തങ്ങളുടെ ഏറ്റവും പുതിയ ചിത്രമായ 'ഗ്ർർർ'-ന്റെ പ്രൊമോഷണല്‍ ചടങ്ങുകളില്‍ വച്ച് ചിത്രത്തിലെ നായകന്മാരായ കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും കുട്ടികള്‍ക്ക് 'ഗ്ർർർ' സ്പെഷ്യൽ മുഖംമൂടിയും നെയിംസ്ലിപ്പുകളും സമ്മാനിച്ചു. 'ഗ്ർർർ'-ലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ ദര്‍ശന്‍ എന്ന സിംഹത്തിന്റെ ചിത്രങ്ങളുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തങ്ങളുടെ ഏറ്റവും പുതിയ ചിത്രമായ 'ഗ്ർർർ'-ന്റെ പ്രൊമോഷണല്‍ ചടങ്ങുകളില്‍ വച്ച് ചിത്രത്തിലെ നായകന്മാരായ കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും കുട്ടികള്‍ക്ക് 'ഗ്ർർർ' സ്പെഷൽ മുഖംമൂടിയും നെയിംസ്ലിപ്പുകളും സമ്മാനിച്ചു. 'ഗ്ർർർ'-ലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ ദര്‍ശന്‍ എന്ന സിംഹത്തിന്റെ ചിത്രങ്ങളുള്ള നെയിംസ്ലിപ്പും മുഖംമൂടിയുമാണ് കുട്ടികള്‍ താരങ്ങളുടെ കയ്യില്‍നിന്ന് ഏറ്റുവാങ്ങിയത്. സ്കൂള്‍ തുറക്കുന്ന വേളയില്‍ കുട്ടികള്‍ക്ക് വേറിട്ടൊരു അനുഭവമായിരിക്കും ഇത്. 'എസ്ര' എന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിനു ശേഷം ജെയ് കെ സംവിധാനം ചെയ്യുന്ന 'ഗ്ർർർ'  പ്രേക്ഷകര്‍ക്കിടയില്‍ ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ്. ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹമാണ് 'ദർശൻ' എന്നു പേരുള്ള സിംഹമായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുന്നത്. ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം ജൂണ്‍ 14-ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പുറത്തിറങ്ങും.

'ഗര്‍ര്‍ര്‍-ന്റെ സഹനിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത് സിനിഹോളിക്സ് ആണ്. സംവിധായകന്‍ ജയ്‌ കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ രതീഷ്‌ ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്നതും 'ഗര്‍ര്‍ര്‍...'-ന്റെ പ്രത്യേകതയാണ്.

ADVERTISEMENT

ഛായാഗ്രഹണം: ജയേഷ് നായർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: മിഥുൻ എബ്രഹാം, എഡിറ്റർ: വിവേക് ഹർഷൻ, പശ്ചാത്തല സംഗീതം: ഡോൺ വിൻസെന്റ്, സംഗീതം: ഡോൺ വിൻസെൻ്റ്, കൈലാസ് മേനോൻ, ടോണി ടാർസ്, ഗാനരചന: മനു മഞ്ജിത്, കലാസംവിധാനം: രഖിൽ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീര്‍ മലവട്ടത്ത്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, VFX: എഗ് വൈറ്റ് വിഎഫ്എക്സ്, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, അഡീഷണൽ ഡയലോഗുകൾ: RJ മുരുകൻ, ക്രിയേറ്റീവ് ഡയറക്ടർ: ആൽവിൻ ഹെൻറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മിറാഷ് ഖാൻ,  വരികൾ: വൈശാഖ് സുഗുണൻ, ഡിസൈൻ: ഇല്യുമിനാര്‍ട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പിആര്‍ഒ: ആതിര ദിൽജിത്ത്.

English Summary:

Kunchacko Boban and Suraj Venjaramood Delight School Kids with Unique 'Grrr' Masks and Name Slips

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT