എന്നും ക്ലാസിലെ കുട്ടികളെ തല്ലുന്ന രണ്ടാം ക്ലാസുകാരൻ; കാര്യമറിഞ്ഞപ്പോൾ ഞെട്ടി ഹെഡ്മാസ്റ്റർ
എന്നും ക്ലാസിലെ കുട്ടികളെ തല്ലുന്ന രണ്ടാം ക്ലാസുകാരനെ ക്ലാസ് ടീച്ചറാണ് ഹെഡ്മാസ്റ്ററുടെ മുറിയിൽ എത്തിച്ചത്. ഹെഡ്മാസ്റ്റർ അടുത്ത് വിളിച്ച് കുട്ടിയോട് സ്നേഹത്തിൽ ചോദിച്ചു ‘കൂട്ടുകാരെ തല്ലുന്നത് ചീത്തക്കുട്ടികളാ മോനെ, ആരെയും നമ്മൾ തല്ലാൻ പാടില്ല’ ഉടനെ അവൻ പറഞ്ഞു‘അതിനെന്താ എന്റെ അമ്മയെ അപ്പൻ എപ്പോഴും

എന്നും ക്ലാസിലെ കുട്ടികളെ തല്ലുന്ന രണ്ടാം ക്ലാസുകാരനെ ക്ലാസ് ടീച്ചറാണ് ഹെഡ്മാസ്റ്ററുടെ മുറിയിൽ എത്തിച്ചത്. ഹെഡ്മാസ്റ്റർ അടുത്ത് വിളിച്ച് കുട്ടിയോട് സ്നേഹത്തിൽ ചോദിച്ചു ‘കൂട്ടുകാരെ തല്ലുന്നത് ചീത്തക്കുട്ടികളാ മോനെ, ആരെയും നമ്മൾ തല്ലാൻ പാടില്ല’ ഉടനെ അവൻ പറഞ്ഞു‘അതിനെന്താ എന്റെ അമ്മയെ അപ്പൻ എപ്പോഴും തല്ലുവല്ലോ’. ഹെഡ്മാസ്റ്റർക്ക് കാര്യം മനസ്സിലായി. കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചു സംസാരിച്ചു പ്രശ്നം പരിഹരിച്ചു. ഇത്തരത്തിൽ വീടുകളിൽ മുതിർന്നവർ ചെയ്യുന്ന പല കാര്യങ്ങളും കുട്ടികളെ സ്വാധീനിക്കുന്നുണ്ട്. അവർക്കുള്ള ആദ്യപാഠം തുടങ്ങേണ്ടത് വീടുകളിൽ നിന്നാണ്.
മാതാപിതാക്കൾ ശ്രദ്ധിക്കുക
1. കുട്ടികളുടെ മുന്നിൽ വഴക്കടിക്കരുത്.
2. കുട്ടികളെ താരതമ്യം ചെയ്ത് ഇകഴ്ത്തുന്നതു വലിയ ദോഷമാണ്.
3. അധ്യാപകരുടെ കുറ്റം കുട്ടികൾ കേൾക്കെ പറയരുത്.
4. ഒരു നേരമെങ്കിലും വീട്ടിൽ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതു ശീലമാക്കണം.
5. മക്കളുടെ കൂട്ടുകാർ ആരൊക്കെയാണെന്ന് അറിഞ്ഞിരിക്കണം.
വാശിക്കാരായ കുട്ടികളോട് ഇങ്ങനെ പെരുമാറി നോക്കൂ: അവർ മിടുമിടുക്കരാകും
പൊതുവേ കുട്ടികളിൽ പതിവുശീലങ്ങൾ രൂപപ്പെടുത്താൻ പ്രയാസമാണ്. ചില കുട്ടികൾ മാറ്റങ്ങളെ ഒട്ടുംതന്നെ അംഗീകരിക്കില്ല. ചില കുട്ടികൾ അങ്ങനെയാണ് കൊച്ചു കൊച്ചു മാറ്റങ്ങളെ പോലും അവർ ഉൾക്കൊള്ളില്ല. കണ്ടുകൊണ്ടിരിക്കുന്ന ഒരു ടിവി പ്രോഗ്രാം തീർന്നാലും ടിവിയുടെ മുൻപിൽ നിന്ന് എഴുന്നേൽക്കില്ല, പാർക്കിലെ കളി തീർന്നു, വീട്ടിൽ പോകാം എന്നു പറഞ്ഞാൽ വാശി പിടിച്ചു കരയും. ഇങ്ങനെയുള്ള കുട്ടികളെ എങ്ങനെയാണ് പാട്ടിലാക്കേണ്ടതെന്നു നോക്കാം.
∙ മാറ്റം അറിയാതിരിക്കാൻ പതുക്കെ എന്തെങ്കിലും കാണിച്ചു ശ്രദ്ധ തിരിക്കുക. ഉദാഹരണത്തിന് ടിവി ഒാഫ് ചെയ്യുന്നതിനു തൊട്ടു മുൻപേ ബോളും ബാറ്റുമെടുത്ത് അടുത്തുവയ്ക്കുക.
∙ പുതിയത് എന്തെങ്കിലും ചെയ്യിപ്പിക്കും മുൻപേ അതിനേക്കുറിച്ച് വിശദീകരിച്ചു പറഞ്ഞുകൊടുക്കുക. അങ്ങനെ അപരിചിതത്വം മാറ്റാം. ഉദാഹരണത്തിന് പരിചയമില്ലാത്ത ഒരു വീട്ടിലേക്കു പോകും മുൻപേ അവിടെ പെരുമാറേണ്ടത് എങ്ങനെയെന്നും മറ്റും പറഞ്ഞുകൊടുക്കാം.
∙ സ്ഥിരം കഴിക്കുന്നതല്ലാത്ത ഭക്ഷണം നൽകും മുൻപേ അവന് ഇഷ്ടമുള്ള എന്തെങ്കിലും കളിപ്പാട്ടം നൽകുകയോ ടിവി പ്രോഗ്രാം വയ്ക്കുകയോ ചെയ്യുക. പരിചിതമായ കാര്യങ്ങൾ പുതിയ കാര്യങ്ങളേക്കുറിച്ചുള്ള ഉത്കണ്ഠ കുറയ്ക്കും.
∙ കുട്ടി ചെയ്ത പോസിറ്റീവായ കാര്യത്തെക്കുറിച്ച് എടുത്തുപറഞ്ഞ് അഭിനന്ദിക്കുക.
∙ ഒരു ആക്റ്റിവിറ്റി അവസാനിപ്പിക്കുന്നതിന് മുൻപേ തന്നെ അക്കാര്യം അറിയിക്കുക. ഉദാഹരണത്തിന് ഈ റൈഡ് കൂടി കഴിഞ്ഞാൽ നമ്മൾ പാർക്കിൽ നിന്നും പോകും എന്ന് കുട്ടിയോട് പറയാം
∙ പുതിയ സാഹചര്യങ്ങളോടും ആളുകളോടും ഇണങ്ങാൻ കുട്ടികൾക്ക് ഏറെ സമയം വേണ്ടിവരും എന്നോർക്കുക. എളുപ്പം ക്ഷമകെടുന്നതും ദേഷ്യപ്പെടുന്നതും ഗുണം ചെയ്യില്ല.
∙ ചില കുട്ടികൾ ഏതു മാറ്റത്തെയും ഈസിയായി എടുക്കും. എന്നുകരുതി അവരെ പാടെ ശ്രദ്ധിക്കാതെ പോകരുത്. ചെറിയ മാറ്റങ്ങളാണെങ്കിലും അവ അലോസരപ്പെടുത്തുന്നുണ്ടോ എന്ന് ഇടയ്ക്ക് അന്വേഷിക്കണം.