നന്ദൂട്ടിയുടെ മേക്കപ്പ് വിഡിയോ പുനരാവിഷ്കരിച്ച് സുനിധി ചൗഹാൻ; കമന്റുകളുമായി ശ്രേയയും ജാക്വിലിനും
മലയാളി ടെലിവിഷൻ പ്രേക്ഷകർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും നന്ദൂട്ടി പ്രിയങ്കരിയാണ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച റീലുകളിലൂടെയാണ് നന്ദൂട്ടി ശ്രദ്ധിക്കപ്പെടുന്നത്. അതിൽ തന്നെ ഏറ്റവും റീച്ച് കിട്ടിയ റീലുകളിൽ ഒന്നായിരുന്നു നന്ദൂട്ടിയുടെ മേക്കപ്പ് വിഡിയോ. അതിലെ പാർട്ട് 3 വളരെ പെട്ടെന്നാണ് വൈറലായത്.

മലയാളി ടെലിവിഷൻ പ്രേക്ഷകർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും നന്ദൂട്ടി പ്രിയങ്കരിയാണ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച റീലുകളിലൂടെയാണ് നന്ദൂട്ടി ശ്രദ്ധിക്കപ്പെടുന്നത്. അതിൽ തന്നെ ഏറ്റവും റീച്ച് കിട്ടിയ റീലുകളിൽ ഒന്നായിരുന്നു നന്ദൂട്ടിയുടെ മേക്കപ്പ് വിഡിയോ. അതിലെ പാർട്ട് 3 വളരെ പെട്ടെന്നാണ് വൈറലായത്. കണ്ണെഴുതുന്നതും ഐ ലൈനർ ഉപയോഗിച്ച് പൊട്ടു തൊടുന്നതും ഒക്കെയായിരുന്നു ആ വിഡിയോ. നിരവധി പേരാണ് ആ വിഡിയോ റീക്രിയേറ്റ് ചെയ്തത്. രാജ്യാന്തരതലത്തിൽ വൈറലായ ആ വിഡിയോ ഇപ്പോൾ റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് ബോളിവുഡ് ഗായിക സുനിധി ചൗഹാൻ.
'അവൾ ഇത് അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് സുനിധി വിഡിയോ പങ്കുവെച്ചത്. ഇൻസ്റ്റഗ്രാമിൽ ഏകദേശം 2.5 മില്യൺ ഫോളോവേഴ്സുള്ള സുനിധി നാലു ദിവസം മുമ്പ് പങ്കുവെച്ച വിഡിയോ 13 മില്യൺ ആളുകളാണ് ഇതുവരെ കണ്ടത്. അതേസമയം, ഇക്കഴിഞ്ഞ മാർച്ച് 20നാണ് നന്ദൂട്ടിയുടെ ഇൻസ്റ്റഗ്രാം പേജിൽ മേക്കപ്പ് വിഡിയോ പങ്കുവെച്ചത്. ഇതുവരെ 74.3 മില്യൺ ആളുകളാണ് നന്ദൂട്ടിയുടെ ഒറിജിനൽ മേക്കപ്പ് വിഡിയോ കണ്ടിരിക്കുന്നത്.
അതേസമയം, സുനിധി ചൗഹാൻ പങ്കുവെച്ച വിഡിയോയ്ക്ക് താഴെ കമന്റുമായി ശ്രേയ ഘോഷാൽ ഉൾപ്പെടെയുള്ള താരങ്ങൾ എത്തിയിട്ടുണ്ട്. 'ആവ്, ദിസ് ഈസ് പെർഫെക്ഷൻ' എന്നാണ് ജാക്വിലിൻ ഫെർണാണ്ടസ് കുറിച്ചത്. പ്രൈം വിഡിയോ, നൈക, ഒടിടി പ്ലേ ആപ്പ് തുടങ്ങി നിരവധി താരങ്ങളും കമ്പനികളുമാണ് സുനിധി ചൌഹാന് കമന്റുമായി എത്തിയത്.