സ്രാവുകളുടെ ദേവി ശപിച്ച പേൾ ഹാർബർ: ലോകം ഞെട്ടിയ ആക്രമണത്തിന്റെ എൺപതാം വർഷം
ലോകചരിത്രത്തെയും രണ്ടാം ലോകയുദ്ധത്തിന്റെ ഗതിയെയും തിരിച്ചുവിട്ട ആക്രമണമായിരുന്നു 1941ലെ പേൾ ഹാർബർ. യുഎസ് പ്രദേശമായ ഹവായിയിലെ ഹോണോലുലുവിനു സമീപം സ്ഥിതി ചെയ്യുന്ന പേൾ ഹാർബർ നാവികത്താവളത്തിൽ ജപ്പാൻ സൈന്യം പൊടുന്നനെ ആക്രമണം നടത്തി. അമേരിക്കൻ പടക്കപ്പലുകളുടെ ചുടലപ്പറമ്പായി പേൾ ഹാർബർ മാറി.ഏകദേശം 16 യുഎസ്

ലോകചരിത്രത്തെയും രണ്ടാം ലോകയുദ്ധത്തിന്റെ ഗതിയെയും തിരിച്ചുവിട്ട ആക്രമണമായിരുന്നു 1941ലെ പേൾ ഹാർബർ. യുഎസ് പ്രദേശമായ ഹവായിയിലെ ഹോണോലുലുവിനു സമീപം സ്ഥിതി ചെയ്യുന്ന പേൾ ഹാർബർ നാവികത്താവളത്തിൽ ജപ്പാൻ സൈന്യം പൊടുന്നനെ ആക്രമണം നടത്തി. അമേരിക്കൻ പടക്കപ്പലുകളുടെ ചുടലപ്പറമ്പായി പേൾ ഹാർബർ മാറി.ഏകദേശം 16 യുഎസ് കപ്പലുകൾക്ക് നാശം സംഭവിച്ചു. 188 വിമാനങ്ങൾ തകർക്കപ്പെട്ടു. 2335 യുഎസ് സൈനികർ കൊല്ലപ്പെട്ടു. അമേരിക്കൻ മണ്ണിൽ അതുവരെ നടന്ന ഏറ്റവും വലിയ ആക്രമണമായി ഇതു മാറി.ഇതിനു പ്രതികാരമെന്ന നിലയിലാണ് ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി നഗരങ്ങളിൽ ആണവായുധം യുഎസ് പ്രയോഗിചത്. ഇതു ലോക മനസ്സാക്ഷിയെ തന്നെ ഞെട്ടിച്ച സംഭവമായി മാറി.
ശാപം കിട്ടിയ ദ്വീപായാണു ഹവായിയിലെ തദ്ദേശീയർ പേൾ ഹാർബറിനെ കരുതുന്നത്. ഇതിനു പിന്നിലൊരു കഥയുണ്ട്. സ്രാവുകളുടെ ദേവിയായ കാഹുപാഹുവിന്റെയും അവളുടെ സഹോദരൻ കഹിയുകയുടെയും കഥ.
പഴയകാലത്ത് പുലോവ എന്നായിരുന്നു പേൾ ഹാർബർ അറിയപ്പെട്ടിരുന്നത്. അക്കാലത്ത് പുലോവയ്ക്കു സമീപമുള്ള കടലിൽ വസിച്ചിരുന്ന സ്രാവുകളാണ് കാഹുപാഹുവും അവളുടെ കഹിയുകയും. നന്മയുള്ള സ്രാവുകളായ ഇവർ ജനങ്ങളെ മറ്റ് ആക്രമണകാരികളായ കടൽജന്തുക്കളിൽ നിന്നു സംരക്ഷിക്കുകയും മത്സ്യത്തൊഴിലാളികളെ സഹായിക്കുകയും ചെയ്തു. ഇത്തരത്തിൽ തങ്ങൾക്കു സംരക്ഷകരായിരുന്ന കാഹുപാഹുവിനെ സ്രാവുകളുടെ ദേവിയായി കണ്ട് നാട്ടുകാർ ആരാധിച്ചു പോന്നു. ഇതിനിടെ മറ്റൊരു സ്ഥലത്ത് നിന്ന് മികൊലോലു എന്നൊരു ഭീകരൻ സ്രാവ് തന്റെ കൂട്ടാളികളുമായി പുലോവയിലെത്തി. പുലോവയിലെ ആളുകളെ കൊന്നുതിന്നാനായിരുന്നു ആ വരവ്. എന്നാൽ ജനങ്ങളെ സംരക്ഷിച്ചുപോന്ന കാഹുപാഹു ഇതിനനുവദിച്ചില്ല. തുടർന്ന് കാഹുപാഹുവിന്റെ നേതൃത്വത്തിൽ നല്ല സ്രാവുകളും മികലോലുവിന്റെ നേതൃത്വത്തിലുള്ള നരഭോജി സ്രാവുകളും ചേരി തിരിഞ്ഞു യുദ്ധം ചെയ്തു. സ്രാവുകളുടെ യുദ്ധമെന്നാണ് ഈ യുദ്ധം ഹവായ്‌യിലെ ഐതിഹ്യങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ഏതായാലും യുദ്ധത്തിൽ മികലോലു തോറ്റു. പുലോവയിലെ ജനങ്ങളെ സംരക്ഷിച്ച് സ്രാവുകളുടെ ദേവിയായി കാഹുപാഹു തുടർന്നും ജീവിച്ചുപോന്നെന്നാണ് പേൾ ഹാർബറിലെ ആദിമജനതയുടെ വിശ്വാസം. എന്നാൽ 1902 ൽ അമേരിക്കൻ സർക്കാർ ഇവിടെ ഹാർബറിന്റെ വീതി കൂട്ടാൻ തുടങ്ങി. നാട്ടുകാർ ഇതിനെ എതിർത്തു. കാഹുപാഹു അവിടെയാണു ജീവിക്കുന്നതെന്നും ഇങ്ങനെയോരോന്ന് കാട്ടുന്നത് ഇഷ്ടമാകില്ലെന്നും അവർ പറഞ്ഞു എന്നാൽ യുഎസ് വികസനപ്രവർത്തനം തുടർന്നു. 1913ൽ പുതുതായി നിർമിച്ച ഹാർബർ പൊളിഞ്ഞു വീണു. കാഹുപാഹുവിന്റെ ശാപം നിമിത്തമാണ് ഇതു സംഭവിച്ചതെന്നാണ് തദ്ദേശീയർ അന്നു പറഞ്ഞത്. തീരത്തെ മുത്തുച്ചിപ്പികളുമായി കാഹുപാഹു ദ്വീപവാസികളെ ഉപേക്ഷിച്ചു പോയത്രേ.
English Summary : Eighty years of Pearl harbor attack