മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയെ കാണാനും ആ മടിയിലിരുന്ന് ഒരു പാട്ടു പാടാനും കേൾക്കാനുമൊക്കെ അവസരം ലഭിക്കുക എന്നാൽ അതൊരു പുണ്യം തന്നെയാണ്. ചിത്രാമ്മയെ കാണാനാണ് ഇത്തവണ അച്ചുകുട്ടന്റെ യാത്ര. ദക്ഷിണ കൊടുത്തു, കാലു തൊട്ടു വന്ദിച്ച്, സംഗീതത്തിൽ മുഴുകിയ കുറച്ചു നിമിഷങ്ങൾ ആസ്വദിക്കാനും ആ കുരുന്നിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയെ കാണാനും ആ മടിയിലിരുന്ന് ഒരു പാട്ടു പാടാനും കേൾക്കാനുമൊക്കെ  അവസരം ലഭിക്കുക എന്നാൽ അതൊരു പുണ്യം തന്നെയാണ്. ചിത്രാമ്മയെ കാണാനാണ് ഇത്തവണ അച്ചുകുട്ടന്റെ യാത്ര. ദക്ഷിണ കൊടുത്തു, കാലു തൊട്ടു വന്ദിച്ച്, സംഗീതത്തിൽ മുഴുകിയ കുറച്ചു നിമിഷങ്ങൾ ആസ്വദിക്കാനും ആ കുരുന്നിനു ഭാഗ്യം ലഭിച്ചു. നടിയും അവതാരകയുമായ പാർവതി കൃഷ്ണയുടെ മകനാണ് അച്ചുകുട്ടൻ. അമ്മയും അച്ഛനുമൊരുമിച്ചാണ് ചിത്രാമ്മയെ കാണാനുള്ള അച്ചുകുട്ടന്റെ യാത്ര. ഏറെ സന്തോഷത്തോടെ, മുഖത്ത് വിരിഞ്ഞ ചിരിയോടെ, അപരിചിതത്വം ഒട്ടുമില്ലാതെ ചിത്രാമ്മയോടൊപ്പമുള്ള ആ നിമിഷങ്ങൾ അച്ചുകുട്ടൻ ആസ്വദിക്കുന്നത് വിഡിയോയിൽ കാണുവാൻ കഴിയും. അവന്റെ ജീവിതത്തിലെ അസുലഭമായ നിമിഷങ്ങളാണിതെന്നു കുറിച്ച് കൊണ്ടാണ് പാർവതി കൃഷ്ണ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 

നമ്മുടെയെല്ലാം സ്വന്തം ചിത്രചേച്ചിയുടെ മടിയിലിരുന്ന് പാട്ടുപാടാനും അനുഗ്രഹം വാങ്ങിക്കുവാനും അച്ചുകുട്ടന് കഴിഞ്ഞുവെന്നും ഈ ചെറിയ പ്രായത്തിൽ ചിത്രചേച്ചിയുടെ മഹത്വം അവന് എന്ത് മാത്രം മനസിലാകുന്നുണ്ട് എന്നെനിക്കറിയില്ല എന്നും പക്ഷേ അവന് അറിവാകുന്ന പ്രായത്തിൽ ചിത്രച്ചേച്ചിയുടെ അടുത്തിരുന്നിട്ടുണ്ട് എന്ന് പറയുന്നതിൽ എത്ര അഭിമാനം ഉണ്ടാകും എന്നതിൽ എനിക്ക് നല്ല നിശ്ചയം ഉണ്ടെന്നും എഴുതിയാണ് പാർവതി കൃഷ്ണ തന്റെ സന്തോഷം പ്രകടിപ്പിച്ചിരിക്കുന്നത്. പ്രിയഗായികയ്‌ക്കൊപ്പം ഏറെ സമയം ചെലവഴിക്കാനും പാട്ടുപാടാനും മടിയിലിരുന്ന് ആ വാത്സല്യം അനുഭവിക്കാനുമൊക്കെയുള്ള ഭാഗ്യം മകന് ലഭിച്ചതിന്റെ സന്തോഷത്തിലാണ് പാർവതി കൃഷ്ണയും ഭർത്താവും. 

ADVERTISEMENT

സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ട വിഡിയോയ്ക്ക് താഴെ നിരവധി താരങ്ങളാണ് കമന്റുകൾ കുറിച്ചിരിക്കുന്നത്. ഇതിലും വലിയ ഭാഗ്യം എന്ത് വേണം എന്ന് നടി ശ്രുതി ലക്ഷ്മി കുറിച്ചപ്പോൾ ഭാമയും ശിവദയും സ്നേഹം പ്രകടമാക്കുന്ന ഇമോജികളിലൂടെയാണ് തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചിരിക്കുന്നത്.

English Summary:

From Lullabies to Legends: Achukuttan's Musical Encounter with K.S. Chithra Wins Hearts Online