'ഞായറാഴ്ചകൾ ഇങ്ങനെയാണ്'; മകൾക്കൊപ്പം ബീച്ചിൽ കളിച്ചും ചിരിച്ചും പ്രിയങ്ക ചോപ്ര, മതിമറന്ന് കുഞ്ഞുമാൾട്ടി
പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് നിലവിൽ ഓസ്ട്രേലിയയിലാണ് നടി പ്രിയങ്ക ചോപ്ര. ഷൂട്ടിംഗിനിടയിൽ വീണു കിട്ടിയ ഒരു ദിവസം മകൾ മാൾട്ടി മേരിക്കൊപ്പം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് താരം. ഞായറാഴ്ച മകൾക്കൊപ്പം ബീച്ചിൽ ചെലവഴിച്ച താരം അതിന്റെ മനോഹരമായ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് നിലവിൽ ഓസ്ട്രേലിയയിലാണ് നടി പ്രിയങ്ക ചോപ്ര. ഷൂട്ടിംഗിനിടയിൽ വീണു കിട്ടിയ ഒരു ദിവസം മകൾ മാൾട്ടി മേരിക്കൊപ്പം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് താരം. ഞായറാഴ്ച മകൾക്കൊപ്പം ബീച്ചിൽ ചെലവഴിച്ച താരം അതിന്റെ മനോഹരമായ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. 'ഞായറാഴ്ചകൾ ഇങ്ങനെയാണ്. നന്ദി' എന്ന അടിക്കുറിപ്പോടു കൂടിയാണ് പ്രിയങ്ക ചോപ്ര മകൾ മാൾട്ടിക്ക് ഒപ്പമുള്ള വിഡിയോ പങ്കുവെച്ചത്.
വിഡിയോയിൽ കുഞ്ഞു മാൾട്ടി കടൽത്തീരത്ത് കൂടി സ്വതന്ത്രമായി ഓടുന്നതും മണല് വാരി കളിക്കുന്നതും കാണാം. കാലിൽ ചെരുപ്പില്ലാതെയാണ് കുഞ്ഞു മാൾട്ടി കടൽത്തീരത്ത് കൂടി ഓടുന്നത്. കുഞ്ഞികൈയിൽ മണല് വാരിയെടുത്ത് വെള്ളത്തിലേക്ക് കൊണ്ടു പോയി ഇടുന്നതും മണലിൽ ഇരുന്ന് കളിക്കുന്നതുമെല്ലാം വിഡിയോയിൽ കാണാം. മണലിൽ മമ്മാ, മാൾട്ടി എന്ന് എഴുതിയിരിക്കുന്നതും കാണാം. വിഡിയോ അവസാനിക്കുന്നത് ഒരു ചിത്രത്തിലാണ്. സുഖമായി ഉറങ്ങുന്ന മാൾട്ടിയെ ചേർത്തുപിടിച്ച് പ്രിയങ്ക ചോപ്ര ഉറങ്ങുന്നതാണ് വിഡിയോയിലെ അവസാന ചിത്രം.
വിഡിയോയിൽ മൂന്ന് വ്യത്യസ്ത തരത്തിലുള്ള ഗെറ്റപ്പുകളിൽ കുഞ്ഞു മാൾട്ടിയെ കാണാം. തുടക്കത്തിൽ നീല നിറത്തിലുള്ള ബീച്ച് വെയറും പിങ്ക് തൊപ്പിയും ധരിച്ച് ഓടി നടക്കുന്ന കുഞ്ഞു മാൾട്ടിയെയാണ് കാണാൻ സാധിക്കുന്നത്. മണലിൽ ഇരുന്ന് കളിക്കുമ്പോൾ ഒരു വെളുത്ത ഫ്രോക്കṁും തൊപ്പിയും ധരിച്ചിട്ടുണ്ട്. സമീപത്ത് പിങ്ക് നിറത്തിലുള്ള ബാഗും കാണാം. ശാന്തമായി ഉറങ്ങുന്ന സമയത്ത് മണലിന്റെ നിറമുള്ള കുഞ്ഞുടുപ്പാണ് മാൾട്ടി ധരിച്ചിരിക്കുന്നത്. പ്രിയങ്കയും ഒരു കാഷ്വൽ ഔട്ട്ഫിറ്റിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ തന്നെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ബിപാഷ ബസു, സൊനാലി ബിന്ദ്രെ, സബ പട്ടൗഡി തുടങ്ങി നിരവധി പേരാണ് തങ്ങളുടെ സ്നേഹം കമന്റ് ബോക്സിലൂടെ അറിയിച്ചത്. അമേരിക്കൻ ഗായകനായ നിക് ജോനാസിനെ 2018ലാണ് പ്രിയങ്ക ചോപ്ര വിവാഹം കഴിച്ചത്. 2022ലാണ് ഇവരുടെ ജീവിതത്തിലേക്ക് മാൾട്ടി എത്തിയത്.