ആവേശമായി 'മ്യാമൻ മെമ്മോറിയൽ ഞണ്ട് ലീഗ്', 'തങ്കപ്പൻ' ഞണ്ടിന് തകർപ്പൻ ജയം
പല തരത്തിലുള്ള മത്സരങ്ങളും ഓട്ട മത്സരങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഒരു ഞണ്ട് ഓട്ടമത്സരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയിരിക്കുന്നത്. 'മ്യാമനും പിള്ളേരും' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ആവേശകരമായ 'മ്യാമൻ മെമ്മോറിയൽ ഞണ്ട് ലീഗ്' നടന്നത്. വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന കുട്ടികളും പരിപാടിക്ക്

പല തരത്തിലുള്ള മത്സരങ്ങളും ഓട്ട മത്സരങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഒരു ഞണ്ട് ഓട്ടമത്സരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയിരിക്കുന്നത്. 'മ്യാമനും പിള്ളേരും' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ആവേശകരമായ 'മ്യാമൻ മെമ്മോറിയൽ ഞണ്ട് ലീഗ്' നടന്നത്. വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന കുട്ടികളും പരിപാടിക്ക് നൽകുന്ന കമന്ററിയുമാണ് ഈ വിഡിയോയുടെ പ്രത്യേകത. ഓരോരുത്തരും ഓരോ ഞണ്ടുമായാണ് മത്സരത്തിനായി എത്തിയിരിക്കുന്നത്.
ഞണ്ട് ഓട്ട മത്സരത്തിൽ പങ്കെടുക്കാനായി എത്തിയ ഞണ്ടുകൾക്ക് മനോഹരമായ പേരുകളും നൽകിയിട്ടുണ്ട്. കുഞ്ഞപ്പൻ, ആന്റപ്പൻ, തങ്കപ്പൻ, രാജപ്പൻ എന്നിങ്ങനെ പോകുന്നു മത്സരാർഥികളായ ഞണ്ടുകളുടെ പേരുകൾ. ആവേശകരമായ മത്സരത്തിൽ ഏറ്റവും ആദ്യം ഫിനിഷിങ്ങ് ലൈനിലെത്തി തങ്കപ്പൻ ഞണ്ട് ആണ് വിജയിയായത്.
മനോഹരമായ കമന്ററിയോടെയാണ് മ്യാമൻ മെമ്മോറിയൽ ഞണ്ട് ലീഗ് ആരംഭിച്ചത്. 'ഗയ്സ്, കേരളക്കാർ ഇന്നേവരെ കാണാത്ത ഒരു പ്രത്യേകതരം മത്സരമാണ് ഞങ്ങളിന്നിവിടെ നടത്താൻ പോകുന്നത്. ക്രാബ് റേസ് എന്നു പറഞ്ഞാൽ ഞണ്ട് ഓട്ടമത്സരം.' എന്ന് തുടങ്ങുന്ന വാചക കസർത്ത് സോഷ്യൽ മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്.
മനോഹരമായ കമന്റുകളാണ് ഈ വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 'ജയിച്ചതിന്റെ ഭാഗമായി ഞണ്ട് പൊരിച്ചതും വരട്ടിയതും എല്ലാവർക്കും നൽകുമെന്ന് സംഘാടക സമിതി അറിയിച്ച് കൊള്ളുന്നു', 'മാമ്മൻ മെമ്മോറിയൽ. ലെ മാമ്മൻ: ഞാൻ മരിച്ചാ പിന്നെ പേരിടുന്നത് എനിക്ക് കാണാൻ പറ്റില്ലല്ലോ. അതോണ്ട് ഞാൻ നേരത്തെ പറഞ്ഞ് ഇടിച്ചതാ'. കമന്ററി പറഞ്ഞ കുട്ടിയെയും അഭിനന്ദനം കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ. അതേസമയം, ഞണ്ട് സൈഡിലോട്ട് ആണ് പോകുകയെന്നും അതുകൊണ്ട് ഞണ്ടിനെ മത്സരത്തിന് നിർത്തുമ്പോൾ സൈഡ് തിരിച്ചു നിർത്തണമെന്നും നിർദ്ദേശവും നൽകുന്നുണ്ട്.