കുട്ടി സംസാരിക്കാൻ വൈകുന്നുണ്ടോ? മാതാപിതാക്കൾ അറിയാതെ ചെയ്യുന്ന ഈ തെറ്റുകളുമാകാം കാരണം!
കുട്ടികൾ അവരുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കൃത്യമായ നാഴികക്കല്ലുകൾ പിന്നിടേണ്ടത് അവരുടെ ശരിയായ വളർച്ചയ്ക്ക് ആവശ്യമാണ്. അത്തരത്തിലുള്ള ഒരു നാഴികക്കല്ലാണ് സംസാരം. സാധാരണ രീതിയിൽ ഒരു വയസ് കഴിയുന്നതോടെ കുട്ടികൾ ഓരോ വാക്കുകൾ പറയാൻ തുടങ്ങും. അത് സാവധാനം കൂടി വരും. രണ്ടു വയസ് പൂർത്തിയാകുമ്പോൾ കുട്ടികൾ

കുട്ടികൾ അവരുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കൃത്യമായ നാഴികക്കല്ലുകൾ പിന്നിടേണ്ടത് അവരുടെ ശരിയായ വളർച്ചയ്ക്ക് ആവശ്യമാണ്. അത്തരത്തിലുള്ള ഒരു നാഴികക്കല്ലാണ് സംസാരം. സാധാരണ രീതിയിൽ ഒരു വയസ് കഴിയുന്നതോടെ കുട്ടികൾ ഓരോ വാക്കുകൾ പറയാൻ തുടങ്ങും. അത് സാവധാനം കൂടി വരും. രണ്ടു വയസ് പൂർത്തിയാകുമ്പോൾ കുട്ടികൾ ഇരുപത്തഞ്ചിനും അമ്പതിനും ഇടയിൽ വാക്കുകൾ സംസാരിക്കണമെന്നും രണ്ടു വാക്കുകൾ കൂട്ടി ചേർത്ത് വാചകങ്ങളാക്കി പറഞ്ഞു തുടങ്ങണമെന്നുമാണ് പറയുന്നത്. എന്നാൽ ഇതിനു വിപരീതമായി, കുട്ടികൾ സംസാരിക്കുന്നതിലും പുതിയ വാക്കുകൾ പഠിക്കുന്നതിലും വിമുഖത കാണിക്കുന്നുണ്ടെങ്കിൽ അത് ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്.
കുട്ടികൾ സംസാരിക്കാൻ വൈകുന്നതിന് പിന്നിൽ പല കാരണങ്ങളുമുണ്ട്. കേൾവിക്കുറവ്, പുതിയ കാര്യങ്ങൾ പഠിച്ചെടുക്കാനുള്ള ഗ്രാഹ്യ ശക്തിയുടെ കുറവ്, ഓട്ടിസം എന്നിവയെല്ലാം ഗൗരവമേറിയ ആരോഗ്യ കാരണങ്ങളാണ്. എന്നാൽ ഇതൊന്നുമല്ല വിഷമയമെങ്കിൽ പേരന്റിങ് രീതികളിൽ വരുന്ന ചില വീഴ്ചകളാകാം കാരണം. കൃത്യമായ ഇടവേളകളിൽ ആരോഗ്യവിദഗ്ദരെക്കണ്ടു പ്രശ്നം എന്തെന്ന് തിരിച്ചറിയണം. കുട്ടികളിലെ സംസാരം വൈകുന്നതിൽ മാതാപിതാക്കൾ അറിയാതെ ചെയ്യുന്ന 4 തെറ്റുകൾ ഇവയാണ്...
ന്യൂക്ലിയർ ഫാമിലി
ഇത് അണുകുടുംബങ്ങളുടെ കാലമാണ്. അച്ഛനും അമ്മയും കുട്ടിയും മാത്രം അടങ്ങുന്ന കുടുംബങ്ങളിൽ മാതാപിതാകകൾക്ക് ജോലി കൂടിയിട്ടുണ്ടെങ്കിൽ പിന്നെ കുട്ടികളോട് സംസാരിക്കാൻ ആവശ്യത്തിന് സമയം കിട്ടിയെന്ന് വരില്ല. വീട്ടിൽ ആളുകളുടെ ആവർത്തിച്ചുള്ള സംസാരം, മറ്റുള്ള ജനങ്ങളുമായുള്ള ഇടപെടൽ എന്നിവയെല്ലാം കുട്ടികളിൽ സംസാരത്തെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളാണ്. അതിനാൽ കുട്ടികൾ സംസാരിക്കാൻ വൈകുന്നുണ്ടെങ്കിൽ നിങ്ങൾ അവരോടു ആവശ്യത്തിന് സംസാരിക്കുന്നുണ്ടോയെന്നും സമയം ചെലവഴിക്കുന്നുണ്ടോയെന്നും ഉറപ്പാക്കുക.
ഒരുമിച്ചു കളിക്കാതിരിക്കുക /പുസ്തകങ്ങൾ വായിക്കാതിരിക്കുക
മാതാപിതാക്കൾ കുട്ടികൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കേണ്ടതും അവർക്കൊപ്പം കളിക്കേണ്ടതും അനിവാര്യമാണ്. ക്രിയാത്മകമായ കളികൾ. ഒരുമിച്ചുള്ള പുസ്തകവായന, കഥ പറച്ചിൽ എന്നിവയുടെയെല്ലാം കുട്ടികളിലേക്ക് പുതിയ വാക്കുകൾ കടന്നെത്തുകയും അവർ അതിലൂടെ സംസാരിക്കാൻ ശ്രമിക്കുകയും ചെയ്യും. മാത്രമല്ല കുട്ടികളിലെ ഭാവന വളർത്തുന്നതിനും ഇത് സഹായിക്കും. എല്ലാ ദിവസവും കൃത്യമായ ഒരു സമയം ഇത്തരം കാര്യങ്ങൾക്കായി മാറ്റി വയ്ക്കുന്നത് ഗുണകരമാണ്.
അമിതമായി ടിവിയും മൊബൈലും കാണുന്നത്
കുട്ടികളെ അടക്കിയിരുത്തുന്നതിനായി ടിവി, മൊബൈൽ എന്നിവ നൽകുന്നത് ഇന്നൊരു ശീലമാണ്. എന്നാൽ രസകരമായ കാർട്ടൂൺ അല്ലേ കാണുന്നത് എന്നു കരുതി നൽകുന്ന സ്‌ക്രീൻ ടൈം കുട്ടികളുടെ സംസാരം വൈകിക്കും. അവർ സ്ക്രീനിലെ മൂവിങ് ഒബ്ജക്റ്റുകളിൽ ആയിരിക്കും കൂടുതൽ ശ്രദ്ധിക്കുക. സ്‌ക്രീൻ ടൈം നൽകാത്തപ്പോൾ ഹൈപ്പർ ആക്റ്റിവ് ആയി പെരുമാറാനും ഇത് കാരണമാകും.