മുറിവ് സ്വയം ഉണങ്ങുന്നതല്ല, ശരീരം ഉണക്കുന്നതാണ്: അറിയാം ആ നാല് ഘട്ടങ്ങള്
കഴിഞ്ഞയാഴ്‌ച അപ്പൂപ്പനോട് ശരീരത്തിലെ വിവിധ രക്താണുക്കളെക്കുറിച്ചും പനിയുടെ വിശേഷങ്ങളും ചോദിച്ചുമനസ്സിലാക്കിയ മാളൂട്ടി ഇന്ന് കളികഴിഞ്ഞു കാലിൽ ഒരു ചെറിയ മുറിവുമായാണ് അപ്പൂപ്പന്റെയടുത്തു ചെന്നത്. മാളൂട്ടിയോട് കൂട്ടുകാരി പറഞ്ഞത്രേ, മുറിവ് തനിയെ ഉണങ്ങിക്കോളുമെന്ന്. അപ്പൂപ്പൻ പറഞ്ഞു. ശരിയാണ്. മുറിവ്
കഴിഞ്ഞയാഴ്‌ച അപ്പൂപ്പനോട് ശരീരത്തിലെ വിവിധ രക്താണുക്കളെക്കുറിച്ചും പനിയുടെ വിശേഷങ്ങളും ചോദിച്ചുമനസ്സിലാക്കിയ മാളൂട്ടി ഇന്ന് കളികഴിഞ്ഞു കാലിൽ ഒരു ചെറിയ മുറിവുമായാണ് അപ്പൂപ്പന്റെയടുത്തു ചെന്നത്. മാളൂട്ടിയോട് കൂട്ടുകാരി പറഞ്ഞത്രേ, മുറിവ് തനിയെ ഉണങ്ങിക്കോളുമെന്ന്. അപ്പൂപ്പൻ പറഞ്ഞു. ശരിയാണ്. മുറിവ്
കഴിഞ്ഞയാഴ്‌ച അപ്പൂപ്പനോട് ശരീരത്തിലെ വിവിധ രക്താണുക്കളെക്കുറിച്ചും പനിയുടെ വിശേഷങ്ങളും ചോദിച്ചുമനസ്സിലാക്കിയ മാളൂട്ടി ഇന്ന് കളികഴിഞ്ഞു കാലിൽ ഒരു ചെറിയ മുറിവുമായാണ് അപ്പൂപ്പന്റെയടുത്തു ചെന്നത്. മാളൂട്ടിയോട് കൂട്ടുകാരി പറഞ്ഞത്രേ, മുറിവ് തനിയെ ഉണങ്ങിക്കോളുമെന്ന്. അപ്പൂപ്പൻ പറഞ്ഞു. ശരിയാണ്. മുറിവ്
കഴിഞ്ഞയാഴ്‌ച അപ്പൂപ്പനോട് ശരീരത്തിലെ വിവിധ രക്താണുക്കളെക്കുറിച്ചും പനിയുടെ വിശേഷങ്ങളും ചോദിച്ചുമനസ്സിലാക്കിയ മാളൂട്ടി ഇന്ന് കളികഴിഞ്ഞു കാലിൽ ഒരു ചെറിയ മുറിവുമായാണ് അപ്പൂപ്പന്റെയടുത്തു ചെന്നത്. മാളൂട്ടിയോട് കൂട്ടുകാരി പറഞ്ഞത്രേ, മുറിവ് തനിയെ ഉണങ്ങിക്കോളുമെന്ന്.
അപ്പൂപ്പൻ പറഞ്ഞു. ശരിയാണ്. മുറിവ് തീർച്ചയായും ഉണങ്ങും. പക്ഷേ, അത് സ്വയം ഉണങ്ങുന്നതല്ല. ഉണക്കാനായി നമ്മുടെ ശരീരത്തിൽ കൃത്യമായ പ്രക്രിയകൾ നടക്കുന്നുണ്ട്. ആണോ? അതെന്തൊക്കെയാണ് അപ്പൂപ്പാ? മാളൂട്ടി അപ്പൂപ്പനെ വിടുന്ന മട്ടില്ല.
പറയാം. നമ്മുടെ ത്വക്കിന്റെ ഏറ്റവും പുറത്തുള്ള എപ്പിഡെർമിസ് (EPIDERMIS) ആണ് രോഗാണുക്കളെ ആദ്യം തടയുന്നത് എന്ന് പറഞ്ഞല്ലോ. അവിടെയുള്ള എപ്പിത്തീലിയൽ കോശങ്ങളിൽ ഒരു മുറിവ് ഉണ്ടായിക്കഴിഞ്ഞാൽ അതിന്റെ ആഴം അനുസരിച്ചാണ് അവ ഉണങ്ങുന്നതിനുള്ള വേഗതയും ബന്ധപ്പെട്ടിരിക്കുന്നത്. തൊലിയുടെ ഉള്ളിലുള്ള 'ഡെർമിസ്' (DERMIS) എന്ന ഭാഗത്തു ഉണ്ടാകുന്ന മുറിവുകൾ തൊലിപ്പുറത്തുണ്ടാകുന്ന (EPITHELIUM) ചെറിയ മുറിവുകളേക്കാൾ സങ്കീർണ്ണവും ഉണങ്ങാൻ കൂടുതൽ സമയമെടുക്കുന്നവയുമാണ്. തൊലിപ്പുറത്തു മുറിവുണ്ടാകുമ്പോൾ ചുറ്റിനുമുള്ള ബേസൽ എപ്പിത്തീലിയൽ കോശങ്ങൾ കൂടുതലായി ഉൽപാദിപ്പിക്കപ്പെടുകയും അത് മുറിവിലേക്ക് എത്തി അത് മൂടുകയും ചെയ്യുന്നു. ഒരു മുറിവ് ഉണ്ടാകുമ്പോൾ അതിന്റെ തൊട്ടുതാഴെയുള്ള ഡെർമിസിൽ നിന്നാണ് രക്തം പുറത്തേക്ക് വരുന്നത്. ആ മുറിവിലൂടെ രോഗാണുക്കൾ ശരീരത്തിന്റെ ഉള്ളിലേക്ക് കയറാനുള്ള സാധ്യത കൂടുതലാണ്.
അതിനാൽ മുറിവ് വേഗത്തിൽ ശരിയാക്കാൻ ശരീരം ശ്രമിക്കുന്നു. അതിൽ പ്രധാനപ്പെട്ട നാല് ഘട്ടങ്ങളാണുള്ളത്.
1. ഹീമോസ്റ്റാസിസ് (HEMOSTASIS) & വിങ്ങൽ പ്രതികരണം (INFLAMMATION)
ഈ മുറിവുകൾ ശരീരത്തിന് ചില സന്ദേശങ്ങൾ നൽകുകയും ശരീരത്തിലെ രക്താണുക്കൾ വാസോകൺസ്ട്രിക്ഷൻ (VASOCONSTRICTION) എന്ന പ്രക്രിയയിലൂടെ പ്ലേറ്റ്ലറ്റുകളുടെ സഹായത്തോടെ ക്ലോട്ട് ഉണ്ടാക്കി രക്തത്തെ പെട്ടെന്നുതന്നെ കട്ട പിടിപ്പിക്കുന്നു. ഇത്തരത്തിൽ രക്തം കട്ടപിടിക്കുന്നതു കൂടുതൽ രക്തം നഷ്ടപ്പെടാതിരിക്കാൻ സഹായകമാകുന്നു. മാത്രമല്ല അതുവഴി കൂടുതൽ രോഗാണുക്കൾ ശരീരത്തിലേക്ക് കടക്കാതെയും നോക്കുന്നു.
പിന്നാലെ ഫൈബ്രിൻ (FIBRIN) എന്ന പ്രോട്ടീനുകൾ പ്രവർത്തനം തുടങ്ങുന്നു. അവർ ഈ ക്ലോട്ടുകളിൽ ചില ക്രോസ് ലിങ്കുകൾ നിർമുച്ചുകൊണ്ട് അവയെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ഈ പ്രക്രിയകൾ നടക്കുന്നതിന്റെ ഫലമായാണ് മുറിവിനു പുറത്തായി ചുവന്നു തടിക്കുകയും വേദന അനുഭവപ്പെടുകയും ചെയ്യുന്നത്.
2.ഫാഗോസൈറ്റോസിസ് (PHAGOCYTOSIS)
ഇനിയാണു ശ്വേതരക്താണുക്കളുടെ വരവ്. മാക്രോഫേജസ് (MACROPHAGES) എന്നാണ് ഇവ അറിയപ്പെടുന്നത്. മാക്രോഫേജസ് ചില പ്രത്യേകതരം കോശങ്ങൾ ആണ്. രോഗാണുക്കളായ സൂക്ഷ്മജീവികളെ തിരിച്ചറിയുകയും ഫാഗോസൈറ്റോസിസ് എന്ന പ്രക്രിയവഴി അവയെ വിഴുങ്ങുകയും അതുവഴി ആ സൂക്ഷ്മജീവികളെ നശിപ്പിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ ഇത്തരം കോശങ്ങൾക്ക് മുറിവിലേക്കെത്താൻ വലിയ ദൂരം സഞ്ചരിക്കേണ്ടതിനാൽ അവയെ സഹായിക്കുന്നതിനായി മുറിവുസംഭവിച്ച കോശങ്ങൾ ഹിസ്റ്റമിൻ ഉൽപ്പാദിപ്പിക്കുകയും അത് നമ്മുടെ രക്തക്കുഴലുകളെ കൂടുതൽ വീതിയുള്ളതാക്കിമാറ്റുകയും അവയുടെ പ്രവേശനക്ഷമത (PERMEABILITY) കൂട്ടുകയും ചെയ്യുന്നു. വാസോഡൈലേഷൻ (VASODILATION) എന്നുവിളിക്കുന്ന ഈ പ്രക്രിയവഴി മാക്രോഫേജസിനു മുറിവിലേക്കു വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്നു.
3. പ്രോളിഫോറേറ്റിവ് (PROLIFERATIVE)സ്റ്റേജ്
മുറിവ് സംഭവിച്ചു കുറച്ചു ദിവസങ്ങൾക്കുശേഷമാണ് ഇത് നടക്കുന്നത്. മുറിവിന്റെ ഭാഗങ്ങളിൽ ഫൈഫ്രോബ്ളാസ്റ്റ് (FIBROBLAST) കോശങ്ങൾ കൊളാജൻ (COLLAGEN) എന്ന പ്രോട്ടീനുകളെ നിർമിക്കുന്നു. ഇവ രക്ത ക്ലോട്ടുകൾ ശക്തമാക്കുകയും ത്വക്കിനു പുതിയ പാളികൾ നിർമിക്കാൻ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല ഫൈബ്രോബ്ലാസ്റ്റ് മുറിവിനു ചുറ്റുമുള്ള എൻഡോത്തീലിയൽ കോശങ്ങളെ ഉത്തേജിപ്പിച്ചുകൊണ്ടു മുറിവേറ്റ രക്തക്കുഴലുകളെ വീണ്ടും വളർത്തുന്നു. ഈ കോശങ്ങൾ ഒരു ലോലമായ മെഷ് പോലെയാവുകയും ചെയ്യുന്നു(GRANULATION TISSUE).
4. റീമോഡലിംഗ് (REMODELLING)
ഈ ഘട്ടത്തിലാണ് മുറിവുകൾ മുഴുവനായും ഉണങ്ങുന്നത്. ഈ അവസരത്തിൽ കൊളാജൻ ഫൈബറുകൾ കൂടുതൽ സംഘടിതമാവുകയും രക്തക്കുഴലുകൾ പഴയപടി ആവുകയും ചെയ്യുന്നു. ഒടുവിൽ ഫൈബ്രോസിസ് (FIBROSIS) എന്ന പ്രക്രിയ വഴി വടുക്കൾ (SCAR) ഉണ്ടാകുകയും ഈ വടുക്കളിൽ കൊളാജൻ സാന്ദ്രമായി അടുക്കിവച്ചിരിക്കുന്നതിനാൽ മറ്റുകോശങ്ങളെക്കാൾ കട്ടിയുള്ളതും ഇലാസ്തികത കുറഞ്ഞതുമായി അനുഭവപ്പെടുകയും ചെയ്യുന്നു. മുറിവിന്റെ ആഴത്തിനനുസരിച്ചു അതിന് ചിലപ്പോൾ ആഴ്ചകളോ മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാം. അങ്ങനെ മുറിവ് ഉണക്കുന്നതിനായി പ്രകൃതി ചെയ്‌ത പ്രവൃത്തികളുടെ ഓർമയ്ക്കായി ഒരു ചെറിയ അടയാളം അവശേഷിപ്പിച്ചുകൊണ്ട് ആ മുറിവ് അങ്ങനെ പൂർണ്ണമായും ഉണങ്ങുന്നു.
മാളൂട്ടി ഒരു കഥകേൾക്കുന്നതുപോലെ ശ്രദ്ധയോടെ കേട്ടിരുന്നു. ഇത്രയേറെ കാര്യങ്ങൾ ഒരു ചെറിയ മുറിവ് ഉണങ്ങുന്നതിനു പിന്നിൽ ഉണ്ടാകുന്നുണ്ടെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. മാളൂട്ടി അപ്പുപ്പനോട് അതിശയത്തോടെ പറയുന്നത് കേട്ട് അപ്പൂപ്പൻ ചിരിച്ചുകൊണ്ട് പറഞ്ഞു, 'അതെ മാളൂട്ടീ അത്രയധികം അദ്ഭുതങ്ങളുടെ കലവറയാണ് നമ്മുടെ ശരീരം'.
English Summary : How the wound heals