ഇര പിടിക്കുന്നതിനും സ്വയം പ്രതിരോധിക്കുന്നതിനുമുള്ള ൈജവിക അനുകൂലനമാണ് ജീവികൾക്ക് വിഷം. മനുഷ്യന് പലപ്പോഴും അവയിൽനിന്ന് വിഷബാധ ഏൽക്കാറുണ്ട്. ജന്തുക്കൾ ഉൽപാദിപ്പിക്കുന്ന വിഷത്തിന്റെ സ്വഭാവവും അത് മറ്റു ജീവികളിൽ ഉണ്ടാക്കുന്ന ആഘാതവും വ്യത്യസ്ഥമായിരിക്കും. നമുക്കു പരിചയമുള്ള ഏതാനും ചില ജീവികളും അവയുടെ

ഇര പിടിക്കുന്നതിനും സ്വയം പ്രതിരോധിക്കുന്നതിനുമുള്ള ൈജവിക അനുകൂലനമാണ് ജീവികൾക്ക് വിഷം. മനുഷ്യന് പലപ്പോഴും അവയിൽനിന്ന് വിഷബാധ ഏൽക്കാറുണ്ട്. ജന്തുക്കൾ ഉൽപാദിപ്പിക്കുന്ന വിഷത്തിന്റെ സ്വഭാവവും അത് മറ്റു ജീവികളിൽ ഉണ്ടാക്കുന്ന ആഘാതവും വ്യത്യസ്ഥമായിരിക്കും. നമുക്കു പരിചയമുള്ള ഏതാനും ചില ജീവികളും അവയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇര പിടിക്കുന്നതിനും സ്വയം പ്രതിരോധിക്കുന്നതിനുമുള്ള ൈജവിക അനുകൂലനമാണ് ജീവികൾക്ക് വിഷം. മനുഷ്യന് പലപ്പോഴും അവയിൽനിന്ന് വിഷബാധ ഏൽക്കാറുണ്ട്. ജന്തുക്കൾ ഉൽപാദിപ്പിക്കുന്ന വിഷത്തിന്റെ സ്വഭാവവും അത് മറ്റു ജീവികളിൽ ഉണ്ടാക്കുന്ന ആഘാതവും വ്യത്യസ്ഥമായിരിക്കും. നമുക്കു പരിചയമുള്ള ഏതാനും ചില ജീവികളും അവയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇര പിടിക്കുന്നതിനും സ്വയം പ്രതിരോധിക്കുന്നതിനുമുള്ള ൈജവിക അനുകൂലനമാണ് ജീവികൾക്ക് വിഷം. മനുഷ്യന് പലപ്പോഴും അവയിൽനിന്ന് വിഷബാധ ഏൽക്കാറുണ്ട്. ജന്തുക്കൾ ഉൽപാദിപ്പിക്കുന്ന വിഷത്തിന്റെ സ്വഭാവവും അത് മറ്റു ജീവികളിൽ ഉണ്ടാക്കുന്ന ആഘാതവും വ്യത്യസ്ഥമായിരിക്കും. നമുക്കു പരിചയമുള്ള ഏതാനും ചില ജീവികളും അവയുടെ വിഷത്തിന്റെ സവിശേഷതകളും നോക്കാം.

 

ADVERTISEMENT

ചിലന്തിയുടെ വിഷം

 

നമുക്കുചുറ്റും കാണുന്ന ചിലന്തികളിൽ ഒട്ടുമിക്കവയും വിഷം ഉൽപാദിപ്പിക്കുന്നവയാണ്. എങ്കിലും മനുഷ്യന് അപകടകരമായി വിഷം ഉൽപാദിപ്പിക്കുന്നവ കുറവാണ്. ഇരയെ ചലനരഹിതമാക്കുവാനാണ് ചിലന്തികൾ വിഷം കുത്തിവയ്ക്കുന്നത്. ചിലന്തികളുടെ വിഷം നെക്രോട്ടിക് (Necrotic), ന്യൂറോടോക്സിക് (Neurotoxic) വിഭാഗത്തിൽ ഉൾപ്പെടുന്നു. കോശങ്ങളുടെയും കലകളുടെയും നാശത്തിന് ഈ വിഷം കാരണമാകുന്നു. ബ്ലാക്ക് വിഡോ, ഫണൽ വെബ് സ്പൈഡർ തുടങ്ങിയവയുടെ വിഷം നാഡീവ്യവസ്ഥയെ ബാധിക്കുന്നു. ശ്വസന, ഹൃദയ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ അത് മനുഷ്യരിൽ സൃഷ്ടിക്കുന്നു. തന്റെ വിഷമുപയോഗിച്ച് ഇരയുടെ നാഡീപ്രവർത്തനങ്ങളെ താളംതെറ്റിച്ച്, അവയെ നിശ്ചലമാക്കി ശരീരദ്രവങ്ങൾ ഭക്ഷിക്കുക എന്ന പ്രവർത്തനമാണ് ചിലന്തികൾ പൊതുവേ അവലംബിക്കുന്നത്.

 

ADVERTISEMENT

തേളിന്റെ വിഷം

 

തേളുകൾ പ്രധാനമായും ഇരകളെ ചലനരഹിതമാക്കുന്നതിനാണ് വിഷം കുത്തിവയ്ക്കുന്നത്. എന്നാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള  മുപ്പതോളം ഇനം േതളുകൾ മനുഷ്യജീവന് അപകടം വരുത്തുന്നവയാണ്. തേളുകളുടെ വിഷത്തിലെ ന്യൂറോടോക്സിക് പെപ്പ്റ്റെഡുകൾ നാഡീവ്യവസ്ഥയുടെ പ്രവർത്തനങ്ങളെ അപകടകരമായി ബാധിക്കുന്നു. മാംസപേശികളുടെ പ്രവർത്തനത്തിന് കാൽസ്യം, ക്ലോറിൻ തുടങ്ങിയ അയോണുകൾ അനിവാര്യമാണ്. അവ മാംസപേശീ കോശങ്ങളിലേക്ക് പ്രവേശിക്കുന്നത് പ്രത്യേക അയോൺ ചാനലുകളിലൂടെയാണ്. തേളിന്റെ വിഷത്തിലടങ്ങിയിരിക്കുന്ന ചില രാസസംയുക്തങ്ങൾ ഇത്തരം ചാനലുകളിൽ പ്രവേശിച്ച് അവയെ പ്രവർത്തനരഹിതമാക്കുന്നു. ഇതോടെ മസിലുകളുടെ പ്രവർത്തനം അവതാളത്തിലാകുകയും അതികഠിനമായ വേദന പേശികളിൽ അനുഭവപ്പെടുകയും ചെയ്യുന്നു. നാഡികോശങ്ങൾക്കിടയിൽ ആവേഗങ്ങളെ പ്രേക്ഷണം ചെയ്യിപ്പിക്കുന്ന നാഡീപ്രേക്ഷകങ്ങളെ ഉയർന്നതോതിൽ ഉൽപാദിപ്പിക്കുന്നതിനും തേൾവിഷം കാരണമാകുന്നു.

Image Credit: Shutterstock

 

ADVERTISEMENT

പഴുതാരയുടെ വിഷം

 

നമ്മുടെ വീടിന്റെ പരിസരപ്രദേശങ്ങളിലും വിടവുകളിലും സാധാരണമായ പഴുതാരയുടെ കുത്തേൽക്കുന്നത് കഠിനമായ വേദനയ്ക്കും വീക്കത്തിനും കാരണമാവുന്നു. പഴുതാരയുടെ വിഷത്തിലുള്ള ഹിസ്റ്റമിൻ, സെറാടോണിൻ എന്നീ എൻസൈമുകളാണ് വീക്കത്തിന് കാരണമാകുന്നത്. ന്യൂറോടോക്സിക്ക് സ്വഭാവമാണ് പഴുതാരയുടെ വിഷത്തിന്. മാംസപേശി കോശങ്ങളിലെ പൊട്ടാസ്യം ചാനലുകളുടെ പ്രവർത്തനങ്ങളെ വിഷം ബാധിക്കുന്നതായി പഠനം വ്യക്തമാക്കുന്നു.

 

തേനീച്ചയുടെ വിഷം

 

സ്വയം പ്രതിരോധത്തിന്റെ ഭാഗമായി തേനീച്ചകൾ വിഷം പ്രയോഗിക്കുന്നു. വിവിധ തരത്തിലുള്ള രാസവസ്തുക്കൾ തേനീച്ചയുടെ വിഷത്തിൽ ഉൾക്കൊണ്ടിരിക്കുന്നു. തേനീച്ച വിഷത്തിലെ മിലിറ്റിൻ (Melittin) എന്ന രാസവസ്തു കുത്തേൽക്കുന്ന ഭാഗത്തെ കലകളുടെ നാശത്തിനു കാരണമാകുന്നു. അതികഠിനമായ വേദന അതുമൂലം അനുഭവപ്പെടുന്നു. തേനീച്ചയുടെ വിഷത്തിൽ അടങ്ങിയിരിക്കുന്ന Phospholipase A2 എന്ന ഘടകം അതിശക്തമായ അലർജിക്കും Hyaluronidase എന്ന എൻസൈം കുത്തേറ്റ ഭാഗത്ത് വീക്കത്തിനും വേദനയ്ക്കും കാരണമാകുന്നു. തേനീച്ച വിഷത്തിലെ Apamin എന്ന ഘടകം നാഡീകോശങ്ങളെ ബാധിക്കുന്ന ന്യൂറോടോക്സിനാണ്. തേനീച്ച വിഷത്തിലെ മിലിറ്റിന് സ്തനാർബുദ കോശങ്ങളെ നശിപ്പിക്കുന്നതിനുള്ള കഴിവുണ്ട് എന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

 

പാമ്പിൻ വിഷം

 

നമ്മുടെ ആവാസ വ്യവസ്ഥയുടെ ഭാഗമാണെങ്കിലും പാമ്പുകൾ മനുഷ്യ ഇടങ്ങളിൽ നിന്ന് അകന്ന് ജീവിക്കുന്നവയാണ്. വിഷമുള്ള പാമ്പുകളിൽ അതീവ അപകടകരമാണ് രാജവെമ്പാലയുടെ വിഷം. നാഡീവ്യവസ്ഥയെ അതിഗുരുതരമായി ബാധിക്കുന്ന ന്യൂറോടോക്സിൻ സ്വഭാവമുള്ള വിഷമാണ് രാജവെമ്പാലയുടേത്. ഒരു കടിയിൽ 420 mg വരെ വിഷം ശരീരത്തിൽ പ്രവേശിക്കാം. (ഇത്രയും വിഷം 20 പേരുടെ വരെ ജീവനെടുക്കാൻ പര്യാപ്തമാണ്. വിഷം മസ്തിഷ്കത്തിലെ ശ്വസനകേന്ദ്രത്തിന്റെ പ്രവർത്തനത്തെ നിർജീവമാക്കുന്നു. കടിയേറ്റയാളുടെ ശ്വാസം നിലയ്ക്കുകയും ഹൃദയം നിശ്ചലമാകുകയും െചയ്യും. 15 മുതൽ 30 മിനിറ്റിനകം മരണം സംഭവിക്കാം.

 

രാജവെമ്പാലയുടേതുപോലെ ന്യൂറോടോക്സിൻ സ്വഭാവമുള്ളതാണ് മൂർഖന്റെ വിഷവും. നാഡീകോശങ്ങൾ തമ്മിലുള്ള പ്രേക്ഷണത്തെ അത് തടസ്സപ്പെടുത്തുന്നു. ശ്വസനത്തിനു സഹായിക്കുന്ന ഡയഫ്രപേശികളെ മൂർഖന്റെ വിഷം മാരകമായി ബാധിക്കുകയും ശ്വസന, ഹൃദയപ്രവർത്തനങ്ങളെ താളം തെറ്റിക്കുകയും ചെയ്യുന്നു. രക്തചംക്രമണത്തെ ബാധിക്കുന്ന ഹീമോടോക്സിൻ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് അണലിയുടെ വിഷം. രക്തം കട്ടപിടിക്കുന്ന പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും രക്തസ്രാവത്തിന് ഇടയാകുകയും ചെയ്യുന്നു. അതിശക്തമായ ന്യൂറോടോക്സിൻ വിഷം ഉൽപാദിപ്പിക്കുന്ന പാമ്പാണ് വെള്ളിക്കെട്ടൻ അല്ലെങ്കിൽ ശംഖുവരയൻ. ശരീരപേശികളുടെ തളർച്ചയ്ക്ക് ഇവയുടെ വിഷം കാരണമാകുന്നു.

 

ബോട്ടുലിനം എന്ന വിഷം

 

പാമ്പുകളും തേളുകളും മാത്രമല്ല ഏകകോശ ജീവിയായ ബാക്ടീരിയയും ശക്തമായ വിഷം ഉൽപാദിപ്പിക്കുന്നവയാണ്. Clostridium botulinum എന്ന ബാക്ടീരിയ ഉൽപാദിപ്പിക്കുന്ന ‘ബോട്ടുലിനം’ മനുഷ്യനെ ബാധിക്കുന്ന മാരകമായ വിഷമാണ്. ‘Miracle Poision’ എന്നറിയപ്പെടുന്ന ബോട്ടുലിനം മനുഷ്യന്റെ നാഡീപ്രവർത്തനങ്ങളെ ബാധിക്കുന്നു. ഛർദ്ദി, വയറുവേദന, വയറിളക്കം എന്നിവ രോഗലക്ഷണങ്ങളാണ്. മലിനജലത്തിൽനിന്നോ ഭക്ഷണത്തിൽനിന്നോ ബാക്ടീരിയ മനുഷ്യന്റെ കുടലിൽ എത്താം.

 

 English Summary : Poisonous and Venomous Insects