മുംബൈ നഗരത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന വിനോദസഞ്ചാരകേന്ദ്രം കൂടിയായ ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് ഇന്ന് 100 വയസ്സ് മുംബൈയുടെ താജ്മഹൽ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ചരിത്ര സ്മാരകമാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ. മുംബൈ നഗരത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്

മുംബൈ നഗരത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന വിനോദസഞ്ചാരകേന്ദ്രം കൂടിയായ ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് ഇന്ന് 100 വയസ്സ് മുംബൈയുടെ താജ്മഹൽ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ചരിത്ര സ്മാരകമാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ. മുംബൈ നഗരത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ നഗരത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന വിനോദസഞ്ചാരകേന്ദ്രം കൂടിയായ ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് ഇന്ന് 100 വയസ്സ് മുംബൈയുടെ താജ്മഹൽ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ചരിത്ര സ്മാരകമാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ. മുംബൈ നഗരത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈയുടെ താജ്മഹൽ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ചരിത്ര സ്മാരകമാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ. മുംബൈ നഗരത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് ഒരു നൂറ്റാണ്ടിന്റെ പെരുമ വിളിച്ചോതുന്ന ഈ പ്രൗഢസ്‌തംഭം. അറബിക്കടലിലേക്കു കണ്ണുനട്ട്, കടലിലും കരയിലും അദ്ഭുതം വിരിയിച്ചു നിൽക്കുന്ന കവാടത്തിന് ഒരു നൂറ്റാണ്ടിന്റെ മഹത്തായ പാരമ്പര്യമുണ്ട്. കടൽമാർഗം മുംബൈയിലേക്കുളള ആദ്യ പ്രവേശന കവാടം എന്ന പെരുമ ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് അവകാശപ്പെട്ടതാണ്. ദക്ഷിണ മുംബൈയിലെ കൊളാബയിലാണ് ഈ ചരിത്രസ്മാരകം. 85 അടി ഉയരമുളള ഈ പൈതൃക നിർമിതി ശിൽപങ്ങളാലും കൊത്തുപണികളാലും ആകർഷകമാണ്. ഹിന്ദു, മുസ്‌ലിം കെട്ടിടനിർമാണ ശൈലികൾ ഏകോപിപ്പിച്ചാണു രൂപകൽപന. ഗുജറാത്തി വാസ്തുശിൽപകലയോടാണ് കൂടുതൽ സാദൃശ്യം. 

ചരിത്രം
ബ്രിട്ടിഷ് രാജാവായ ജോർജ് അഞ്ചാമനും (King George V) ഭാര്യ മേരി രാജ്ഞിയും (Mary of Teck) മുംബൈയിൽ എത്തിയതിന്റെ സ്മരണാർഥം നിർമിച്ചതാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ. 1910 മേയ് 6 മുതൽ 1936 ജനുവരി 20ന് മരിക്കും വരെ ബ്രിട്ടനിലെ രാജാവായിരുന്നു ജോർജ് അഞ്ചാമൻ. ബ്രിട്ടിഷ് അധീനതയിലായിരുന്ന ഇന്ത്യൻ സാമ്രാജ്യത്തിന്റെ ചക്രവർത്തി എന്ന പദവിയും ബ്രിട്ടിഷ് രാജാവിനായിരുന്നു. 1911 ജൂൺ 22നായിരുന്നു അദ്ദേഹത്തിന്റെ കിരീടധാരണം. വർഷങ്ങളോളം അടക്കിവാണ ഇന്ത്യയിലേക്കു കിരീടധാരി എന്ന പ്രൗഡിയുമായി എത്തിയ ഏക രാജാവ് ജോർജ് അഞ്ചാമനാണ്. കിരീടധാരണത്തിന്റെ ഭാഗമായി നാട്ടുരാജാക്കന്മാരും ഉയർന്ന ഉദ്യോഗസ്ഥരും ഡൽഹിയിൽ വൻ ദർബാർ (Imperial Durbar) സംഘടിപ്പിക്കുന്ന പാരമ്പര്യമുണ്ടായിരുന്നു. 1911 ഡിസംബർ 12നു ഡൽഹി ദർബാർ സംഘടിപ്പിച്ചു. 

ADVERTISEMENT

ചരിത്രത്തിലാദ്യമായി  ബ്രിട്ടിഷ് രാജാവ് അന്ന് ഡൽഹി ദർബാറിൽ പങ്കെടുത്തു. ആ സദസ്സിൽവച്ചാണു ഡൽഹിയെ രാജ്യതലസ്ഥാനമായി പ്രഖ്യാപിച്ചത്. ദർബാറിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്ക് പുറപ്പെട്ട ജോർജ് അഞ്ചാമനും രാജ്ഞിയും 1911 ഡിസംബർ 2നാണു മുംബൈയിൽ കപ്പലിറങ്ങിയത്. ബ്രിട്ടന്റെ രാജാവ് എന്ന നിലയിൽ ഇന്ത്യയിലെത്തിയ ആദ്യ രാജാവിനോടുള്ള ബഹുമാനാർഥം ഒരു ചരിത്രസ്മാരകം നിർമിക്കുക എന്ന ആശയത്തിൽനിന്നു പിറന്നതാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ. എന്നാൽ സ്മാരകത്തിനു പകരം ഒരു മാതൃക മാത്രമാണ് മുംബൈയിൽ അന്നു സ്ഥാപിച്ചത്. 1913 മാർച്ച് 31ന് ബോംബെ ഗവർണർ സർ ജോർജ് ക്ലാർക്ക് കടലിനോട് പറ്റിക്കിടക്കുന്ന അപ്പോളോബന്ദറിൽ തറക്കല്ലിട്ടു. ജോർജ് വിറ്ററ്റ് എന്ന വാസ്തുശിൽപി തയാറാക്കിയ രൂപരേഖയ്ക്ക് 1914ലാണ് അന്തിമ അനുമതി ലഭിച്ചത്. ഏതാണ്ടു പത്തു വർഷംകൊണ്ട് ഗേറ്റ് വേ ഓഫ് ഇന്ത്യ പണികഴിപ്പിച്ചു. 1924 ഡിസംബർ 4ന് അന്നത്തെ വൈസ്രോയിയായിരുന്ന റീഡിങ് പ്രഭുവാണ് ഉദ്ഘാടനം നിർവഹിച്ചത്.

സന്ദർശകരുടെ പ്രിയ ഇടം
മുംബൈയിലെത്തുന്ന സഞ്ചാരികളുടെ പ്രിയ ഇടമായി ഗേറ്റ് വേ ഓഫ് ഇന്ത്യ മാറി. ഇതിനോടു ചേർന്ന് 5 ബോട്ടു ജെട്ടികളുണ്ട്. ഗേറ്റ് വേ ഓഫ് ഇന്ത്യയിലെ ബോട്ട് ജെട്ടികളിൽ നിന്ന് എലിഫന്റാ കേവ്സ്, അലിബാഗ്, എണ്ണ ഖനന മേഖലയായ മുംബൈ ഹൈ തുടങ്ങി വിവിധ സ്ഥലങ്ങളിലേക്കു ബോട്ടുകൾ പോകുന്നുണ്ട്. മഹാരാഷ്ട്ര പുരാവസ്തു വകുപ്പാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ സംരക്ഷിക്കുന്നത്.  

ADVERTISEMENT

ദുഃഖം പേറിയ കവാടം
രാജ്യത്തെ നടുക്കിയ രണ്ട് ഭീകരാക്രമണങ്ങൾക്ക് ഈ ചരിത്രസ്‌മാരകത്തിനു സാക്ഷ്യം വഹിക്കേണ്ടിവന്നു. 2003ൽ ഗേറ്റ് വേയ്‌ക്കു മുന്നിലുണ്ടായ കാർ ബോംബ് സ്‌ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. 2008 നവംബർ 26നു പാക്കിസ്ഥാൻ നുഴഞ്ഞുകയറ്റക്കാർ നടത്തിയ ആക്രമണത്തിൽ, ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ തൊട്ടടുത്തുള്ള താജ്മഹൽ ഹോട്ടൽ ഭീകരർ പിടിച്ചടക്കി വച്ചിരുന്നത് മൂന്നു ദിവസമാണ്.

പ്രതീകാത്മക അടയാളം
കവാടത്തിന്റെ മുന്നിലുളള ജെട്ടി നേരത്തെ മീൻപിടിത്തവുമായി ബന്ധപ്പെട്ടവരാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് അതു പുതുക്കി ബ്രിട്ടിഷ് ഗവർണർമാർക്കും മറ്റു പ്രമുഖർക്കും കടൽവഴി എത്താനുളള മാർഗമാക്കി. ബ്രിട്ടനിൽനിന്നെത്തി  മുംബൈയിൽ കപ്പലിറങ്ങുന്ന  ഉയർന്ന ഉദ്യോഗസ്ഥർക്ക് സ്വാഗമോതുന്ന ആചാരപരമായ പ്രതീകാത്മക അടയാളമായി ഗേറ്റ് വേ ഏറെ നാൾ തലയുർത്തിനിന്നു. 1948ൽ ബ്രിട്ടന്റെ സൈനിക ട്രൂപ്പുകൾ ഇന്ത്യ വിട്ടതിനും ഇതേ ഗേറ്റ് വേ സാക്ഷ്യം വഹിച്ചു. ഗേറ്റ് വേയുടെ വെള്ളിയിൽ തീർത്ത മാതൃക സമ്മാനിച്ചാണ് ഇന്ത്യൻ സൈന്യം അവരെ യാത്രയാക്കിയത്. അങ്ങനെ വിദേശ അധിനിവേശത്തിന്റെ പ്രതീകമായി പണിത സ്മാരകം സ്വാതന്ത്ര്യത്തിന്റെ ഓർമപ്പെടുത്തൽ കൂടിയായി മാറിയത് ചരിത്രം. 

English Summary:

Visiting Mumbai? Don't Miss the Gateway of India: History, Architecture & More