അകക്കണ്ണിൽ കണ്ട രൂപങ്ങൾ കളിമണ്ണിലൊരുക്കി കുട്ടികൾ
ആലുവ∙ തങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത, ഭാവനയിൽ മാത്രം അറിഞ്ഞ പ്രകൃതി രൂപങ്ങൾ അവരുടെ കുഞ്ഞുവിരലുകൾ കളിമണ്ണിൽ പുനഃസൃഷ്ടിച്ചപ്പോൾ പുറത്തുവന്നതു മുന്നൂറോളം മനോഹര ടെറാക്കോട്ട ശിൽപങ്ങൾ. പക്ഷികളും മൃഗങ്ങളും പൂക്കളും ഉൾപ്പെടെ പ്രകൃതിയിലെ മിക്ക ജീവജാലങ്ങളുമുണ്ട് ഇതിൽ. കീഴ്മാട് സ്കൂൾ ഫോർ ദ് ബ്ലൈൻഡിലെ കുട്ടികൾ

ആലുവ∙ തങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത, ഭാവനയിൽ മാത്രം അറിഞ്ഞ പ്രകൃതി രൂപങ്ങൾ അവരുടെ കുഞ്ഞുവിരലുകൾ കളിമണ്ണിൽ പുനഃസൃഷ്ടിച്ചപ്പോൾ പുറത്തുവന്നതു മുന്നൂറോളം മനോഹര ടെറാക്കോട്ട ശിൽപങ്ങൾ. പക്ഷികളും മൃഗങ്ങളും പൂക്കളും ഉൾപ്പെടെ പ്രകൃതിയിലെ മിക്ക ജീവജാലങ്ങളുമുണ്ട് ഇതിൽ. കീഴ്മാട് സ്കൂൾ ഫോർ ദ് ബ്ലൈൻഡിലെ കുട്ടികൾ മെനഞ്ഞെടുത്ത ഈ ശിൽപങ്ങളുടെ പ്രദർശനം എറണാകുളം ദർബാർ ഹാളിൽ ആരംഭിച്ചു. എഴുത്തുകാരിയും ചിത്രകാരിയുമായ അനുരാധ നാലപ്പാട്ടും ചിത്രകാരൻ അനൂപ് കമ്മത്തും ചേർന്നു ക്യൂറേറ്റ് ചെയ്യുന്ന കലാപ്രദർശനത്തിലാണ് ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ചു കുട്ടികളുടെ കലാസൃഷ്ടികളും ഉൾപ്പെടുത്തിയത്.
വിഷ്വൽ ആർട്ടിസ്റ്റ് അലക്സ് ചാണ്ടിയാണ് ടെറാക്കോട്ട ശിൽപ നിർമാണത്തിൽ കുട്ടികൾക്ക് ഒരു വർഷത്തെ പരിശീലനം നൽകിയത്. ശിൽപങ്ങൾ ചുട്ടെടുക്കാൻ സ്കൂളിൽ ചൂളയും ഒരുക്കി. പ്രകൃതിയുടെ നിലനിൽപിനു ഭീഷണിയും ജീവജാലങ്ങളുടെ വംശനാശത്തിനു കാരണവുമായ വിപത്തുകൾക്കെതിരെ ചെറുത്തുനിൽപിന്റെ പ്രതീകമായി ഇവർ ഒരുക്കിയ ‘കിളിയാന’ എന്ന ശിൽപവും പ്രദർശനത്തിലുണ്ട്.
അകക്കണ്ണിലെ കളിക്കളം
കൊച്ചി ∙ കാഴ്ചയുടെ പരിമിതികളിലും കാൽപ്പന്തിനെ സ്നേഹിക്കുന്ന അവർക്കു മുന്നിൽ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് മികായേൽ സ്റ്റാറെയും കളിക്കാരുമെത്തി. കണ്ണു കെട്ടി അവർക്കൊപ്പം പെനൽറ്റി ഷൂട്ടൗട്ടിൽ പങ്കെടുത്തു; കുറെയേറെ നേരം അവർക്കൊപ്പം ചെലവിട്ടു. ലോക ഭിന്നശേഷി ദിനമായ ഇന്നലെ സ്റ്റാറെയും കളിക്കാരും സമയം ചെലവിട്ടത് ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ താരങ്ങൾക്കൊപ്പം. കടവന്ത്ര ഗാമ ഫുട്ബോൾ ഗ്രൗണ്ടിൽ പുരോഗമിക്കുന്ന ബ്ലൈൻഡ് ഫുട്ബോൾ ടീം ദേശീയ ക്യാംപായിരുന്നു വേദി. സെന്റർ ബാക്ക് മിലോസ് ഡ്രിൻസിച്, ഡിഫൻസീവ് മിഡ്ഫീൽഡർ അലക്‌സാന്ദ്രെ കൊയെഫ്, മിഡ്ഫീൽഡ
ർ മുഹമ്മദ് അയ്മൻ എന്നിവരാണു കോച്ചിനൊപ്പം ക്യാംപ് സന്ദർശിച്ചത്.ഡിസംബർ 16 നു റഷ്യയിൽ ആരംഭിക്കുന്ന ബ്രിക്സ് രാജ്യങ്ങളുടെ പാരാ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ടീമിന് ആശംസകൾ നേർന്ന ശേഷമാണു സ്റ്റാറെയും കളിക്കാരും മടങ്ങിയത്.