തൃക്കൊടിത്താനം ഹയർ സെക്കണ്ടറി സ്കൂളിലെ ടീച്ചർ ജലജ ഭാസ്കരൻ. മകൾ അവിടെ ഏഴാം ക്ലാസ് വിദ്യാർഥിനി. കോവിഡ് കാലത്ത് മകൾ മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയമായിരുന്നു. ഗ്രൂപ്പിൽ എന്തെങ്കിലും ആക്ടിവിറ്റികൾ ദിവസവും ചെയ്യണമെന്ന് സ്കൂളിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ നിർദ്ദേശം വന്നു. അന്ന് ആക്ടിവിറ്റിയായി മകൾ നിരഞ്ജന

തൃക്കൊടിത്താനം ഹയർ സെക്കണ്ടറി സ്കൂളിലെ ടീച്ചർ ജലജ ഭാസ്കരൻ. മകൾ അവിടെ ഏഴാം ക്ലാസ് വിദ്യാർഥിനി. കോവിഡ് കാലത്ത് മകൾ മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയമായിരുന്നു. ഗ്രൂപ്പിൽ എന്തെങ്കിലും ആക്ടിവിറ്റികൾ ദിവസവും ചെയ്യണമെന്ന് സ്കൂളിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ നിർദ്ദേശം വന്നു. അന്ന് ആക്ടിവിറ്റിയായി മകൾ നിരഞ്ജന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃക്കൊടിത്താനം ഹയർ സെക്കണ്ടറി സ്കൂളിലെ ടീച്ചർ ജലജ ഭാസ്കരൻ. മകൾ അവിടെ ഏഴാം ക്ലാസ് വിദ്യാർഥിനി. കോവിഡ് കാലത്ത് മകൾ മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയമായിരുന്നു. ഗ്രൂപ്പിൽ എന്തെങ്കിലും ആക്ടിവിറ്റികൾ ദിവസവും ചെയ്യണമെന്ന് സ്കൂളിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ നിർദ്ദേശം വന്നു. അന്ന് ആക്ടിവിറ്റിയായി മകൾ നിരഞ്ജന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃക്കൊടിത്താനം ഹയർ സെക്കണ്ടറി സ്കൂളിലെ ടീച്ചർ ജലജ ഭാസ്കരൻ. മകൾ അവിടെ ഏഴാം ക്ലാസ് വിദ്യാർഥിനി. കോവിഡ് കാലത്ത് മകൾ മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയമായിരുന്നു. ഗ്രൂപ്പിൽ എന്തെങ്കിലും ആക്ടിവിറ്റികൾ ദിവസവും ചെയ്യണമെന്ന് സ്കൂളിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ നിർദ്ദേശം വന്നു. അന്ന് ആക്ടിവിറ്റിയായി മകൾ നിരഞ്ജന തുടങ്ങിയത് ചിത്രരചന ആയിരുന്നു. എല്ലാ ദിവസവും രാവിലെ ഗുഡ് മോണിംഗ് സ്റ്റാറ്റസ് ആയിട്ടാണ് ആ ചിത്രം പോകുന്നത്. സ്കൂൾ ഗ്രൂപ്പിൽ ഒരു ആക്ടിവിറ്റിയായി തുടങ്ങിയത് ആണെങ്കിലും കോവിഡ് കാലം കഴിഞ്ഞിട്ടും നിരഞ്ജന അതിനെ വിട്ടില്ല. ജൂലൈ 11 വ്യാഴാഴ്ച  നിത്യേനയുള്ള ആ ചിത്രങ്ങളുടെ എണ്ണം ഇതുവരെ ഒന്നു പോലും മുടങ്ങാതെ 1000 എന്ന നമ്പറിലേക്ക് എത്തിക്കഴിഞ്ഞു.

ഈ ചിത്രം വര വെറുതെല്ല
ഒരു ദിവസം പോലും മുടങ്ങാതെ തുടർച്ചയായുള്ള ഈ ചിത്രം വര 365 ദിവസം പൂർത്തിയായപ്പോൾ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഓരോ ദിവസത്തെയും ചിത്രം വരയ്ക്കുന്നത് വെറുതെ ഏതെങ്കിലും ഒരു പടമല്ല. ആ ദിവസത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടാണ് ചിത്രം വരയ്ക്കുന്നത്. 999 ദിവസം പൂർത്തിയായ ദിവസം ശാസ്ത്രജ്ഞൻ ആയിരുന്ന നികോള ടെസ്​ലയുടെ ചിത്രമായിരുന്നു നിരഞ്ജന വരയ്ക്കാനായി തിരഞ്ഞെടുത്തത്. 999 ദിവസം തികഞ്ഞ ജൂലൈ 10ന് ആയിരുന്നു നികോള ടെസ് ലയുടെ ജന്മദിനം. പ്രത്യേകതകൾ ഒന്നുമില്ലാത്ത ഒരു ദിവസം ആണെങ്കിൽ ഇഷ്ടമുള്ള ഒരു ചിത്രം വരയ്ക്കുന്നത് ആണ് രീതി. ഒരു ദിവസം പോലും മുടക്കം വരാതെയാണ് ഈ കൊച്ചുമിടുക്കി 1000 ദിവസങ്ങൾ 1000 ചിത്രങ്ങൾ കൊണ്ട് സമ്പന്നമാക്കിയത്.

നിരഞ്ജന വരച്ച ചിത്രങ്ങൾ
ADVERTISEMENT

പരീക്ഷാക്കാലത്ത് പടം വരയ്ക്കുന്നത് ഇങ്ങനെ
ജീവിതത്തിലെ എല്ലാ ദിവസവും ഒരു പോലെയായിരിക്കില്ലെന്ന് ഈ ഏഴാം ക്ലാസുകാരിക്ക് നന്നായി അറിയാം. അതുകൊണ്ടു തന്നെ എന്തെങ്കിലും ചെറിയ അസുഖമൊക്കെ വന്നാൽ അതിനെ നേരിടാനായി നേരത്തെ തന്നെ ചില ചിത്രങ്ങൾ വരച്ചു വെച്ചിട്ടുണ്ട്. കൂടാതെ, യാത്ര പോകുകയാണെങ്കിൽ ആ ദിവസങ്ങളിലേക്കുള്ള ചിത്രങ്ങൾ വരച്ചു പൂർത്തിയാക്കിയതിനു ശേഷമേ യാത്ര ആരംഭിക്കുകയുള്ളൂ. അതുപോലെ പ്രത്യേകതകളുള്ള ദിവസങ്ങൾ കണ്ടെത്തി അതിന്റെ ചിത്രങ്ങൾ നേരത്തെ തന്നെ തയ്യാറാക്കി വെക്കും. കൂടാതെ പരീക്ഷയുടെ സമയം ആകുമ്പോൾ ഒരാഴ്ചത്തേക്കുള്ളത് നേരത്തെ തന്നെ തയ്യാറാക്കി വെയ്ക്കും. ക്രിസ്മസും വിഷുവും ഓണവും മാത്രമല്ല തെരഞ്ഞെടുപ്പും പ്രളയവും സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ദിനവുമെല്ലാം നിരഞ്ജനയ്ക്ക് വളരെ പ്രധാനപ്പെട്ട ദിവസങ്ങൾ തന്നെയാണ്. 

നിരഞ്ജന വരച്ച ചിത്രങ്ങൾ

മത്സരപരീക്ഷകൾ പഠിപ്പിച്ചു ദിവസങ്ങളുടെ പ്രാധാന്യം
എൽ എസ് എസ് പോലുള്ള മത്സരപ്പരീക്ഷകൾക്കായി പഠിച്ചുതുടങ്ങിയ സമയത്താണ് ദിവസങ്ങളുടെ പ്രാധാന്യം മനസിലായത്. പ്രധാന വ്യക്തിത്വങ്ങളുടെ ജന്മദിനവും ചരമദിനവും ഒക്കെ പഠിച്ചു തുടങ്ങിയപ്പോൾ ചിത്രരചനയിലും അതിന്റേതായ മാറ്റം വന്നു. ഈ പടം വര ഒരിക്കൽ പോലും നിരഞ്ജനയുടെ പഠനത്തെ ബാധിച്ചിട്ടില്ല. കാരണം, പഠിക്കാനുള്ളത് എല്ലാം പഠിച്ചു പൂർത്തിയാക്കിയതിനു ശേഷമേ ചിത്രരചനയ്ക്ക് സമയം നീക്കി വെക്കുകയുള്ളൂ. അതുകൊണ്ടു തന്നെ ക്ലാസിലെ ഒന്നാം റാങ്ക് നിരഞ്ജനയുടെ കൈയിൽ എപ്പോഴും ഭദ്രമാണ്. ഫോണിനോടും ടിവിയോടും താൽപര്യമില്ലാത്തത് കൊണ്ട് കിട്ടുന്ന സമയം മുഴുവൻ ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ കഴിയുന്നു. കോവിഡ് കാലത്ത് കുട്ടികൾ ഫോണിന് പിന്നാലെ പോകാതിരിക്കാനാണ് അച്ഛനും അമ്മയും ചിത്രരചനയെ പ്രോത്സാഹിപ്പിച്ചത്. 

നിരഞ്ജന വരച്ച ചിത്രങ്ങൾ
ADVERTISEMENT

ആ ചിത്രരചന 100 എന്ന നമ്പർ കടന്നപ്പോഴാണ് നിരഞ്ജനയുടെ മാതാപിതാക്കളും ഇക്കാര്യം ശ്രദ്ധിച്ചത്. സ്കൂളിലെ അധ്യാപകരും പ്രോത്സാഹിപ്പിച്ചതോടെ 365 എന്നത് ആയിരുന്നു ആദ്യലക്ഷ്യം. അത് കടന്നു കഴിഞ്ഞതോടെ കൂടുതൽ ആത്മവിശ്വാസമായി. അത് 1000 ചിത്രങ്ങളിലേക്ക് എത്തി നിൽക്കുന്നു. ദിവസം ഒരു ചിത്രം വരയ്ക്കുമ്പോൾ ഫോണിന്റെയും ടിവിയുടെയും ലോകത്ത് നിന്ന് മാറി മകൾ കൂടുതൽ ക്രിയേറ്റീവ് ആകുന്നതിൽ മാതാപിതാക്കൾക്കും അഭിമാനമാണ്. ഡ്രോയിംഗ് ബുക്കുകളിലാണ് സ്ഥിരമായി ചിത്രരചന നടത്തുന്നത്. അപൂർവം ചില സമയങ്ങളിൽ മാത്രം ചാർട് പേപ്പറുകളിലും മറ്റും വരച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയെ തൽക്കാലം അകറ്റി നിർത്തിയിരിക്കുന്നതിനാൽ ചിത്രങ്ങളുമായി തൽകാലം സോഷ്യൽ മീഡിയയിലേക്ക് ഇല്ലെന്ന് നിരഞ്ജനയും മാതാപിതാക്കളും ഒരേ സ്വരത്തിൽ പറയുന്നു.

നിരഞ്ജന വരച്ച ചിത്രങ്ങൾ

വിജയങ്ങളുടെ കൈപിടിച്ച് നിരഞ്ജനയുടെ യാത്ര
എൽ എസ് എസ് സ്കോളർഷിപ്പ്, തളിര് സ്കോളർഷിപ്പ്, ന്യൂ മാത്സ് തുടങ്ങി അക്കാദമിക് രംഗത്ത് മികച്ച നേട്ടങ്ങൾ ഇതിനകം സ്വന്തമാക്കി കഴിഞ്ഞു ഈ മിടുക്കി. ബാലരമ - ഒഡീസിയ ശിശുദിന ചിത്രരചനയിൽ കഴിഞ്ഞ രണ്ടു വർഷം ജില്ലാ വിജയിയായിരുന്നു. ചിത്രരചന സബ് ജില്ലാതല മത്സരത്തിൽ വാട്ടർ കളറിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.  എക്സൈസ് - വിമുക്തിമിഷൻ ലഹരിവിരുദ്ധ ഗ്രീറ്റിംഗ് കാർഡ് രചന സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ വർണ്ണോത്സവത്തിൽ ചിത്രരചനയിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം  നേടിയിട്ടുണ്ട്. കേന്ദ്ര മന്ത്രാലയം കഴിഞ്ഞ വർഷം നടത്തിയ മെട്രോ -റെയിൽ പദ്ധതിയുടെ ഭാഗമായ ചിത്രരചനാ വിജയിയാണ്. കൂടാതെ, പള്ളിക്കത്തോട് പഞ്ചായത്തിൽ പി.ടി  ഉഷ എം പിയുടെ വികസന പദ്ധതികളുടെ ഭാഗമായി നടന്ന ചിത്രരചനാ മത്സരത്തിലും ഒന്നാം സ്ഥാനം സ്വന്തമാക്കി.

ADVERTISEMENT

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ കോട്ടയം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നിന്ന് സർവ ശിക്ഷാ അഭിയാന്റെ ഭാഗമായി എക്സിബിഷൻ നടത്താമെന്ന നിർദ്ദേശം വന്നിട്ടുണ്ട്. അടുത്ത വർഷം കോട്ടയത്തെ ആർ ഡി ഡി ഓഫീസിൽ വെച്ച് ചിത്രപ്രദർശനവും വിൽപനയും നടത്താമെന്നാണ് നിർദ്ദേശം വന്നിരിക്കുന്നത്. നിരഞ്ജനയുടെ ചിത്രങ്ങൾ സമ്മാനമായി നൽകാറുമുണ്ട്. സ്റ്റുഡിയോകൾ ചിത്രങ്ങൾ വാങ്ങിച്ച് ലാമിനേറ്റ് ചെയ്ത് നൽകാറുണ്ട്. പിന്നെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പാലുകാച്ചൽ, സ്ഥലം മാറ്റം, വിരമിക്കൽ തുടങ്ങിയ വിശേഷാവസരങ്ങളിൽ നിരഞ്ജന വരച്ച ചിത്രങ്ങൾ സമ്മാനമായി നൽകാറുണ്ട്. ഇതിനെല്ലാമുപരി പഠനത്തിൽ കൂടുതൽ ശ്രദ്ധ ലഭിക്കാൻ ഈ ചിത്രരചന സഹായിക്കുന്നു എന്നതാണ്. മിക്ക കുട്ടികളും ഫോണുമായി സമയം കളയുമ്പോൾ നിരഞ്ജന ഓരോ ദിവസത്തിന്റെയും പ്രാധാന്യം കണ്ടെത്തി ചിത്രം വരയ്ക്കാനുള്ള തിരക്കിലാണ്.

ചിത്രരചന മാത്രമല്ല, വായനയും നിരഞ്ജനയ്ക്ക് ശീലം
വായനയാണ് നിരഞ്ജനയുടെ മറ്റൊരു ഇഷ്ടവിനോദം. ലളിതാംബിക അന്തർജനവും വൈക്കം മുഹമ്മദ് ബഷീറുമാണ് ഇഷ്ടപ്പെട്ട എഴുത്തുകാർ. ആടുജീവിതം പോലുള്ള പ്രസിദ്ധമായ നോവലുകളും ഇതിനകം വായിച്ചു കഴിഞ്ഞു. കവിതാപാരായണം ആണ് മറ്റൊരു മേഖല. സംസ്ഥാനതലത്തിൽ കവിതാപാരായണത്തിന് സമ്മാനം ലഭിച്ചിട്ടുണ്ട്. അച്ഛനും അമ്മയും അനിയനും അടങ്ങുന്നതാണ് കുടുംബം. അച്ഛൻ കമലാസനൻ ഫോറസ്റ്റ് വകുപ്പിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസറാണ്. അമ്മ ജലജ ഭാസ്കരൻ തൃക്കൊടിത്താനം ഹയർ സെക്കണ്ടറി സ്കൂളിൽ മലയാളം അധ്യാപികയാണ്. അനിയൻ രോഹിത് കമൽ അഞ്ചാം ക്ലാസിൽ ഇതേ സ്കൂളിൽ പഠിക്കുന്നു.

English Summary:

Niranjana Reaches Milestone with 1000 Daily Paintings Started During Covid Era