മുത്തച്ഛനും മുത്തശ്ശിയ്ക്കുമൊപ്പം ക്ലിൻ കാരയുടെ ആദ്യയാത്ര; കുഞ്ഞിന്റെ മുഖം കാണാൻ പറ്റുന്നില്ലെന്ന് ആരാധകർ
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് തെലുങ്ക് സൂപ്പർതാരം രാം ചരണും ഭാര്യ ഉപാസനയ്ക്കും മകൾ ജനിച്ചത്. കുഞ്ഞിന്റെ ജനനം മുതൽ പേരിടൽ ചടങ്ങുവരെ എല്ലാം തന്നെയും വളരെ ആഘോഷപൂർവം നടത്തുകയും അതിന്റെ ചിത്രങ്ങളെല്ലാം തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു രാം ചരണും കുടുംബവും. ക്ലിൻ കാര കോനിഡേല

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് തെലുങ്ക് സൂപ്പർതാരം രാം ചരണും ഭാര്യ ഉപാസനയ്ക്കും മകൾ ജനിച്ചത്. കുഞ്ഞിന്റെ ജനനം മുതൽ പേരിടൽ ചടങ്ങുവരെ എല്ലാം തന്നെയും വളരെ ആഘോഷപൂർവം നടത്തുകയും അതിന്റെ ചിത്രങ്ങളെല്ലാം തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു രാം ചരണും കുടുംബവും. ക്ലിൻ കാര കോനിഡേല എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേരെന്നും അതിനർത്ഥമെന്തെന്നുമെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ അന്ന് ചിരഞ്ജീവിയും വിശദീകരിച്ചിരുന്നു. ഇപ്പോഴിതാ ക്ലിൻ കാരയുടെ ആദ്യയാത്രാ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരകുടുംബം. മുത്തച്ഛനും മുത്തശ്ശിയ്ക്കുമൊപ്പമാണ് കൊച്ചുമകളുടെ ആദ്യ യാത്ര എന്നതു തന്നെയാണ് സവിശേഷമാർന്ന വസ്തുത.
മുത്തച്ഛൻ ചിരഞ്ജീവിയുടെ കൈകളിൽ ഇരിക്കുന്ന കുഞ്ഞു ക്ലിന്റെ മുഖം വ്യക്തമല്ല. കൂടെ മുത്തശ്ശിയും ഉപാസനയും രാം ചരണുമുണ്ട്. എക്കാലവും ഓർമിക്കത്തക്കത് എന്നാണ് ആ യാത്രയെ രാം ചരൺ വിശേഷിപ്പിച്ചിരിക്കുന്നത്. വെള്ളയിൽ ചുവപ്പും നീലയും പൂക്കളുള്ള ഉടുപ്പണിഞ്ഞു മുത്തച്ഛന്റെ കൈകളിൽ കാഴ്ചകൾ ആസ്വദിച്ചു കൊണ്ട് പുറം തിരിഞ്ഞിരിക്കുന്ന ക്ലിൻ കാര തന്നെയാണ് രാം ചരൺ പങ്കുവെച്ച ചിത്രത്തിലെ പ്രധാനാകർഷണം. കുഞ്ഞിന്റെ മുഖം കാണാൻ പറ്റുന്നില്ല എന്ന പരിഭവമാണ് ആരാധകരിലേറെയും പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞദിവസമായിരുന്നു മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ജന്മദിനം. കൊച്ചുമകളെ കൈകളിൽ എടുത്തു നിൽക്കുന്ന മുത്തച്ഛന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകൾ കുറിച്ചിരിക്കുന്നത്.