അന്തസ്സും സുരക്ഷിതത്വവും ഉള്ള, വിവേചനരഹിതവും സന്തോഷകരവുമായ ഒരു ബാല്യം ഓരോ കുട്ടിയുടെയും അവകാശമാണ്. 1924-ലാണ് കുട്ടികൾക്കും എല്ലാ മനുഷ്യർക്കുമുള്ള അവകാശങ്ങൾ ഉണ്ടെന്ന ചർച്ച കടന്നു വരുന്നത്. കുട്ടികളോട് ഏറെ സഹാനുഭൂതിയോടെ തയ്യാറാക്കിയ ഇന്ത്യൻ ഭരണഘടനാനുസൃതം പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ ലോക്സഭയിൽ

അന്തസ്സും സുരക്ഷിതത്വവും ഉള്ള, വിവേചനരഹിതവും സന്തോഷകരവുമായ ഒരു ബാല്യം ഓരോ കുട്ടിയുടെയും അവകാശമാണ്. 1924-ലാണ് കുട്ടികൾക്കും എല്ലാ മനുഷ്യർക്കുമുള്ള അവകാശങ്ങൾ ഉണ്ടെന്ന ചർച്ച കടന്നു വരുന്നത്. കുട്ടികളോട് ഏറെ സഹാനുഭൂതിയോടെ തയ്യാറാക്കിയ ഇന്ത്യൻ ഭരണഘടനാനുസൃതം പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ ലോക്സഭയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്തസ്സും സുരക്ഷിതത്വവും ഉള്ള, വിവേചനരഹിതവും സന്തോഷകരവുമായ ഒരു ബാല്യം ഓരോ കുട്ടിയുടെയും അവകാശമാണ്. 1924-ലാണ് കുട്ടികൾക്കും എല്ലാ മനുഷ്യർക്കുമുള്ള അവകാശങ്ങൾ ഉണ്ടെന്ന ചർച്ച കടന്നു വരുന്നത്. കുട്ടികളോട് ഏറെ സഹാനുഭൂതിയോടെ തയ്യാറാക്കിയ ഇന്ത്യൻ ഭരണഘടനാനുസൃതം പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ ലോക്സഭയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്തസ്സും സുരക്ഷിതത്വവും ഉള്ള, വിവേചനരഹിതവും സന്തോഷകരവുമായ ഒരു ബാല്യം ഓരോ കുട്ടിയുടെയും അവകാശമാണ്. 1924-ലാണ് കുട്ടികൾക്കും എല്ലാ മനുഷ്യർക്കുമുള്ള അവകാശങ്ങൾ ഉണ്ടെന്ന ചർച്ച കടന്നു വരുന്നത്. കുട്ടികളോട് ഏറെ സഹാനുഭൂതിയോടെ തയ്യാറാക്കിയ ഇന്ത്യൻ ഭരണഘടനാനുസൃതം പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ ലോക്സഭയിൽ പാസ്സാക്കിയ 'ബാലനീതി നിയമം', കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച 'ബാലവേല നിരോധന ഭേദഗതി ബിൽ' തുടങ്ങിയവ ഉദാഹരണം. ഇന്ത്യൻ ഭരണഘടനയിൽ തന്നെ ബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട അനുച്ഛേദങ്ങൾ നിരവധിയാണ്. 

ആരാണ് കുട്ടി?

ADVERTISEMENT

18 വയസ്സ് പൂർത്തിയാകാത്ത ഏതൊരാളിനെയും കുട്ടിയായി പരിഗണിക്കുന്നു. ഭാരതത്തിൽ കുട്ടികളെ നിയമപരമായി 'മൈനർ' എന്നാണ് കണക്കാക്കിയിരുന്നത്. 1875-ലെ ഇന്ത്യൻ മെജോരിറ്റി ആകട്, ഇന്ത്യയിൽ ജനിച്ചു വളർന്ന ഏതൊരാളും 18 വയസ്സ് തികയുമ്പോൾ 'മേജർ' ആയി കണക്കാക്കി നിർവ്വചിച്ചു. 

കുട്ടികളുടെ അവകാശ  ഉടമ്പടി: 

ഐക്യരാഷ്ട്രസഭ 1989-ൽ അംഗീകരിച്ച കുട്ടികളുടെ അവകാശ ഉടമ്പടി (United Nations Convention on the Rights of the Child 1989(UNCRC) കുട്ടികളുടെ അതിജീവനം, സംരക്ഷണം,വികസനം എന്നീ അടിസ്ഥാന അവകാശങ്ങൾക്ക് പ്രത്യേകം പ്രാധാന്യം നൽകുന്നു.

ഭരണഘടനയിൽ കുട്ടി

ADVERTISEMENT

1948 ഡിസംബർ 10-ലെ അന്താരാഷ്ട്ര അവകാശ പ്രഖ്യാപനശേഷം സമ്പൂർണ്ണമാക്കിയ ഇന്ത്യൻ ഭരണഘടനയിൽ കുട്ടികളുടെ ക്ഷേമത്തിനും വികസനത്തിനും നിരവധി നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഭരണഘടനയുടെ മൗലികാവകാശങ്ങളിൽ 21(എ)കുട്ടികൾക്ക് നിർബന്ധിത വിദ്യാഭ്യാസവും 24 പ്രകാരം ബാലവേല നിരോധനവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. നിർദ്ദേശക തത്വങ്ങളിൽ ആർട്ടിക്കിൾ 39-ൽ കുട്ടികളെ എല്ലാവിധ ചൂഷണങ്ങളിൽ നിന്നും പരിരക്ഷിക്കണമെന്നും ഇളം പ്രായക്കാർക്ക് ആരോഗ്യത്തോടെ വികാസം പ്രാപിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ഒരുക്കുന്നതിനും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിൻ പ്രകാരം 1974 കുട്ടികൾക്കായി ഒരു ദേശീയ നയം പ്രഖ്യാപിക്കുകയും 1975ൽ ഐ.സി.ഡി.എസ് പരിപാടി ആരംഭിക്കുകയും ചെയ്തു.

ഭരണഘടനയിൽ കുട്ടികളുടെ സംരക്ഷണത്തിനായി അനുശാസിക്കുന്ന അനുച്ഛേദം 14 പ്രകാരം നിയമത്തിനു മുന്നിൽ തുല്യതയും തുല്യ നിയമ സംരക്ഷണവും,15 പ്രകാരം വിവേചനങ്ങൾക്കെതിരെ സംരക്ഷണം, 15(3) പ്രകാരം സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രത്യേക വ്യവസ്ഥകൾ,19 (1) എപ്രകാരം അഭിപ്രായപ്രകടന സ്വാതന്ത്ര്യം, 21 പ്രകാരം ജീവിക്കാനുള്ള അവകാശം, 21(എ) പ്രകാരം 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധവും ആയ വിദ്യാഭ്യാസം, 23 പ്രകാരം ബാലവേലയിൽ നിന്നും ഭിക്ഷാടനത്തിൽ നിന്നും സംരക്ഷണം, 24 പ്രകാരം 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ബാലവേലയിൽ നിന്നുള്ള സംരക്ഷണം,39(ഇ) പ്രകാരം പ്രായത്തിനും ശേഷിക്കും ചേരാത്ത തൊഴിലുകളിൽ നിന്നുള്ള സംരക്ഷണം,39(എഫ്) പ്രകാരം നല്ല സാഹചര്യവും ചൂഷണത്തിൽ നിന്നും അനാഥത്വത്തിൽ നിന്നുമുള്ള സംരക്ഷണം,45 പ്രകാരം 6 വയസ്സിൽ താഴെയുള്ളവർക്ക് കരുതലും വിദ്യാഭ്യാസവും,32,226 പ്രകാരം മൗലിക അവകാശങ്ങൾ സ്ഥാപിച്ചു കിട്ടുവാൻ നൽകുന്നതിനുള്ള അവകാശം എന്നിവ ഉറപ്പ് നൽകുന്നു.

കുട്ടികളെ സംബന്ധിച്ച ദേശീയ നിയമങ്ങൾ:

1. ബാലനീതി (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) നിയമം,2015 (The Juvenile Justice (Care & Protection of Children) Act,2015

ADVERTISEMENT

2. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നും  കുട്ടികളെ സംരക്ഷിക്കുന്നതിനുള് നിയമം, 2012 (The Protection of Children from Sexual Offences Act,2012(POCSO Act,2012

3. ശൈശവ വിവാഹനിരോധന നിയമം,2006

4. കുട്ടികളുടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമം,2009 (RTE Act,2009)

5. ബാല- കൗമാര വേല (നിരോധനവും നിയന്ത്രണവും) നിയമം,1986 The Child and Adolescent Labour (Prohibition and Regulation Act,1986

6. ദേശീയ വികലാംഗ സംരക്ഷണ നിയമം, 1995 (PWD Act)Persons with Disabilities(Equal Opportunities Protection of Rights & Full Participation) Act 1995.

7. അടിമ വേല നിരോധനവും നിർമാർജ്ജനവും നിയമം,1976.

8. ഗർഭപൂർവ്വ- ഗർഭസ്ഥ ശിശു ലിംഗനിർണ്ണയ (നിയന്ത്രണവും ദുരുപയോഗവും) തടയൽ നിയമം,1994 Pre-Conception and Pre -Natall Diagnostic Techniques (Prohibition of Sex Selecting)Act,1994

9. അസാന്മാർഗിക വ്യാപാരം തടയൽ നിയമം,1956 Immoral Traffic (Prevention) Act 1956.

ബാലധ്വാന നിരോധന നിയമം(1986), ബാലവിവാഹനിരോധനനിയമം(1996), വിദ്യാഭ്യാസ അവകാശ നിയമം(2005) എന്നീ നിയമങ്ങൾ ഇന്ത്യൻ ഭരണഘടന ഉറപ്പു വരുത്തുന്നുണ്ടെങ്കിലും ഈ നിയമങ്ങളുടെ നടത്തിപ്പിനാവശ്യമായ സംവിധാനങ്ങൾ തീർത്തും ദുർബലമാണ്. അതുകൊണ്ടു തന്നെ ബാലാവകാശ ലംഘനങ്ങൾ സാർവത്രികമായി രാജ്യത്താകെ ഇന്നും അരങ്ങേറിക്കൊണ്ടേയിരിക്കുന്നു. 

Content Summary : Child protection laws in India

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT