ഈ ഫുട്ബോൾ കമ്പക്കാരന്റെ മനസിളക്കാൻ എം വി. ഗോവിന്ദനും കഴിഞ്ഞില്ല; വൈറലായി സവാദിന്റെ കമന്ററി
ജോലി ചെയ്യുമ്പോൾ ആര് വന്നാലും പോയാലും നമ്മൾ ജോലിയിൽ മാത്രം ശ്രദ്ധിച്ചു കൊണ്ടേയിരിക്കും. അങ്ങനെ ഒരു പയ്യനാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരമായിരിക്കുന്നത്. കെ.പി സവാദ് അല്ലെങ്കിൽ മുഹമ്മദ് സവാദ് എന്ന് സോഷ്യൽമീഡിയയിൽ അറിയപ്പെടുന്ന കൊച്ചുപയ്യനാണ് ആ താരം. മത്സരം തുടങ്ങുന്നതിനു മുമ്പായി കളിക്കാരെ

ജോലി ചെയ്യുമ്പോൾ ആര് വന്നാലും പോയാലും നമ്മൾ ജോലിയിൽ മാത്രം ശ്രദ്ധിച്ചു കൊണ്ടേയിരിക്കും. അങ്ങനെ ഒരു പയ്യനാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരമായിരിക്കുന്നത്. കെ.പി സവാദ് അല്ലെങ്കിൽ മുഹമ്മദ് സവാദ് എന്ന് സോഷ്യൽമീഡിയയിൽ അറിയപ്പെടുന്ന കൊച്ചുപയ്യനാണ് ആ താരം. മത്സരം തുടങ്ങുന്നതിനു മുമ്പായി കളിക്കാരെ പരിചയപ്പെടുത്തുന്ന സമയം. എന്നാൽ ആ സമയത്ത് അവിടേക്ക് എത്തിയതാണ് സി.പി .എം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ എം വി. ഗോവിന്ദൻ. കമന്ററി പറയുന്നതിൽ മുഴുകിയിരിക്കുന്ന കൊച്ചുപയ്യൻ ഇതൊന്നും അറിയുന്നത് കൂടിയില്ല.
എം വി ഗോവിന്ദൻ വരുന്നത് കാണുമ്പോൾ അനൗൺസ്മെന്റ് പറയുന്ന പയ്യന്റെ അടുത്തിരിക്കുന്നവർ ചാടിയെഴുന്നേൽക്കുന്നുണ്ട്. എന്നാൽ, അനൗൺസ്മെന്റ് പറയുന്നതിൽ മുഴുകിയിരിക്കുന്ന മുഹമ്മദ് സവാദ് ഇതൊന്നും അറിയുന്നതേയില്ല. പതിയെ ചുറ്റുമുണ്ടായിരുന്നവർ സവാദിന്റെ തോളിൽ തട്ടി എഴുന്നേൽപിക്കുന്നു. തന്റെ ജോലി തുടർന്ന് കൊണ്ടു തന്നെ എം വി ഗോവിന്ദന് സവാദ് കൈ കൊടുക്കുന്നു.
വീണ്ടും പിന്നിൽ നിന്നും സഹപ്രവർത്തകർ തട്ടുമ്പോൾ സവാദ് കമന്ററി പറയുന്നത് തുടർന്ന് കൊണ്ടു തന്നെ എം .ഗോവിന്ദനെ നോക്കുന്നുണ്ട്. അപ്പോൾ ജോലി തുടരട്ടെ എന്ന രീതിയിൽ എം വി ഗോവിന്ദൻ കൈ കൊണ്ട് ആംഗ്യം കാണിക്കുന്നുമുണ്ട്. തുടർന്ന് യാതൊരു ഭാവഭേദവുമില്ലാതെ സവാദ് തന്റെ ജോലി തുടരുകയാണ്.
കണ്ണൂരിലെ ഒരു പ്രാദേശിക ഫുട്ബോൾ ലീഗ് മത്സരമായിരുന്നു വേദി. ഇതുവരെ ഒരു മില്യണിൽ അധികം ആളുകളാണ് ഈ വൈറൽ വിഡിയോ കണ്ടത്. മനോഹരമായ കമന്റുകളാണ് ഈ വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 'ആരൊക്കെ വന്നാലും പോയാലും ശരി ഞാനെന്റെ ജോലി തുടർന്നുകൊണ്ടിരിക്കും.... പൊളിച്ചു മോനെ...', 'രാജാവായാലും മന്ത്രിയായാലും നമുക്ക് നമ്മുടെ ജോലിയാണ് വലുത്. പൊളിച്ചു മോനെ', 'തൊഴിലിനോടുള്ള ആത്മാർത്ഥത 100% പ്രൊഫഷണൽ', 'ചെക്കൻ പൊളി...... ചെയ്യുന്ന കാര്യം മാന്യമായി ചെയ്യുക...... ആരൊക്കെ വന്നാലും ഫ്ലോ കളയില്ല', 'സമ്മതിച്ചു. ചെയ്യുന്ന പണിയോട് 100% കൂറ്. ആര് മുന്നിൽ വന്നാലും ഏറ്റെടുത്ത ജോലിയോട് ആത്മാർത്ഥത' ഇങ്ങനെ പോകുന്നു സവാദിനെ അഭിനന്ദിച്ചു കൊണ്ടുള്ള കമന്റുകൾ.