സഹ്യപർവത നിരകളുടെ പടിഞ്ഞാറേ ചരിവായ കേരളത്തിൽ മഴ സമൃദ്ധമായി ലഭിക്കുന്നു. എന്നാൽ സഹ്യസാനുക്കളുടെ കിഴക്കൻ ചരിവായ തമിഴ്നാട്ടിൽ സാധാരണഗതിയിൽ മഴ വളരെ കുറവാണ്. ഇത്തരം മഴ കുറവായ പ്രദേശങ്ങൾ മഴനിഴൽ പ്രദേശങ്ങൾ (Rain Shadow Regions) എന്നറിയപ്പെടുന്നു. എന്താണു മഴനിഴൽ പ്രദേശങ്ങൾ? ഇവിടെ പർവതം ഒരു പ്രധാന ഘടകമായി

സഹ്യപർവത നിരകളുടെ പടിഞ്ഞാറേ ചരിവായ കേരളത്തിൽ മഴ സമൃദ്ധമായി ലഭിക്കുന്നു. എന്നാൽ സഹ്യസാനുക്കളുടെ കിഴക്കൻ ചരിവായ തമിഴ്നാട്ടിൽ സാധാരണഗതിയിൽ മഴ വളരെ കുറവാണ്. ഇത്തരം മഴ കുറവായ പ്രദേശങ്ങൾ മഴനിഴൽ പ്രദേശങ്ങൾ (Rain Shadow Regions) എന്നറിയപ്പെടുന്നു. എന്താണു മഴനിഴൽ പ്രദേശങ്ങൾ? ഇവിടെ പർവതം ഒരു പ്രധാന ഘടകമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഹ്യപർവത നിരകളുടെ പടിഞ്ഞാറേ ചരിവായ കേരളത്തിൽ മഴ സമൃദ്ധമായി ലഭിക്കുന്നു. എന്നാൽ സഹ്യസാനുക്കളുടെ കിഴക്കൻ ചരിവായ തമിഴ്നാട്ടിൽ സാധാരണഗതിയിൽ മഴ വളരെ കുറവാണ്. ഇത്തരം മഴ കുറവായ പ്രദേശങ്ങൾ മഴനിഴൽ പ്രദേശങ്ങൾ (Rain Shadow Regions) എന്നറിയപ്പെടുന്നു. എന്താണു മഴനിഴൽ പ്രദേശങ്ങൾ? ഇവിടെ പർവതം ഒരു പ്രധാന ഘടകമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഹ്യപർവത നിരകളുടെ പടിഞ്ഞാറേ ചരിവായ കേരളത്തിൽ മഴ സമൃദ്ധമായി ലഭിക്കുന്നു. എന്നാൽ സഹ്യസാനുക്കളുടെ കിഴക്കൻ ചരിവായ തമിഴ്നാട്ടിൽ സാധാരണഗതിയിൽ മഴ വളരെ കുറവാണ്. ഇത്തരം മഴ കുറവായ പ്രദേശങ്ങൾ മഴനിഴൽ പ്രദേശങ്ങൾ (Rain Shadow Regions) എന്നറിയപ്പെടുന്നു. എന്താണു മഴനിഴൽ പ്രദേശങ്ങൾ?

ഇവിടെ പർവതം ഒരു പ്രധാന ഘടകമായി വർത്തിക്കുന്നു. പർവതത്തിന്റെ, മഴ സമൃദ്ധമായി ലഭിക്കുന്ന ഭാഗത്തിന്റെ മറുവശത്തുള്ള, മഴ ലഭ്യത തീരെ കുറഞ്ഞതും എന്നാൽ മഴയുടെ നിഴലിൽ സ്ഥിതിചെയ്യുന്നതുമായ വരണ്ട പ്രദേശമാണു മഴനിഴൽ പ്രദേശം. ഇവിടെ താപനില രാത്രിയിൽ പൂജ്യമോ അതിനു താഴെയോ ആയിരിക്കും. പകൽ ഇത് 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. മഴയ്ക്കു കാരണമായ നീരാവി നിറഞ്ഞ കാറ്റ് എത്തുന്നതിലെ തടസ്സം മൂലമാണു മഴനിഴൽ പ്രദേശത്തെ ഭൂമി ഊഷരമായോ അർദ്ധ ഊഷരമായോ കാണപ്പെടുന്നത്. ഇവിടെ ലഭ്യമാകുന്ന ജലത്തേക്കാൾ കൂടുതൽ ജലം ഉയർന്ന അന്തരീക്ഷതാപം മൂലം ആവിയായും സസ്യങ്ങളുടെ ബാഷ്പീകരണത്താലും നഷ്ടമാകുന്നു.

ADVERTISEMENT

എങ്ങനെ ഉണ്ടാകുന്നു?
എങ്ങനെയാണു മഴനിഴൽ പ്രദേശങ്ങൾ രൂപപ്പെടുന്നത്?
മറുഭാഗത്ത് കടൽ ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ നിന്നുള്ള നീരാവി വഹിച്ചുകൊണ്ടുവരുന്ന കാറ്റ് പർവതത്തിന്റെ ദിശയിലേക്കു നീങ്ങുന്നു. കാറ്റ് പർവതത്തിനു മുകളിലെത്തുമ്പോൾ അവിടെ താഴ്ന്ന ഊഷ്മാവ് ആയതിനാൽ കാറ്റിലെ നീരാവി ഘനീഭവിക്കുകയും മഴയായോ മഞ്ഞായോ പെയ്യുകയും ചെയ്യുന്നു. അതുകൊണ്ടാണു പർവതത്തിന്റെ ഒരു ഭാഗത്ത് മഴ തകൃതിയായി പെയ്യുമ്പോഴും മഴനിഴൽ പ്രദേശത്ത് മഴയുടെ പൊടിപോലും കാണാതെ വരുന്നത്. ഇനി അഥവാ നീരാവി നിറഞ്ഞ കാറ്റ് പർവതം കടന്ന് മഴനിഴൽ പ്രദേശത്ത് എത്തിയാൽ തന്നെ അവിടത്തെ ഉയർന്ന ഊഷ്മാവിൽ വായുവിലെ നീരാവി ബാഷ്പീകരിക്കപ്പെടും. അതുകൊണ്ടാണ് അവിടത്തെ ഭൂമി ഊഷരമായോ അർദ്ധ ഊഷരമായോ കാണപ്പെടുന്നത്.

 പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറു വശത്തുള്ള കേരളത്തിൽ മെച്ചപ്പെട്ട മഴ ലഭിക്കുമ്പോൾ കിഴക്കു ഭാഗത്തുള്ള തമിഴ്നാട്ടിൽ മഴ കുറയാനുള്ള കാരണം ഇതാണ്.  മഴനിഴൽ പ്രദേശത്തെ കാറ്റിൽ നിന്നു മുഖം തിരിച്ചുനിൽക്കുന്ന പർവതഭാഗം Leeward Side എന്നും മഴ ലഭ്യമാകുന്ന, കാറ്റിന് അഭിമുഖമായ ഭാഗം Windward Side എന്നും അറിയപ്പെടുന്നു.

ADVERTISEMENT

പ്രധാന മഴനിഴൽ പ്രദേശങ്ങൾ
ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നുള്ള നീരാവിയുടെ പ്രവാഹത്തെ ഹിമാലയ പർവതനിരകൾ തടഞ്ഞു നിർത്തുന്നു. അങ്ങനെയാണ് ഉത്തരേന്ത്യയുടെയും ടിബറ്റിന്റെയും ചില പ്രദേശങ്ങൾ മഴനിഴൽ പ്രദേശങ്ങളായി മാറിയത്. ആൻഡിസ് പർവതനിരയുടെ സാന്നിധ്യം മൂലമാണ് അർജന്റീനയിലെ മെൻഡോസ് പ്രദേശം പൂർണമായും പാറ്റഗോണിയയുടെ ചില ഭാഗങ്ങളും മഴനിഴൽ പ്രദേശങ്ങളായി മാറിയത്. ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിൽ ഒന്നായ അറ്റാകാമ മരുഭൂമി ആൻഡിസിന്റെ മഴനിഴൽ പ്രദേശത്താണു സ്ഥിതിചെയ്യുന്നത്.
യുഎസിന്റെ പശ്ചിമ ഭാഗത്തുകൂടി കടന്നുപോകുന്ന സിയോനീദാ പർവത നിരയാണ് കലിഫോർണിയയിലെ ഗ്രേറ്റ്ബേസിനും നീദിക്കും ഒറിഗോണിന്റെ ചില ഭാഗങ്ങൾക്കും മഴനിഴൽ ഛായ നൽകുന്നത്.

സസ്യങ്ങളും ജന്തുക്കളും
മഴനിഴൽ പ്രദേശങ്ങളിൽ ജീവിക്കുന്ന സസ്യങ്ങൾക്കും ജീവവർഗങ്ങൾക്കും ഒട്ടേറെ സവിശേഷതകളുണ്ട്.
ഏറെ വരൾച്ച അനുഭവപ്പെടുന്ന ഈ പ്രദേശങ്ങളിൽ വളരുന്ന ചെടികൾ ജലദൗർലഭ്യത്തെ അതിജീവിക്കാൻ പല മാർഗങ്ങളും സ്വീകരിച്ചിട്ടുണ്ട്. ഇവയ്ക്കു ഭൂമിയുടെ ഉൾഭാഗത്തേക്കു പോകുന്ന വേരുകൾ ഉണ്ടാകും. മാംസളമായ കാണ്ഡങ്ങളിൽ ധാരാളമായി ജലം ശേഖരിച്ചുവക്കാനുമാകും.

ADVERTISEMENT

സ്വേദനം വഴി ചെടിയിൽ നിന്നുള്ള ജലനഷ്ടം കുറയ്ക്കാൻ ഇലകളുടെ വിസ്തൃതി പരമാവധി കുറച്ചിരിക്കുന്നു. ചില സസ്യങ്ങളിൽ ഇലകൾ ചുരുങ്ങി മുള്ളുകളായി മാറിയിരിക്കുന്നു.
ഇവിടെ ജീവിക്കുന്ന ജന്തുക്കളുടെ ശരീരത്തിൽ ജലക്ഷാമവും ഉയർന്ന താപനിലയും തരണം ചെയ്യുന്നതിന് പ്രകൃതി തന്നെ ചില ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നു. ശരീരത്തിൽ നിന്നുള്ള ജലനഷ്ടം കുറയ്ക്കുന്നതിന് ഇവയിൽ പലതും രാത്രിയിലാണ് ഇര തേടുന്നത്. വൃക്കകളുടെ പ്രത്യേകതകൊണ്ട് അതിസാന്ദ്രരൂപത്തിലുള്ള മൂത്രമാണ് വിസർജിക്കുക. ഒട്ടകത്തിനു പുറമേ ദീർഘകാല ജലദൗർലഭ്യത്തെ തരണം ചെയ്യാൻ കഴിവുള്ള മാൻവർഗങ്ങളെയും, ചെന്നായ്, അണ്ണാൻ–എലി വർഗത്തിൽപെടുന്ന കരണ്ടു തിന്നുന്ന ജീവികളെയും ഇവിടെ കാണാനാകും.
ജലക്ഷാമത്തെ നേരിടാൻ ശേഷിയുള്ള ഉരഗ, ഉഭയ വർഗങ്ങളെയും മഴനിഴൽ പ്രദേശങ്ങളിൽ കാണാം. കൊടുംവരൾച്ചയെ അതിജീവിക്കുന്നതിന് ഇവയിൽ പലതും താൽക്കാലികമായി അപ്രത്യക്ഷമാവുകയോ നിശ്ചലമായി ജീവിക്കുകയോ ചെയ്യാറുണ്ട്.

English Summary:

Rain Shadow Regions: A Comprehensive Guide to Formation, Impacts, and Adaptations. Kerala's Rains vs. Tamil Nadu's Drought: Understanding Rain Shadow Effects.