കുട്ടികളുടെ കുസൃതി കാഴ്ചകൾ ഏതൊരാളിലാണ് ചിരി പടർത്താത്തത്? അത്തരമൊരു കാഴ്ചയും അതിന്റെ പ്രതികരണവുമാണ് നടിയും എഴുത്തുകാരിയും അവതാരികയുമായ അശ്വതി ശ്രീകാന്ത് പങ്കുവെച്ചിരിക്കുന്നത്. ഹാലോവീൻ ആഘോഷത്തിന് പൂച്ചയായി കൂട്ടുകാർക്കൊപ്പം പോയതാണ് പദ്മ. തിരികെ വന്ന വരവിൽ ആ പൂച്ച പിടിച്ച എലിയെയും കയ്യിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികളുടെ കുസൃതി കാഴ്ചകൾ ഏതൊരാളിലാണ് ചിരി പടർത്താത്തത്? അത്തരമൊരു കാഴ്ചയും അതിന്റെ പ്രതികരണവുമാണ് നടിയും എഴുത്തുകാരിയും അവതാരികയുമായ അശ്വതി ശ്രീകാന്ത് പങ്കുവെച്ചിരിക്കുന്നത്. ഹാലോവീൻ ആഘോഷത്തിന് പൂച്ചയായി കൂട്ടുകാർക്കൊപ്പം പോയതാണ് പദ്മ. തിരികെ വന്ന വരവിൽ ആ പൂച്ച പിടിച്ച എലിയെയും കയ്യിൽ കരുതിയിരുന്നു. എലിയെ കൊണ്ടുവന്നതിനുള്ള കാരണം തീർത്തും ലളിതമാണ്. അനുജത്തി കമലയെ ഒന്ന് പേടിപ്പിക്കണം. എന്നിട്ട് കമല പേടിച്ചോ? അതാണ്‌ വിഡിയോയിലെ ഹൈലൈറ്റ്. 

പൂച്ചയുടെ രൂപത്തിനായി മുഖത്ത് മീശയൊക്കെ വരച്ച പദ്മയെ വിഡിയോയുടെ തുടക്കത്തിൽ കാണാം. കയ്യിൽ എന്താണെന്ന അമ്മയുടെ ചോദ്യത്തിന് എലി ആണെന്നും കമലയെ പേടിപ്പിക്കാൻ പോകുവാണെന്നും പദ്മ പറയുന്നുണ്ട്. ആരാണ് പേടിക്കുന്നതെന്നു നോക്കാമെന്നാണ് ഇളയമകളെ കുറിച്ച് വ്യക്തമായ ധാരണയുള്ള അശ്വതിയുടെ മറുപടി. മുറിയിലെ തറയിൽ എലിയെ കൊണ്ട് ഇട്ടതിനു ശേഷം കമലയെ ഭയപ്പെടുത്താനായി തന്റെ അഭിനയശേഷി മുഴുവൻ പദ്മ പുറത്തെടുത്തെങ്കിലും സംഗതി ഏറ്റില്ല. അത് എലിയൊന്നുമല്ലെന്നു പറഞ്ഞു ആ രൂപം കയ്യിലെടുത്തു തുള്ളിച്ചാടുന്ന കമലയെ വിഡിയോയിൽ കാണാം. എന്തായാലും അനുജത്തിയെ പേടിപ്പിക്കാൻ ശ്രമിച്ച പദ്മ ആ ഉദ്യമത്തിൽ അമ്പേ പരാജയപ്പെട്ടു.  

ADVERTISEMENT

ഒത്തില്ല എന്ന ക്യാപ്ഷനും ചേർത്താണ് അശ്വതി വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇനി യഥാർത്ഥ എലിയെ കൊണ്ടുവന്നാലും  ആ കുരിപ്പ് പേടിക്കുകയില്ലെന്നും പുലിക്കുട്ടിയെ ആണോ എലിയെ കാണിച്ചു പേടിപ്പിക്കുന്നത് എന്നുമൊക്കെയുള്ള രസകരമായ നിരവധി കമന്റുകൾ വിഡിയോയുടെ താഴെ കാണുവാൻ കഴിയും. എന്തായാലും പദ്മയുടെ പ്രാങ്കും കമലയുടെ പ്രതികരണവും സോഷ്യൽ ലോകത്തും വൈറലാണ്.

English Summary:

Ashwathy Sreekanth's Daughters Adorable Halloween Prank Viral Video