നടിയും നർത്തകിയുമായ ഉത്തര ഉണ്ണിയും അമ്മയും നടിയുമായ ഊർമിള ഉണ്ണിയും മലയാളികൾക്ക് വളരെ ഇഷ്ടമുള്ള രണ്ടു പേരാണ്. ഉത്തര ഉണ്ണിയുടെ മകൾ ധീമഹിയുടെ ഒന്നാം പിറന്നാൾ ആഘോഷമാണ് പുതിയ വിശേഷം. അവിട്ടം നക്ഷത്രക്കാരിയായ കുഞ്ഞു ധീമഹിയുടെ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോയും ചിത്രങ്ങളും ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി. 365

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടിയും നർത്തകിയുമായ ഉത്തര ഉണ്ണിയും അമ്മയും നടിയുമായ ഊർമിള ഉണ്ണിയും മലയാളികൾക്ക് വളരെ ഇഷ്ടമുള്ള രണ്ടു പേരാണ്. ഉത്തര ഉണ്ണിയുടെ മകൾ ധീമഹിയുടെ ഒന്നാം പിറന്നാൾ ആഘോഷമാണ് പുതിയ വിശേഷം. അവിട്ടം നക്ഷത്രക്കാരിയായ കുഞ്ഞു ധീമഹിയുടെ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോയും ചിത്രങ്ങളും ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി. 365 ദിവസങ്ങൾക്ക് മുമ്പ് തങ്ങളുടെ മുഴുവൻ ലോകവും മാറിമറിഞ്ഞെന്നാണ് ഉത്തര ഉണ്ണി കുഞ്ഞിനും ഭർത്താവിനും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചത്. തന്റെ ഹൃദയത്തിന്റെ ഒരു ഭാഗം മറ്റൊരു ശരീരത്തിൽ മിടിക്കാൻ തുടങ്ങിയതിന് ഒരു വയസ് ആയി. ധീമഹിക്ക് ഒരു വയസ് എന്നാണ് ഉത്തര കുറിച്ചത്.

ജൂൺ 26ന് ആയിരുന്നു ധീമഹിയുടെ പിറന്നാൾ വന്നത്. അന്നേദിവസം രാവിലെ കുഞ്ഞുമായി ഉത്തര ഉണ്ണിയും ഭർത്താവും  ക്ഷേത്രത്തിൽ പോയിരുന്നു. അതിന്റെ മനോഹര ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് ഹൃദയഹാരിയായ ഒരു കുറിപ്പ് ആയിരുന്നു ഉത്തര ഉണ്ണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 'അവിട്ടം തിരുന്നാൾ. ഞങ്ങളുടെ അനുഗ്രഹമായി എത്തിയതിന് സന്തോഷകരമായ പിറന്നാൾ ആശംസകൾ. ഞാൻ എന്തിനെയെങ്കിലും അത്രയധികം സ്നേഹിച്ചിട്ടുണ്ടെങ്കിൽ അതെന്റെ മാതൃത്വകാലമാണ്. മുലപ്പാൽ മുതൽ കട്ടിയായ ഭക്ഷണം വരെ, താരാട്ട് മുതൽ പൂപ്പി പാട്ടുകൾ വരെ, ഡയപ്പറുകൾ മുതൽ പോട്ടി ട്രയിനിംഗ് വരെ, നിന്റെ ഓരോ കുഞ്ഞു കാര്യങ്ങളും ഞാൻ ആസ്വദിച്ചു ധീ കുട്ടി. ആളുകൾ എല്ലായ്പ്പോഴും പറയും അമ്മ എടുത്ത കഷ്ടപ്പാടുകളെല്ലാം പരിഗണിച്ച് ഒന്നാം പിറന്നാൾ അമ്മയ്ക്ക് ആഘോഷമാക്കി മാറ്റണമെന്ന് പറയും. എന്നാൽ, ഉറക്കമില്ലാത്ത രാത്രികളെക്കുറിച്ചോ നടുവേദനയെക്കുറിച്ചോ ഒരിക്കൽ പോലും ഞാൻ പരാതിപ്പെട്ടിട്ടില്ല. ഞാൻ ഒരിക്കലും കരുതിയിരുന്നില്ല ഒരാളെ എനിക്ക് ഇത്രയധികം സ്നേഹിക്കാൻ കരുതുമെന്ന്. ഓരോ ദിവസവും കുറച്ചധികം ചിരിക്കുന്നതിന് കാരണമായതിന് നിനക്ക് നന്ദി ധീമഹിക്കുട്ടി' - ഉത്തര ഉണ്ണി പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ADVERTISEMENT

2023 ജൂലെ ആറിന് ആയിരുന്നു ഉത്തര ഉണ്ണിക്കും ഭർത്താവ് നിതേഷിനും കുഞ്ഞ് ധീമഹി ജനിച്ചത്. കുഞ്ഞിന്റെ ജന്മദിന ആഘോഷങ്ങൾ കഴിഞ്ഞദിവസമായിരുന്നു നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും എത്തിയ ആഘോഷച്ചടങ്ങിൽ വെച്ചായിരുന്നു കേക്ക് മുറിച്ചുള്ള പിറന്നാൾ ആഘോഷം. ഒന്നാം പിറന്നാൾ കേക്കിൽ ഏറ്റവും ആകർഷകമായി തോന്നിയത് രണ്ട് ഷൂസുകൾ ആയിരുന്നു. അതിന് ഒരു കാരണമുണ്ടായിരുന്നു. ജന്മദിന ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച പോസ്റ്റിൽ അക്കാര്യവും ഉത്തര ഉണ്ണി വ്യക്തമാക്കി.

'ഷൂസ്.. ഒരു പെൺകുട്ടിക്ക് ശരിയായ ഒരു ജോഡി ഷൂസ് കൊടുക്കൂ. അവൾ ലോകം കീഴടക്കും. എന്ന ഉദ്ധരണി പോലെ, ശരിയായ ചുവടുകൾ ഒരു വ്യക്തിയെ അവരുടെ വിജയത്തിലേക്ക് നയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങളുടെ ചെറിയ ധീ ഇപ്പോൾ നടക്കാൻ തുടങ്ങിയിരിക്കുന്നു. അവളുടെ കുഞ്ഞു ചുവടുകൾ അവൾ സ്വപ്നം കാണുന്ന ലോകത്തിലേക്ക് അവളെ എത്തിക്കട്ടെ' - എന്നാണ് ഉത്തര ഉണ്ണി കുറിച്ചത്. ഇളം നീലയും വെള്ളയുമായിരുന്നു പിറന്നാൾ ആഘോഷത്തിന്റെ കളർ തീം. നിരവധി പേരാണ് കുഞ്ഞു ധീമഹിക്ക് ആശംസകളുമായി കമന്റ് ബോക്സിൽ എത്തിയത്.

English Summary:

Uttara Unni Celebrates Daughter Dheemahi's First Birthday with Unique Shoe-Themed Cake