മഡോണയെ പരിഹസിച്ചവർ മാറി നിൽക്കൂ, അഞ്ചാം മാസത്തിൽ നീന്തൽ പരിശീലനത്തിന് എത്തിയ ഈ കുഞ്ഞിനെ കാണൂ
ഒന്നര വയസുള്ളപ്പോൾ തന്നെ പിതാവ് നീന്തൽ പഠിപ്പിച്ചിരുന്നു എന്ന് നടിയും മോഡലുമായ മഡോണ സെബാസ്റ്റ്യൻ പറഞ്ഞപ്പോൾ അവർക്ക് ട്രോളോട് ട്രോൾ ആയിരുന്നു. താരത്തെ പരിഹസിച്ച് ഒരു വലിയ വിഭാഗം എത്തിയപ്പോൾ പിന്തുണ നൽകിയും കുറേ ആളുകൾ രംഗത്ത് എത്തിയിരുന്നു. എന്നാൽ അന്ന് മഡോണ സെബാസ്റ്റ്യനെ പരിഹസിച്ചവരൊക്കെ ഒന്ന്

ഒന്നര വയസുള്ളപ്പോൾ തന്നെ പിതാവ് നീന്തൽ പഠിപ്പിച്ചിരുന്നുവെന്ന് നടിയും മോഡലുമായ മഡോണ സെബാസ്റ്റ്യൻ പറഞ്ഞപ്പോൾ അവർക്ക് ട്രോളോട് ട്രോൾ ആയിരുന്നു. താരത്തെ പരിഹസിച്ച് ഒരു വലിയ വിഭാഗം എത്തിയപ്പോൾ പിന്തുണ നൽകിയും കുറേ ആളുകൾ രംഗത്ത് എത്തിയിരുന്നു. എന്നാൽ അന്ന് മഡോണ സെബാസ്റ്റ്യനെ പരിഹസിച്ചവരൊക്കെ ഒന്ന് അരികിലേക്ക് മാറി നിൽക്കുന്നത് നല്ലതായിരിക്കും. കാരണം, അഞ്ചാം മാസത്തിൽ നീന്തൽ പഠിക്കാൻ എത്തിയ കുഞ്ഞാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.
കോട്ടയം ജില്ലയിലെ താഴത്തങ്ങാടിയിൽ മീനച്ചിലാറ്റിൽ ആണ് അഞ്ചുമാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞ് നീന്തൽ പഠിക്കാനായി എത്തിയത്. തനിച്ചല്ല, മാതാപിതാക്കളും ഒപ്പമുണ്ടായിരുന്നു. താഴത്തങ്ങാടിയിലെ ജെ ആർ എസ് സ്വിമ്മിംഗ് അക്കാദമിയിലെ ആസാദ് ആണ് ഇവിടെ എത്തുന്ന കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും നീന്തൽ പരിശീലനം നൽകുന്നത്. ആസാദിന്റെ ശിക്ഷണത്തിലാണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞും നീന്തൽ അഭ്യസിക്കുന്നത്.
നീന്തൽ എല്ലാവരും പഠിച്ചിരിക്കേണ്ട ഒരു കാര്യമാണെന്നും അതുകൊണ്ടാണ് ചെറുപ്പത്തിലേ തന്നെ നീന്തൽ പരിശീലിപ്പിക്കാൻ എത്തിയതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. ഏറ്റവും സുരക്ഷിതമായ കൈകളിലാണ് നീന്തൽ പഠിപ്പിക്കാൻ ഏൽപ്പിച്ചിരിക്കുന്നതെന്നും കുട്ടിയുടെ പിതാവ് വ്യക്തമാക്കി.
ജീവിതത്തിൽ നീന്തൽ അറിഞ്ഞിരിക്കുക എന്നത് വലിയ കാര്യമാണ്. അതുകൊണ്ടു തന്നെ നീന്തൽ പഠിക്കാൻ വലിയവർക്കും കുഞ്ഞുങ്ങൾക്കും വലിയ പിന്തുണയാണ് ഈ അക്കാദമി നൽകുന്നത്. ഏതായാലും മഡോണയെ പരിഹസിച്ച് ട്രോളിയവർ അതിൽ ഇപ്പോൾ പശ്ചാത്തപിക്കുന്നുണ്ടാകും. കാരണം, മീനച്ചിലാറ്റിൽ നീന്തൽ പഠിക്കുന്ന ഈ കുഞ്ഞിന് പ്രായം വെറും അഞ്ചുമാസം മാത്രമാണ് പ്രായം എന്നതു തന്നെ.
കളിയല്ല നീന്തൽ
ശരീരത്തിന് മുഴുവനായി പ്രയോജനപ്പെടുന്നതാണു നീന്തൽ. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും ഒരുമിച്ചു പ്രവർത്തിപ്പിക്കുന്നത് വഴി ഒരു സമ്പൂർണ വ്യായാമം നൽകുന്നു.
∙ സന്ധികളിൽ ചെലുത്തുന്ന മർദം കുറവായതിനാൽ സന്ധി വേദന ഉള്ളവർക്കും വാതരോഗികൾക്കും നീന്തൽ ഉത്തമമാണ്. ശരീരത്തിന് നല്ല വഴക്കം നൽകുകയും ചെയ്യുന്നു.
∙ ഹൃദയം, ശ്വാസകോശം എന്നിവയ്ക്കു മികച്ച വ്യായാമം നൽകുന്നതു വഴി ഇവയുടെ ആരോഗ്യം വർധിക്കും. സ്വിം ഇംഗ്ലണ്ട് 80,000 പേരിൽ നടത്തിയ പഠനത്തിന് ഒടുവിൽ പുറത്തു വിട്ട റിപ്പോർട്ടിൽ സ്ഥിരമായി നീന്തുന്നവരിൽ ഹൃദയാഘാതം മൂലമുള്ള മരണത്തിന്റെ സാധ്യത 41 ശതമാനം കുറവാണെന്നു കണ്ടെത്തി.
∙ ശരീര ഭാരം നിയന്ത്രിച്ചു നിർത്താൻ സാധിക്കുന്നതു വഴി ജീവിത ശൈലി രോഗങ്ങളോടും ബൈ പറയാം.
∙ നല്ല ഉറക്കം ലഭിക്കും. ഇതു മാനസികമായ പിരിമുറുക്കങ്ങളിൽനിന്നു വിട നൽകും.
∙ 70 കിലോഗ്രാം ഭാരമുള്ള ആൾ ഒരു മണിക്കൂർ സാധാരണ രീതിയിൽ നീന്തിയാൽ 432 കാലറി എരിച്ചു കളയാനാകും. ഒരു മണിക്കൂർ സാധാരണ ഗതിയിൽ ജോഗ് ചെയ്താൽ 266 കാലറി മാത്രമാണ് എരിച്ചു കളയാനാകുക.