ചൂളമടിച്ച് ലോക ചാമ്പ്യനായി സ്വര, മലയാളത്തിന് അഭിമാനമായി ഒമ്പതു വയസുകാരി
ലോക വിസിലിങ്ങ് ചാമ്പ്യൻഷിപ്പിൽ ജേതാവായി ഒരു മലയാളി പെൺകുട്ടി. ഒമ്പതു വയസുകാരി സ്വര മേനോൻ ആണ് ജപ്പാനിൽ നടന്ന ലോക വിസിലിങ്ങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയത്. ഇന്ത്യയിൽ നിന്നുള്ള ഒരേയൊരു വിജയി കൂടിയായിരുന്നു സ്വര. ജപ്പാനിൽ നിന്നും ചൈനയിൽ നിന്നും എത്തിയ മത്സരാർത്ഥികൾക്കൊപ്പം പോരാടിയാണ് ഈ മിടുക്കി

ലോക വിസിലിങ്ങ് ചാമ്പ്യൻഷിപ്പിൽ ജേതാവായി ഒരു മലയാളി പെൺകുട്ടി. ഒമ്പതു വയസുകാരി സ്വര മേനോൻ ആണ് ജപ്പാനിൽ നടന്ന ലോക വിസിലിങ്ങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയത്. ഇന്ത്യയിൽ നിന്നുള്ള ഒരേയൊരു വിജയി കൂടിയായിരുന്നു സ്വര. ജപ്പാനിൽ നിന്നും ചൈനയിൽ നിന്നും എത്തിയ മത്സരാർത്ഥികൾക്കൊപ്പം പോരാടിയാണ് ഈ മിടുക്കി വിജയിയായത്. നാൽപത്തിയാറാമത് ലോക വിസിലിങ്ങ് കൺവെൻഷനോട് അനുബന്ധിച്ചാണ് മത്സരം നടന്നത്. ജപ്പാൻ വിസിലിങ്ങ് കോൺഫെഡറേഷൻ ആണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം ഡിസംബറിൽ മത്സരത്തിൽ പങ്കെടുക്കുന്നതിനായുള്ള ഓഡിഷൻ ടേപ്പുകൾ അയച്ചു കൊടുത്തതിലൂടെയാണ് ലോക വിസിലിങ്ങ് ചാമ്പ്യൻഷിപ്പിലേക്ക് സ്വരയ്ക്ക് വഴി തെളിയുന്നത്. 'ചൈൽഡ്' കാറ്റഗറിയിലേക്ക് ആണ് സ്വര തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയിൽ നിന്ന് മൂന്നു പേരായിരുന്നു ഈ വിഭാഗത്തിലേക്ക് മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടു തവണ ലോക ചാമ്പ്യൻ കൂടിയായ സ്മൈലിങ്ങ് വിസിലർ എന്ന് വിളിക്കപ്പെടുന്ന നിഖിൽ റാണെ ആണ് സ്വരയെ പരിശീലിപ്പിക്കുന്നത്.
ഇത്തവണ ജപ്പാനിൽ വെച്ച് നടന്ന ലോകചാമ്പ്യൻഷിപ്പിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 125 മത്സരാർത്ഥികളാണ് പങ്കെടുത്തത്. 'ചൈൽഡ്' വിഭാഗത്തിൽ സ്വര മത്സരിച്ചത് ജപ്പാനിൽ നിന്നും ചൈനയിൽ നിന്നുമുള്ള മത്സരാർത്ഥികളോട് ആയിരുന്നു. രണ്ട് ട്രാക്കുകൾ ആയിരുന്നു സ്വര അവതരിപ്പിച്ചത്. അതിൽ ഒന്നാമത്തേത് ക്ലാസിക്കൽ വിഭാഗമായിരുന്നു. അതിൽ ജോഹന്നാസ് ബ്രാംസ് കമ്പോസ് ചെയ്ത ഹംഗേറിയൻ ഡാൻസ് നമ്പർ 5 ആണ് അവതരിപ്പിച്ചത്.
രണ്ടാമത്തേത് പോപ്പുലർ അഥവാ 'ജനപ്രിയ' വിഭാഗത്തിന് കീഴിൽ ആയിരുന്നു. എൽവിസ് പ്രെസ് ലിയുടെ 'കാന്റ് ഹെൽപ് ഫാളിംഗ് ഇൻ ലവ്' എന്ന ട്രാക്ക് ആയിരുന്നു തിരഞ്ഞെടുത്തത്. 'ചൈൽഡ്' വിഭാഗത്തിൽ രണ്ടാം സ്ഥാനം സ്വന്തമാക്കാൻ സ്വരയ്ക്ക് കഴിഞ്ഞു. ലോക ഫൈനലിൽ ഇത്തവണ ജേതാവായി തിരഞ്ഞെടുക്കപ്പെട്ടവരിൽ ഇന്ത്യയിൽ നിന്നുള്ള ഒരേയൊരു വിജയി ആയിരുന്നു സ്വര മേനോൻ. ബംഗളൂരുവിൽ താമസമാക്കിയ ബിനിത ഷജേഷിന്റെയും ഷജേഷ് മേനോന്റെയും മകളാണ് സ്വര മേനോൻ.