കാത്തിരിക്കാൻ ആരെങ്കിലും വീട്ടിലുണ്ടെങ്കിൽ എവിടേക്ക് യാത്ര പോയാലും നമ്മൾ എത്രയും പെട്ടെന്ന് വീട്ടിലേക്ക് എത്താൻ ശ്രമിക്കും. കാത്തിരിക്കുന്നത് ഒരു കുഞ്ഞുമകനോ മകളോ ആണെങ്കിൽ മടക്കയാത്രയ്ക്ക് വേഗതയും കൂടും. അത്തരമൊരു കൂടിച്ചേരലിന്റെ മനോഹരമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി പ്രിയങ്ക ചോപ്ര. ആനന്ദ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാത്തിരിക്കാൻ ആരെങ്കിലും വീട്ടിലുണ്ടെങ്കിൽ എവിടേക്ക് യാത്ര പോയാലും നമ്മൾ എത്രയും പെട്ടെന്ന് വീട്ടിലേക്ക് എത്താൻ ശ്രമിക്കും. കാത്തിരിക്കുന്നത് ഒരു കുഞ്ഞുമകനോ മകളോ ആണെങ്കിൽ മടക്കയാത്രയ്ക്ക് വേഗതയും കൂടും. അത്തരമൊരു കൂടിച്ചേരലിന്റെ മനോഹരമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി പ്രിയങ്ക ചോപ്ര. ആനന്ദ് അംബാനിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി പ്രിയങ്ക ചോപ്ര മുംബൈയിൽ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഗായകനും ഭർത്താവുമായ നിക്ക് ജോനാസും പ്രിയങ്കയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. വിവാഹത്തിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പ്രിയങ്ക തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുറത്തു വിട്ടിരുന്നു.

മുംബൈയിൽ എത്തിയ പ്രിയങ്ക ചോപ്ര ഏകദേശം രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മകളുമായി ഒത്തു ചേർന്നത്. നിലവിൽ മാൾട്ടി ഓസ്ട്രേലിയയിലാണ് ഉള്ളത്. പ്രിയങ്ക ചോപ്ര തന്റെ ഹോളിവുഡ് ആക്ഷൻ ചിത്രമായ ദ ബ്ലഫ് ഷൂട്ടിംഗിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഓസ്ട്രേലിയയിലാണ്. ഏതായാലും ആനന്ദ് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തിൽ പങ്കെടുത്തതിനു ശേഷം ഉടനെ തന്നെ പ്രിയപ്പെട്ട മാൾട്ടിക്ക് അരികിലേക്ക് ഓടിയെത്തിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര.

ADVERTISEMENT

ഞായറാഴ്ച രാവിലെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിൽ കുഞ്ഞു മാൾട്ടി ഒരു ചെറുചിരിയോടെ അമ്മയായ പ്രിയങ്ക ചോപ്രയുടെ മടിയിൽ ഇരിക്കുന്നത് കാണാം. വളരെ കാഷ്വൽ ആയാണ് ചിത്രത്തിൽ പ്രിയങ്ക ചോപ്ര പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു വൈറ്റ് ടോപ്പ് ധരിച്ച് മുടി ലൂസ് ആയി കെട്ടി വെച്ചിരിക്കുകയാണ്. ഒരു ചെറു ചിരിയോടെയാണ് പ്രിയങ്കയും മാൾട്ടിയും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അമ്മയെ കുറച്ച് ദിവസങ്ങൾക്ക് ശേഷം കണ്ടതിന്റെ സന്തോഷം മാൾട്ടിയുടെ മുഖത്ത് കാണാം.

'രണ്ട് ദിവസങ്ങൾക്കുള്ളിൽ ലോകമെമ്പാടുമായി 42 മണിക്കൂറിലധികം യാത്ര ചെയ്തു, ഇതാണ് എനിക്ക് വേണ്ടത്' എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ പ്രിയങ്ക ചോപ്ര പങ്കുവെച്ചിരിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം ആയിരുന്നു പ്രിയങ്ക ചോപ്ര ഭർത്താവ് നിക്ക് ജോനാസിന് ഒപ്പം മുംബൈയിൽ എത്തിയത്. അന്നേദിവസം രാത്രിയിൽ സഹോദരൻ സിദ്ധാർത്ഥ ചോപ്രയുടെ പിറന്നാൾ പാർട്ടിയിൽ നിക്കും പ്രിയങ്കയും പങ്കെടുത്തു. അടുത്ത ദിവസം ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ ആനന്ദിന്റെയും രാധികയുടെയും ശുഭ് വിവാഹ് സെറിമണിയിൽ പങ്കെടുത്തു. ശനിയാഴ്ച രാവിലെ തന്നെ പ്രിയങ്ക ചോപ്ര ഓസ്ട്രേലിയയിലേക്ക് പുറപ്പെടുകയായിരുന്നു. നിക്ക് മുൻകൂട്ടി നിശ്ചയിച്ച സ്റ്റേജ് പരിപാടിയിൽ പങ്കെടുക്കുന്നതിനായി കാനഡയിലേക്കും പോയി.

English Summary:

Priyanka Chopra Shares Emotional Reunion with Daughter Kunju Malti After 42-Hour Journey