ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം. ദക്ഷിണാഫ്രിക്കയിലായിരുന്ന ഗാന്ധിജിയെ കാണാൻ പട്ടാള വേഷത്തിൽ ഒരു ഇന്ത്യൻ ചെറുപ്പക്കാരൻ‍ എത്തി. ഗാന്ധിയുടെ ആശയങ്ങളിൽ ഹൃദയം ചേർത്ത, കറകളഞ്ഞ ദേശീയവാദി– പിംഗലി വെങ്കയ്യ. ആംഗ്ലോ-ബോയർ യുദ്ധത്തിൽ ഇംഗ്ലിഷ് പട്ടാളത്തിന്റെ ഭാഗമാക്കപ്പെട്ടതായിരുന്നു അദ്ദേഹം. ആയിരത്തിൽ പരം

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം. ദക്ഷിണാഫ്രിക്കയിലായിരുന്ന ഗാന്ധിജിയെ കാണാൻ പട്ടാള വേഷത്തിൽ ഒരു ഇന്ത്യൻ ചെറുപ്പക്കാരൻ‍ എത്തി. ഗാന്ധിയുടെ ആശയങ്ങളിൽ ഹൃദയം ചേർത്ത, കറകളഞ്ഞ ദേശീയവാദി– പിംഗലി വെങ്കയ്യ. ആംഗ്ലോ-ബോയർ യുദ്ധത്തിൽ ഇംഗ്ലിഷ് പട്ടാളത്തിന്റെ ഭാഗമാക്കപ്പെട്ടതായിരുന്നു അദ്ദേഹം. ആയിരത്തിൽ പരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം. ദക്ഷിണാഫ്രിക്കയിലായിരുന്ന ഗാന്ധിജിയെ കാണാൻ പട്ടാള വേഷത്തിൽ ഒരു ഇന്ത്യൻ ചെറുപ്പക്കാരൻ‍ എത്തി. ഗാന്ധിയുടെ ആശയങ്ങളിൽ ഹൃദയം ചേർത്ത, കറകളഞ്ഞ ദേശീയവാദി– പിംഗലി വെങ്കയ്യ. ആംഗ്ലോ-ബോയർ യുദ്ധത്തിൽ ഇംഗ്ലിഷ് പട്ടാളത്തിന്റെ ഭാഗമാക്കപ്പെട്ടതായിരുന്നു അദ്ദേഹം. ആയിരത്തിൽ പരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം. ദക്ഷിണാഫ്രിക്കയിലായിരുന്ന ഗാന്ധിജിയെ കാണാൻ പട്ടാള വേഷത്തിൽ ഒരു ഇന്ത്യൻ ചെറുപ്പക്കാരൻ‍ എത്തി. ഗാന്ധിയുടെ ആശയങ്ങളിൽ ഹൃദയം ചേർത്ത, കറകളഞ്ഞ ദേശീയവാദി– പിംഗലി വെങ്കയ്യ. ആംഗ്ലോ-ബോയർ യുദ്ധത്തിൽ ഇംഗ്ലിഷ് പട്ടാളത്തിന്റെ ഭാഗമാക്കപ്പെട്ടതായിരുന്നു അദ്ദേഹം. ആയിരത്തിൽ പരം ഇന്ത്യക്കാരെ അണിചേർത്ത നേറ്റൽ ഇന്ത്യൻ ആംബുലൻസ് കോർ എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു അന്ന് ഗാന്ധിജി. ഭാരതത്തിലെ ബ്രിട്ടിഷ് ഭരണത്തെയും അന്ന് ശൈശവദശയിലായിരുന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസിനെപ്പറ്റിയുമെല്ലാം ഇരുവരും കുറേ നേരം സംസാരിച്ചു. അര നൂറ്റാണ്ടോളം നീണ്ട ഒരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു ആ കൂടിക്കാഴ്ച. അതേ സൗഹൃദച്ചർക്കയിൽ തന്നെയാണ് നാം എന്നും നെഞ്ചേറ്റുന്ന ത്രിവർണ പതാക നെയ്തു തുടങ്ങിയതും. 

പിംഗലി അഥവാ ജപ്പാൻ വെങ്കയ്യ 

ADVERTISEMENT

ആന്ധ്രയിലെ മച്ചിലിപ്പട്ടണത്തിനടുത്ത് 1876 ഓഗസ്റ്റ് 2 നു പിംഗലി ജനിച്ചു. ഭൂമിശാസ്ത്രത്തിലും കൃഷിയിലും തൽപരനായ അദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസം ചെന്നൈയിലായിരുന്നു. ബിരുദം നേടിയത് ഇംഗ്ലണ്ടിലെ പ്രശസ്തമായ കേംബ്രിജ് സർവകലാശാലയിൽ നിന്ന്. മച്ചിലിപ്പട്ടണത്തെ ആന്ധ്ര നാഷനൽ കോളജിൽ അധ്യാപകനായി. ജാപ്പനീസ് ഭാഷ നന്നായി സംസാരിക്കുമായിരുന്നതിനാൽ ജപ്പാൻ വെങ്കയ്യ എന്നും അടുപ്പമുള്ളവർ വിളിച്ചു. 

വീണ്ടുമൊരിക്കൽ ഗാന്ധിയോടൊത്ത് 

ചെറുപ്പം മുതൽ പതാക നിർമാണത്തിൽ കമ്പമുണ്ടായിരുന്ന വെങ്കയ്യ 1916ൽ തന്നെ‍  ‘ഇന്ത്യയ്ക്കായി ദേശീയ പതാക’ എന്ന പേരിൽ  24 പതാകകളുടെ മാതൃകകൾ ഉൾക്കൊള്ളിച്ച  പുസ്തകം തയാറാക്കിയിരുന്നു. 1921 ൽ വിജയവാഡയിലെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് സമ്മേളനത്തിൽ ഗാന്ധിയെ കണ്ട വെങ്കയ്യ നല്ലൊരു മാതൃക അദ്ദേഹത്തെ കാണിച്ചു. മുകളിൽ പച്ചയും താഴെ ചുവപ്പും നാടകൾ ചേർത്തു തുന്നി, അതിനു നടുവിൽ ചർക്കയുടെ ചിത്രമുള്ള ഖാദി പതാകയായിരുന്നു അത്. ഗാന്ധിജി നിർദേശിച്ചതനുസരിച്ച് ഒരു വെളുത്ത നാട കൂടി ഏറ്റവും മുകളിൽ ഉൾപ്പെടുത്തി. അങ്ങനെ ത്രിവർണ പതാക രൂപം കൊണ്ടു. 

പിംഗലി അഥവാ ജപ്പാൻ വെങ്കയ്യ

അഭിമാന ചക്രവും കുങ്കുമ വർണവും 

ADVERTISEMENT

1921 മുതലുള്ള സമ്മേളനങ്ങളിലെല്ലാം അനൗദ്യോഗികമായി കോൺഗ്രസ് പിംഗലിയുടെ പതാക ഉപയോഗിച്ചു. എന്നാൽ 1931 ൽ കറാച്ചിയിൽ നടന്ന സമ്മേളനത്തിൽ പതാക പരിഷ്കരിച്ചു. ചുവപ്പിനു പകരം കുങ്കുമം നൽകി. മുകളിലെ വെള്ള നിറം നടുക്കു കൊണ്ടു വന്നു. താഴെ പച്ചയും. ചർക്കയുടെ സ്ഥാനം വെള്ളയിലായി. ഇന്നത്തെ നമ്മുടെ പതാകയിൽ നിന്നുള്ള വ്യത്യാസം ചർക്ക മാത്രമായിരുന്നു. സ്വാതന്ത്ര്യംലഭിക്കുന്നതിന് ഏകദേശം ഒരു മാസം മുൻപ് 1947 ജുലൈ 22 ന് ചർക്കയ്ക്കു പകരംഅശോക ചക്രം ഉൾപ്പെടുത്തി. കോൺഗ്രസിന്റെ പതാക പരിഷ്കരിച്ച് സ്വതന്ത്ര ഇന്ത്യയിൽ ഉപയോഗിക്കാമെന്നു പതാക തിരഞ്ഞെടുക്കാൻ ചേർന്ന കമ്മിറ്റി ശുപാർശ ചെയ്തതാണു കാരണം. സ്വാതന്ത്ര്യം ലഭിച്ച രാവ് മുതൽ ത്രിവർണ പതാക ഇന്ത്യയുടെ അഭിമാന ചിഹ്നമായി. 

പിംഗലിയെ ഓർക്കാൻ 

1963 ജൂലൈ 4 നു പിംഗലി അന്തരിച്ചു. ആരാലും അറിയപ്പെടാതെ നിസ്വാർഥനായ ഒരു സാധാരണക്കാരനായാണ് അദ്ദേഹം ജീവിച്ചത്. തന്റെ മൃതദേഹത്തിൽ ദേശീയ പതാക പുതപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2009 ൽ അദ്ദേഹത്തിന്റെ ചിത്രമുള്ള പോസ്റ്റൽ സ്റ്റാംപ് ഇന്ത്യ പുറത്തിറക്കി. മരണശേഷം പല തവണ ഭാരതരത്ന ബഹുമതിക്ക് അദ്ദേഹത്തെ ശുപാർശ ചെയ്തെങ്കിലും നടപ്പായില്ല. ഈ മാസം രണ്ടിന് പിംഗലിയുടെ   146 -ാം ജൻമവാർഷികത്തിൽ ഒരു വിശേഷാൽ സ്റ്റാംപ് കൂടി പുറത്തിറക്കി ഇന്ത്യ അദ്ദേഹത്തെ ആദരിച്ചു. 

നിറങ്ങൾ പറയട്ടെ 

ADVERTISEMENT

കുങ്കുമം: രാജ്യത്തിന്റെ ത്യാഗം, ധീരത എന്നിവ സൂചിപ്പിക്കുന്നു 

വെള്ള: സത്യം, സമാധാനം എന്നിവയെ സൂചിപ്പിക്കുന്നു 

പച്ച: രാജ്യത്തിന്റെ സമ്പത്തിനെയും മണ്ണിന്റെ ഫലപുഷ്ടിയെയും സൂചിപ്പിക്കുന്നു 

അശോക ചക്രം 

24 ആരക്കാലുകളുള്ള അശോക ചക്രത്തിന്റെ സ്ഥാനം പതാകയിൽ വെളുപ്പിന്റെ ഒത്ത നടുക്കാണ്. നേവി ബ്ലൂ ആണ് ചക്രത്തിന്റെ നിറം. ബുദ്ധമതം അനുശാസിക്കുന്ന 12 ധർമങ്ങളുടെ മുന്നോട്ടും പിന്നോട്ടുമുള്ള പ്രയാണങ്ങളെയാണ് 24 ആരക്കാലുകൾകൊണ്ട് അർഥമാക്കുന്നത്. ധർമചക്രം എന്നും ഇതിനു പേരുണ്ട്. സാരാനാഥിലെ അശോക സ്തംഭത്തിൽ നിന്നു കടം കൊണ്ടതാണ് ഇത്. ദേശീയ പതാകയിലെ വെളുത്ത ഭാഗത്തിന്റെ ഉയരത്തിന്റെ നാലിൽ മൂന്നു ഭാഗമാണ് അശോക ചക്രത്തിന്റെ വ്യാസം. 

പിംഗലി വെങ്കയ്യ രൂപം നൽകിയ പതാക അംഗീകരിക്കുന്നതിനു മുൻപ് ഇരുപതാം നൂറ്റാണ്ടിൽ തന്നെ പല പതാകകളും സ്വാതന്ത്ര്യ സമരചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. 

1) 1906: നടുഭാഗത്തു വന്ദേ മാതരം എന്ന് എഴുതിയ ത്രിവർണ പതാക 1906 ൽ കൊൽക്കത്തയിലെ പാർസി ബഗാൻ സ്ക്വയറിൽ ഉയർത്തപ്പെട്ടു. പച്ച, മഞ്ഞ, ചുവപ്പ് എന്നിവയായിരുന്നു നിറങ്ങൾ. മതപരമായ ചിഹ്നങ്ങളും 8 താമരപ്പൂക്കളും പതാകയിൽ ഉൾപ്പെടുത്തിയിരുന്നു. 

2) 1907: ആദ്യത്തെ പതാകയിൽ ചെറിയ മാറ്റങ്ങൾ വരുത്തി മാഡം ഭിക്കാജി കാമ എന്ന വനിതാ നേതാവ് ജർമനിയിലെ സ്റ്റർട്ഗർട്ടിൽ നടന്ന രാജ്യാന്തര സോഷ്യലിസ്റ്റ് ഉച്ചകോടിയിൽ ഉയർത്തി. 

3) 1917: ബാലഗംഗാധര തിലക്  രൂപകൽപന ചെയ്ത പതാക വ്യത്യസ്തമായിരുന്നു. മുകളിൽ ഇടതു വശത്തായി യൂണിയൻ ജാക്കും താഴെ ചന്ദ്രക്കലയും ആ പതാകയിൽ ഉണ്ടായിരുന്നു. 7 നക്ഷത്രചിഹ്നങ്ങളും ഉൾപെടുത്തിയിരുന്നു. 

എന്റെ പതാക   എന്റെ അഭിമാനം 

പ്രപഞ്ചത്തിൽ ഇന്ത്യയുടെ ദേശീയ പതാക പലയിടത്തും സ്ഥാപിക്കപ്പട്ടിട്ടുണ്ട്. 

∙1971 ൽ അമേരിക്കൻ ബഹിരാകാശ വാഹനമായ അപ്പോളോ 15ൽ ദേശീയ പതാക ആദ്യമായി ബഹിരാകാശത്തെത്തി. 

∙1984 ഏപ്രിൽ 3: രാകേഷ് ശർമയുടെ സ്പേസ് സ്യൂട്ടിൽ പതിപ്പിച്ച മെഡലിന്റെ രൂപത്തിൽ വീണ്ടും ബഹിരാകാശത്ത്. 

∙2008 നവംബർ 14 നു രാത്രി ഇന്ത്യയുടെ ചാന്ദ്രപേടകം ചന്ദ്രയാൻ-1 ഇന്ത്യൻ പതാക ചന്ദ്രനിൽ ആദ്യമായി നാട്ടി. 

∙2012 ഓഗസ്റ്റ് 14ന് 66 ാം സ്വാതന്ത്ര്യദിനം ആശംസിച്ചു കൊണ്ട് ഇന്ത്യൻ വംശജ സുനിത വില്യംസ് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഇന്ത്യൻ പതാക നാട്ടി. 

∙ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗൾയാൻ ഇന്ത്യൻ പതാകയുമായി 2014 സെപ്റ്റംബർ 24 മുതൽ ചൊവ്വയുടെ ഭ്രമണപഥത്തിലുണ്ട്. 

∙1981 ൽ ആദ്യമായി അന്റാർട്ടിക്കയിൽ ദേശീയ പതാക സ്ഥാപിച്ചു. 

∙1953ൽ ആദ്യമായി എവറസ്റ്റ് കീഴടക്കിയ ടെൻസിങ്ങും ഹിലറിയും അവരുടെ രാജ്യങ്ങളുടെ പതാകകളോടൊപ്പം ഇന്ത്യൻ പതാകയും ഉയർത്തി. 

∙നൂറോളം രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ എന്നും ദേശീയ പതാക പാറുന്നുണ്ട്. 

ഏറ്റവും വലുപ്പത്തിൽ 

2021 ഗാന്ധിജയന്തി ദിനത്തിൽ ലഡാക്കിൽ ഇന്ത്യൻ സൈനിക എൻജിനീയർമാർ നിർമിച്ചതാണ് ലോകത്തിലെ ഏറ്റവും വലിയ ഖാദി ദേശീയ പതാക. 225 അടി നീളവും 150 അടി വീതിയും ഉണ്ട് ഈ ഭീമന്. 1000 കിലോയോളമാണ് ഭാരം. 

മനുഷ്യ പതാക  

2014 ൽ ചെന്നൈയിലെ YMCA മൈതാനത്ത് 50000 ൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച്  പതാകയുടെ രൂപം നിർമിച്ചു. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ പതാകയ്ക്കുള്ള ഗിന്നസ് റെക്കോർഡും ഇതിനു തന്നെയാണ്. 

പ്രധാനമന്ത്രി ഉയർത്തും രാഷ്ട്രപതി വിടർത്തും! 

സ്വാതന്ത്ര്യദിനത്തിൽ രാവിലെ‍ പ്രധാനമന്ത്രി ഡൽഹിയിലെ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തും. താഴെ നിന്നു മുകളിലേക്ക് പടി പടിയായി പതാക ചരടിൽ ഉയർത്തുകയാണ് ചെയ്യുക. സ്വാതന്ത്ര്യം എന്ന ചരിത്ര സംഭവത്തിന്റെ ഓർമയ്ക്കാണ് ഇത്. റിപബ്ലിക് ദിനത്തിൽ രാവിലെ രാഷ്ട്രപതി ഡൽഹിയിലെ രാജ്പഥിൽ പതാക വിടർത്തുകയാണ് ചെയ്യുക. ധ്വജസ്തംഭത്തിനു മുകളിൽ കെട്ടിവച്ചിരിക്കുന്ന ദേശീയപതാക താഴെ നിന്നുകൊണ്ട് രാഷ്ട്രപതി വിടർത്തും. രാജ്യം നേരത്തേതന്നെ സ്വതന്ത്രമാണെന്നതിന്റെ അടയാളപ്പെടുത്തലാണ് ഇത്. 

സ്വാതന്ത്ര്യ പതാക എവിടെ ? രാജ്യം സ്വതന്ത്രമായപ്പോൾ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ഉയർത്തിയ പതാക  ഡൽഹിയിൽ പട്ടാളത്തിന്റെ അധീനതയിലുള്ള 'ആർമി ബാറ്റിൽ ഓണേഴ്സ് മെസ്' എന്ന കെട്ടിട സമുച്ചയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

പഠിക്കണം നമ്മുടെ ഫ്ലാഗ് കോഡ് 

ദേശീയ പതാക ഉയർത്തുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ച് 2002 ൽ കേന്ദ്ര സർക്കാർ ഇന്ത്യൻ ഫ്ലാഗ് കോഡ് പുറത്തിറക്കിയിട്ടുണ്ട്. അത് ലംഘിച്ചാൽ‍ നിയമനടപടികൾ നേരിടേണ്ടി വരും. 2021 ഡിസംബറിലും 2022 ജൂലൈയിലും ഫ്ലാഗ് കോഡിൽ  ഭേദഗതികൾ‍ വരുത്തിയിട്ടുണ്ട്. 

∙നീളം, വീതി: ദേശീയ പതാക ദീർഘചതുരാകൃതിയിൽ മാത്രമേ നിർമിക്കാവൂ. നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 തന്നെ ആകണം. 

∙ഏതു വലുപ്പത്തിലും ദേശീയ പതാക നിർമിക്കാം.  മൂന്നു നിറങ്ങളും ഒരേ വലുപ്പത്തിൽ പതാകയിൽ ഉണ്ടായിരിക്കണം. 

∙പതാകയോടുള്ള ആദരം സൂക്ഷിച്ചുകൊണ്ട് ഏതൊരു പൗരനും സ്ഥാപനങ്ങൾക്കും ഏതു ദിവസവും ദേശീയ പതാക ഉയർത്താം. 

∙2021 ലെ ഭേദഗതി അനുസരിച്ച് കോട്ടൺ, പോളിസ്റ്റർ, കമ്പിളി, പട്ട്, ഖാദി തുടങ്ങിയ വസ്തുക്കളാൽ പതാക നിർമിക്കാം. യന്ത്രനിർമിതമോ കൈ കൊണ്ടു തുന്നിയവയോ ആകാം.  

∙2022 ലെ ഭേദഗതി പ്രകാരം പകലോ രാത്രിയോ പതാക ഉയർത്താം. നേരത്തേ രാത്രി പതാക ഉയർത്താൻ അനുമതി ഇല്ലായിരുന്നു. പുതിയ മാറ്റം പ്രകാരമാണ് വീടുകളിൽ ഉൾപ്പെടെ എല്ലാവരും പതാക ഉയർത്താൻ പ്രധാന മന്ത്രിയുടെ ആഹ്വാനം. 

∙കൊടിമരത്തിൽ ദേശീയ പതാക അല്ലാതെ മറ്റു പതാകകൾ പാടില്ല. 

∙ദേശീയപതാകയ്ക്കു മുകളിലോ ഒപ്പമോ കാണുന്ന രീതിയിൽ മറ്റു പതാകകൾ പ്രദർശിപ്പിക്കരുത്. 

∙പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി, ഗവർണർ തുടങ്ങി 2022 ലെ ഫ്ലാഗ് കോഡിൽ പറഞ്ഞിരിക്കുന്നവരുടെ വാഹനങ്ങളിൽ മാത്രമേ ദേശീയ പതാക ഉപയോഗിക്കാവൂ. 

∙പ്രത്യേക സർക്കാർ നിർദേശമില്ലാതെ പതാക താഴ്ത്തിക്കെട്ടരുത്. 

∙ഒരു വസ്തുവും പൊതിയാൻ പതാക ഉപയോഗിക്കരുത്. എന്നാൽ പതാക ഉയർത്തുമ്പോൾ താഴെ വീഴുന്ന തരത്തിൽ പൂക്കൾ നിറയ്ക്കുന്നത് അനുവദനീയമാണ്. 

∙ദേശീയ പതാക തറയിലോ വെള്ളത്തിലോ‍ മുട്ടുന്ന തരത്തിൽ സ്ഥാപിക്കുകയോ പിടിക്കുകയോ ചെയ്യരുത്. 

∙മനഃപൂർവം തലകീഴായി ഉയർത്തുകയോ പിടിക്കുകയോ ചെയ്യരുത്. 

∙പേപ്പർ പതാകകൾ ദേശീയ,കായിക, കലാപരിപാടികളിൽ പൊതുജനത്തിന് ഉപയോഗിക്കാമെങ്കിലും ആവശ്യം കഴിഞ്ഞ് അവ തറയിൽ ഉപേക്ഷിക്കുകയോ ചവിട്ടുകയോ അരുത്. 

∙കീറിയതോ ഉപയോഗശൂന്യമായതോ ആയ പതാക പൊതു സ്ഥലത്ത് ഉപോക്ഷിക്കരുത്. അവ ആളൊഴിഞ്ഞ സ്ഥലത്ത് പൂർണമായി കത്തിച്ചുകളയുകയോ മറ്റു മാർഗങ്ങളിൽസംസ്കരിക്കുകയോ  വേണം. 

∙ദേശീയ പതാകയുടെ ചിത്രം എഡിറ്റ് ചെയ്ത് ഉപയോഗിക്കരുത്. 

ഏറ്റവും ഉയരത്തിൽ 

കർണാടക വിജയനഗരത്തിലെ ഹൊസ്പേട്ടിലാണ് ഏറ്റവും ഉയരത്തിൽ ദേശീയ പതാക പാറുന്ന കൊടിമരം (123 മീറ്റർ). 

കർണാടകയിലെ തന്നെ ബെളഗാവികോട്ട, പഞ്ചാബിലെ അട്ടാരി അതിർത്തി എന്നിവിടങ്ങളിലെ കൊടിമരങ്ങൾക്കാണ് ഉയരത്തിൽ രണ്ടും മൂന്നും സ്ഥാനം.

English Summary : Interesting facts about Indian National flag

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT