സ്കൂളിലെ ഉദ്ഘാടന ചടങ്ങിൽ പ്രാർത്ഥനാ ഗാനം ആലപിക്കാൻ സാധിക്കാതെ വന്നപ്പോൾ സങ്കട്ടിലായ കുട്ടികള്‍ക്ക് ആശ്വാസവുമായിമന്ത്രി ശിവൻ കുട്ടി. പാങ്ങോട് കെ വി യുപി സ്കൂളിൽ പുതിയ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം. മന്ത്രി ശിവൻ കുട്ടിയുടെ സമൂഹമാധ്യമത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കൂളിലെ ഉദ്ഘാടന ചടങ്ങിൽ പ്രാർത്ഥനാ ഗാനം ആലപിക്കാൻ സാധിക്കാതെ വന്നപ്പോൾ സങ്കടത്തി ലായ കുട്ടികള്‍ക്ക് ആശ്വാസവുമായി മന്ത്രി ശിവൻ കുട്ടി. പാങ്ങോട് കെ വി യുപി സ്കൂളിൽ പുതിയ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ മന്ത്രി  എത്തിയപ്പോഴായിരുന്നു സംഭവം. 

മന്ത്രി ശിവൻ കുട്ടിയുടെ സമൂഹമാധ്യമത്തിലെ കുറിപ്പ്
പാങ്ങോട് കെ വി യുപി സ്കൂളിൽ പുതിയ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഞാനും ഡികെ മുരളി എംഎൽഎ അടക്കമുള്ളവരും. ചടങ്ങിൽ പ്രാർത്ഥനാ ഗാനം ആലപിക്കേണ്ടവർ ആറാം ക്ലാസ് വിദ്യാർത്ഥിനികളായ  അംന എസ് അൻസർ,അസ്ന ഫാത്തിമ എന്നിവരായിരുന്നു. അവർ സ്കൂൾ ബാൻഡ് സംഘത്തിലും ഉണ്ടായിരുന്നു. ബാൻഡ് വാദ്യം കഴിഞ്ഞ്  തിരക്കിലൂടെ കുട്ടികൾ എത്തിയപ്പോഴേക്കും പ്രാർത്ഥനാ ഗാനം ആലപിക്കുന്ന കുട്ടികളെ ക്ഷണിച്ചെങ്കിലും കാണാത്തതിനാൽ ചടങ്ങ് മൗന പ്രാർത്ഥനയോടെ തുടങ്ങിയിരുന്നു. സ്വാഗത പ്രസംഗം ആരംഭിച്ചപ്പോഴാണ് കുട്ടികൾക്ക് വേദിക്ക് അരികിൽ എത്താനായത്.

ADVERTISEMENT

ചടങ്ങിൽ പ്രാർത്ഥന ചൊല്ലാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് കുഞ്ഞുങ്ങൾ കരയാൻ തുടങ്ങി. കുഞ്ഞുങ്ങൾ കരയുന്നത് കണ്ടെങ്കിലും എന്താണ് സംഭവം എന്ന് എനിക്ക് മനസ്സിലായില്ല. അപ്പോഴാണ് അറിഞ്ഞത് പ്രാർത്ഥന ചൊല്ലാൻ കഴിയാത്തതിലുള്ള വിഷമമാണ് കുഞ്ഞുങ്ങൾക്ക് എന്ന്. 

എന്നാൽ പിന്നെ സ്വാഗതം കഴിഞ്ഞ് പ്രാർത്ഥന ആകാമെന്ന്  അധ്യക്ഷന്റെ അനുമതിയോടെ ഞാൻ നിർദേശിച്ചു. അങ്ങനെ കുഞ്ഞുങ്ങൾ പ്രാർത്ഥന ചൊല്ലി. 

ADVERTISEMENT

ഉദ്ഘാടനവും കഴിഞ്ഞ് കുഞ്ഞുങ്ങൾക്കൊപ്പം ഒരു ഫോട്ടോയും എടുത്തതാണ് ഞാൻ മടങ്ങിയത്. ആ കണ്ണുകളിലെ തിളക്കം ഞാൻ മറക്കില്ല. സ്നേഹം മക്കളെ 

English Summary:

Heartwarming Moment: Minister Makes Tearful Children's Day at School Inauguration