കുഞ്ഞുകാലിൽ നിന്ന് അടിച്ചു വിട്ടതെല്ലാം ഗോൾ പോസ്റ്റിലേക്ക്, സോഷ്യൽ മീഡിയ കീഴടക്കി രണ്ടു വയസുകാരൻ
നിങ്ങളുടെ കുട്ടികളെ ഏതെങ്കിലും രീതിയിൽ മികച്ചവരാക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ചെറുപ്പത്തിലേ അവർക്ക് അതിൽ പരിശീലനം നൽകണം. അതിന് ഉത്തമ മാതൃകയാണ് ഈ പിതാവ്. രണ്ടു വയസുകാരനായ ലുവാൻ ഹസനി എന്ന കൊച്ചുമിടുക്കൻ തന്റെ കാലിൽ നിന്ന് പായിക്കുന്ന ഫുട്ബോളുകൾ ഗോൾപോസ്റ്റിൽ ചെന്ന് പതിക്കുമ്പോൾ ക്രെഡിറ്റ് ആ

നിങ്ങളുടെ കുട്ടികളെ ഏതെങ്കിലും രീതിയിൽ മികച്ചവരാക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ചെറുപ്പത്തിലേ അവർക്ക് അതിൽ പരിശീലനം നൽകണം. അതിന് ഉത്തമ മാതൃകയാണ് ഈ പിതാവ്. രണ്ടു വയസുകാരനായ ലുവാൻ ഹസനി എന്ന കൊച്ചുമിടുക്കൻ തന്റെ കാലിൽ നിന്ന് പായിക്കുന്ന ഫുട്ബോളുകൾ ഗോൾപോസ്റ്റിൽ ചെന്ന് പതിക്കുമ്പോൾ ക്രെഡിറ്റ് ആ കുഞ്ഞിന്റെ പിതാവിന് കൊടുക്കാതിരിക്കാൻ വയ്യ. കാരണം, കാലിൽ ഒരു ഫുട്ബോളുമായി ജനിച്ചതു പോലെയാണ് ഈ കൊച്ചുമിടുക്കന്റെ പ്രകടനങ്ങൾ.
മാസങ്ങൾക്ക് മുമ്പാണ് ലുവാന്റെ പിതാവായ ലാബിനോറ്റ് ഹസനി മകന്റെ ഫുട്ബോൾ വിഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാൻ തീരുമാനിച്ചത്. പ്രതീക്ഷിച്ചതിനേക്കാൾ വേഗതത്തിൽ മകന്റെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും രണ്ടു വയസുകാരൻ പെട്ടെന്ന് തന്നെ പ്രസിദ്ധിയിലേക്ക് എത്തുകയുമായിരുന്നു. മകന്റെ ഫുട്ബോൾ വിഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചെങ്കിലും ഇത്ര പെട്ടെന്ന് പ്രശസ്തനാകുമെന്നും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പിതാവ് സമ്മതിക്കുന്നു. രണ്ടു മൂന്ന് മാസങ്ങൾക്ക് മുമ്പ് ടിക് ടോക്കിലായിരുന്നു ആദ്യം വിഡിയോകൾ പങ്കുവെച്ചു തുടങ്ങിയത്. എന്നാൽ, ആദ്യത്തെ അറുപതു ദിവസത്തിനുള്ളിൽ 45 മില്യൺ ആളുകളാണ് കുഞ്ഞു ലുവാന്റെ വിഡിയോകൾ കണ്ടത്.
ജൂൺ പതിനെട്ടിന് ആയിരുന്നു ഇൻസ്റ്റഗ്രാമിൽ ആദ്യത്തെ വിഡിയോ പങ്കുവെച്ചത്. ലക്ഷക്കണക്കിന് വ്യൂസ് ആണ് ഓരോ വിഡിയോയ്ക്കും ലഭിക്കുന്നത്. അമേരിക്കൻ നടി ഷാരോൺ സ്റ്റോണും കമന്റ് ബോക്സിൽ എത്തി. ലുവാനിയുടെ പിതാവ് ലാബിനോറ്റ് ഹസനി ഒരു മുൻകാല ഫുട്ബോളർ കൂടിയായിരുന്നു. അമച്വർ ഫുട്ബോളർ ആയിരുന്ന ലാബിനോറ്റ് നാലാമത് ജർമൻ ലീഗിൽ കളിച്ചു. കുറച്ച് പ്രധാനപ്പെട്ട കളികളിൽ കൂടി മത്സരിച്ചതിനു ശേഷം കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചു. ലാബിനോറ്റും ഭാര്യയും ഏകദേശം ഏഴു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് തങ്ങളുടെ ആദ്യകുഞ്ഞിനെ ജീവിതത്തിലേക്ക് വരവേറ്റത്. അൽബേനിയൻ ബോക്സർ ലുവാൻ ക്രസ്നിഖിയുടെ പേരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മകന് ലുവാൻ എന്ന പേര് നൽകിയത്. ജോലി കഴിഞ്ഞ് എത്തിയതിനു ശേഷം മകനൊപ്പം പന്തു കളിക്കുകയും സമയം ചെലവഴിക്കുകയുമാണ് ലാബിനോറ്റിന്റെ വിനോദം.