നടിയും നർത്തകിയുമായ ഊർമിള ഉണ്ണിയുടെ ഏകമകളാണ് ഉത്തര ഉണ്ണി. സിനിമ കുടുംബത്തിൽ നിന്ന് എത്തിയതിനാൽ തന്നെ അഭിനയത്തിലും മോഡലിങ്ങിലും നൃത്തത്തിലുമെല്ലാം ശ്രദ്ധ നേടിയിട്ടുണ്ട് ഉത്തര. നടി എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോൾ നൃത്തത്തിലാണ് ഉത്തരയുടെ പൂർണ ശ്രദ്ധയും. മകൾ ധീമഹി ജനിച്ചതോടെ നൃത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടിയും നർത്തകിയുമായ ഊർമിള ഉണ്ണിയുടെ ഏകമകളാണ് ഉത്തര ഉണ്ണി. സിനിമ കുടുംബത്തിൽ നിന്ന് എത്തിയതിനാൽ തന്നെ അഭിനയത്തിലും മോഡലിങ്ങിലും നൃത്തത്തിലുമെല്ലാം ശ്രദ്ധ നേടിയിട്ടുണ്ട് ഉത്തര. നടി എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോൾ നൃത്തത്തിലാണ് ഉത്തരയുടെ പൂർണ ശ്രദ്ധയും. മകൾ ധീമഹി ജനിച്ചതോടെ നൃത്ത പരിശീലനത്തിന് ഉത്തരയ്ക്കൊപ്പം ഒരാൾ കൂടിയായി, മറ്റാരുമല്ല കുഞ്ഞു ധീമഹി തന്നെ.

ഉത്തര ഉണ്ണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. രാവിലെയുള്ള പതിവ് നൃത്ത പരിശീലനത്തിന്റെ വിഡിയോ ആണ് ഉത്തര പങ്കുവെച്ചത്. അമ്മ നൃത്തം പരിശീലിക്കുമ്പോൾ അമ്മയുടെ ചുവടുകൾക്ക് കൃത്യമായി താളം പിടിക്കുകയാണ് കുഞ്ഞു ധീമഹി. കുഞ്ഞു വാവയുടെ ഈ താളബോധം തന്നെയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായതും. 

ADVERTISEMENT

കുഞ്ഞുവാവ സൂപ്പർ ആയിട്ടുണ്ടെന്നും കുഞ്ഞു ധീമഹിയുടെ താളബോധം പ്രശംസനീയമാണെന്നും ഉൾപ്പെടെ നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. അമ്മയ്ക്കൊപ്പം എത്രയും പെട്ടെന്ന് നൃത്തം ചെയ്തു തുടങ്ങാനാണ് മകൾ ആഗ്രഹിക്കുന്നതെന്നും കമന്റ് ബോക്സിൽ ഉണ്ട്. കുഞ്ഞു താളം ആസ്വദിക്കുകയാണെന്നും കൃത്യമായ താളബോധം കുഞ്ഞിനുണ്ടെന്നും എത്രയും പെട്ടെന്ന് ചുവടുവെച്ച് തുടങ്ങട്ടെയെന്നതും ഉൾപ്പെടെ അങ്ങനെ പോകുന്നു ആശംസകൾ. കുഞ്ഞു ധീമഹി ഇപ്പോൾ ഇരുന്നു തുടങ്ങിയിട്ടേയുള്ളൂ.

2023 ജൂലെ ആറാം തിയതി ആയിരുന്നു ഉത്തര ഉണ്ണി മകൾ ധീമഹിക്ക് ജന്മം നൽകിയത്. നിതേഷ് ആണ് ഉത്തരയുടെ ഭർത്താവ്. ഗർഭകാലം തീർത്തും സ്വകാര്യമായി സൂക്ഷിച്ച ഉത്തര ഉണ്ണി മകൾ ജനിച്ചതിനു ശേഷമാണ് കുഞ്ഞ് പിറന്ന വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഗർഭകാലത്തെ ചിത്രങ്ങളും മറ്റും കുഞ്ഞ് പിറന്നതിനു ശേഷമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ADVERTISEMENT

പ്രസവത്തിന് ഏതാനും ദിവസം മുമ്പു വരെ നൃത്തം ചെയ്തതായി ഒരു വിഡിയോ പോസ്റ്റിലൂടെ ഉത്തര ഉണ്ണി പറഞ്ഞിരുന്നു. ഗായത്രി മന്ത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മകൾക്ക് ധീമഹി എന്ന് പേര് നൽകിയത്. ബുദ്ധിമതി എന്നാണ് ധീമഹി എന്ന പേരിന്റെ അർത്ഥം. 2021 ഏപ്രിൽ മാസത്തിൽ ആയിരുന്നു ഉത്തരയും നിതേഷും തമ്മിലുള്ള വിവാഹം. നടി സംയുക്ത വർമ്മയും ഉത്തരയും സഹോദരിമാരുടെ മക്കളാണ്.