ഓസോൺ (O3)– ഓക്സിജന്റെ (O) മൂന്ന് ആറ്റങ്ങളാൽ നിർമിതമായ ഒരു തന്മാത്ര. ഇത് കൂടുതലും സ്ട്രാറ്റോസ്ഫിയറിലാണ് കാണപ്പെടുന്നത്. ഭൂമിയിൽ നിന്ന് ഏകദേശം 15 മുതൽ 50 കിലോമീറ്റർ വരെ ഉയരത്തിലുള്ള വാതകപാളിയാണ് ഓസോൺ. ഭൂമിയുടെ ഉപരിതലത്തെ സംരക്ഷിക്കാനുള്ള ഒരു കവചമായി ഇത് പ്രവർത്തിക്കുന്നു. സൂര്യനിൽനിന്ന് വരുന്നതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓസോൺ (O3)– ഓക്സിജന്റെ (O) മൂന്ന് ആറ്റങ്ങളാൽ നിർമിതമായ ഒരു തന്മാത്ര. ഇത് കൂടുതലും സ്ട്രാറ്റോസ്ഫിയറിലാണ് കാണപ്പെടുന്നത്. ഭൂമിയിൽ നിന്ന് ഏകദേശം 15 മുതൽ 50 കിലോമീറ്റർ വരെ ഉയരത്തിലുള്ള വാതകപാളിയാണ് ഓസോൺ. ഭൂമിയുടെ ഉപരിതലത്തെ സംരക്ഷിക്കാനുള്ള ഒരു കവചമായി ഇത്  പ്രവർത്തിക്കുന്നു.

ADVERTISEMENT

സൂര്യനിൽനിന്ന് വരുന്നതു രശ്മികളിൽ (വൈദ്യുതകാന്തിക തരംഗങ്ങൾ) തരംഗദൈർഘ്യം കുറഞ്ഞ അൾട്രാ വയലറ്റ്, എക്സ്റേ, ഗാമ വികിരണങ്ങൾ തുടങ്ങിയവ ഭൂമിയിൽ പതിച്ചാൽ ജീവികളിൽ മാരകരോഗങ്ങൾക്കു കാരണമാകും. (സൂര്യാതപം, ത്വക്ക് അർബുദം, സസ്യങ്ങളിലെ വിളവ് കുറവ് തുടങ്ങിയവ).

ADVERTISEMENT

CFC, HCFC, ക്ലോറിൻ, ബ്രോമിൻ ആറ്റം തുടങ്ങിയവ മനുഷ്യന്റെ പ്രവർത്തനങ്ങളിലൂടെ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നു. ഈ രാസവസ്തുക്കൾ ചില കാലാവസ്ഥാ സാഹചര്യങ്ങളിൽ പ്രവർത്തിച്ച്  ഓസോൺ പാളിയിലെ പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാകുന്നു. ക്ലോറിൻ ആറ്റങ്ങൾ ഓസോണുമായി പ്രതിപ്രവർത്തിച്ച് ClO ഉണ്ടാക്കുന്നു. ഇത് ഓസോൺ തന്മാത്രകളെ നശിപ്പിക്കുന്നു. ഓസോൺ പാളിയുടെ ശോഷണം ആഗോളതലത്തിൽ സംഭവിക്കുന്നു.

ADVERTISEMENT

ഓസോൺ പാളിയെ നശിപ്പിക്കുന്ന പദാർത്ഥങ്ങളെക്കുറിച്ചുള്ള മോൺട്രിയൽ ഉടമ്പടി 1987ൽ പ്രാബല്യത്തിൽ വന്നു. ഓസോൺ പാളിയെ നശിപ്പിക്കുന്ന എല്ലാ പ്രധാന വസ്തുക്കളുടെയും ഉൽപാദനം ഘട്ടംഘട്ടമായി നിർത്തലാക്കുന്നതിന് രാജ്യങ്ങൾക്ക് ഈ ഉടമ്പടി നിർബന്ധിത ബാധ്യതകൾ നിശ്ചയിക്കുന്നു. ഉടമ്പടി 1987ൽ നിലവിൽ വന്നെങ്കിലും 1994ൽ ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരത്തിനുശേഷം 1995 മുതലാണ് ലോകവ്യാപകമായി ഓസോൺ ദിനം ആചരിച്ചുവരുന്നത്.

ഈ വർഷത്തെ ഓസോൺ ദിനാചരണത്തിന്റെ സന്ദേശം ‘ഭൂമിയിലെ ജീവനെ സംരക്ഷിക്കാൻ ആഗോള സഹകരണം’ (global coorperation protecting life on earth) എന്നാണ്. എന്തു വില നൽകിയും ഓസോൺ പാളിയെ സംരക്ഷിക്കുമെന്ന് ഒരിക്കൽ കൂടി നമുക്ക് പ്രതിജ്ഞ ചെയ്യാം.

Content Summary : International day for the preservation of the Ozone