്കാനും കുളിപ്പിക്കാനും ഒക്കെ പത്മയ്ക്കും ഉത്സാഹം വന്നു തുടങ്ങി. ഇന്നലെ രാത്രി കിടക്കാൻ നേരം അമ്മയെ ആണോ പപ്പനെ ആണോ കൂടുതൽ ഇഷ്ടംന്ന് ചോദിച്ചപ്പോൾ പപ്പനെ എന്ന് ചാടിപ്പറഞ്ഞു ചെറുത് (ചേച്ചി വിളിയൊന്നൂല്ല). സത്യത്തിൽ പിള്ളേരുടെ എല്ലാ പ്രവർത്തിക്കും പിന്നിൽ അവരു പറയാതെ പറയുന്ന ഒരു കാരണം ഉണ്ടാവും. അതു കണ്ടെത്തി അഡ്രസ്സ് ചെയ്താൽ പേരെന്റിങ്ങിൽ നമ്മൾ പാതി ജയിച്ചു. അടി, ബഹളം, ഭീഷണി, manipulation ഒക്കെ തൽകാലം നമ്മളെ ജയിപ്പിക്കുമെങ്കിലും ദൂര വ്യാപക ഫലങ്ങൾ നോക്കിയാൽ നമ്മൾ തോൽക്കുക തന്നെയാണ്.'
പത്മയുടെയും കമലയുടെയും ഒരു രസകരമായ വിഡിയോയ്ക്ക് ഒപ്പമാണ് ഈ കുറിപ്പ് അശ്വതി പങ്കുവെച്ചത്. വിഡിയോയിൽ രണ്ടു പേരുടെയും വേഷം പാവാടയും ബ്ലൗസുമാണ്. രണ്ടുപേരും കൈ പിടിച്ച് തുള്ളിക്കളിച്ച് വരികയാണ്. അപ്പോൾ ചേച്ചിയായ പത്മ അനിയത്തിയായ കമലയോട് 'നമ്മൾ എവിടെ പോകുവാ' എന്ന് ചോദിക്കുന്നു. 'കല്യാണത്തിന്' എന്നാണ് കമല നൽകുന്ന മറുപടി. ആരുടെയെന്ന ചേച്ചിയുടെ ചോദ്യത്തിന് ഒരു ചെറുചിരിയോടെ 'കാക്കേടെം കുയിലിന്റേം' എന്ന മറുപടിയാണ് കമല നൽകുന്നത്. വിഡിയോ കണ്ടു തീരുമ്പോൾ നമ്മുടെ മുഖത്തും ഒരു ചെറുചിരി വിടരും. കമന്റ് ബോക്സിൽ നിറയെ 'ഈ മെത്തേഡ്' വീട്ടിൽ ഒന്ന് പരീക്ഷിച്ച് നോക്കട്ടെ എന്നാണ്.